Connect with us

ഇന്ത്യ-ന്യൂസീലന്‍ഡ് ലോകകപ്പ് സെമിഫൈനല്‍ പോരാട്ടത്തിന് ആവേശം പകരാന്‍ രജനികാന്തും

News

ഇന്ത്യ-ന്യൂസീലന്‍ഡ് ലോകകപ്പ് സെമിഫൈനല്‍ പോരാട്ടത്തിന് ആവേശം പകരാന്‍ രജനികാന്തും

ഇന്ത്യ-ന്യൂസീലന്‍ഡ് ലോകകപ്പ് സെമിഫൈനല്‍ പോരാട്ടത്തിന് ആവേശം പകരാന്‍ രജനികാന്തും

ഇന്ത്യ-ന്യൂസീലന്‍ഡ് ലോകകപ്പ് സെമിഫൈനല്‍ പോരാട്ടം കാണാന്‍ രജനികാന്തും. ചൊവ്വാഴ്ച വൈകിട്ടാണ് അദ്ദേഹം ചെന്നൈയില്‍ നിന്നും മുംബൈയിലേക്കു തിരിച്ചത്. ക്രിക്കറ്റ് മത്സരം കാണാന്‍ പോവുകയാണെന്നാണ് വിമാനത്താവളത്തില്‍ വച്ച് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കിയത്. നിരവധി പ്രമുഖര്‍ ഇന്ത്യന്യൂസീലാന്‍ഡ് സെമി ഫൈനല്‍ കാണുവാനായി ഗാലറിയില്‍ ഉണ്ടാകും. ഫുട്‌ബോള്‍ ഇതിഹാസം ഡേവിഡ് ബെക്കാമും എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം, ജയിലര്‍ എന്ന ചിത്രമാണ് രജനികാന്തിന്റേതായി പുറത്തെത്തിയ ചിത്രം. ആഗസ്റ്റ് ഒമ്പതിന് തിയേറ്ററുകളിലെത്തിയ ചിത്രം 650 കോടിയാണ് ബോക്‌സോഫീസില്‍ നിന്ന് നേടിയത്. തിയറ്ററുകള്‍ ആഘോഷമാക്കിയ ജയിലര്‍ ടെലിവിഷനിലും പുതിയൊരു നേട്ടം സ്വന്തമാക്കിയിരുന്നു. വിവിധ ഭാഷകളില്‍ ഓരേ സമയം ടെലിവിഷന്‍ പ്രീമിയര്‍ നടത്തിയ ആദ്യ ഇന്ത്യന്‍ സിനിമയെന്ന നേട്ടമാണ് ചിത്രം കരസ്ഥമാക്കിയത്.

ദീപാവലിയോട് അനുബന്ധിച്ചാണ് ചിത്രം ടെലിവിഷനിലെത്തിയത്. തമിഴില്‍ സണ്‍ ടിവി, തെലുങ്കില്‍ ജെമിനി ടിവി, കന്നഡയില്‍ ഉദയ ടിവി, ഹിന്ദിയില്‍ സ്റ്റാര്‍ ഗോള്‍ഡ് ഇന്ത്യ തുടങ്ങിയ ചാനലിലാണ് ചിത്രം പ്രീമിയര്‍ ചെയ്തത്. രജനി ചിത്രം പ്രദര്‍ശിപ്പിച്ച ടെലിവിഷന്‍ ചാനലുകളുടെ ടി. ആര്‍.പി കൂടിയിട്ടുണ്ട്. നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്ത ജയിലറിന്റെ വേള്‍ഡ് വൈഡ് കളക്ഷന്‍ 650 കോടിയാണ്.

205 കോടിയാണ് തമിഴ്‌നാട്ടില്‍ നിന്ന് മാത്രം സമാഹരിച്ചത്. കേരളത്തില്‍ നിന്ന് 58 കോടിയും ആന്ധ്ര തെലങ്കാനയില്‍ നിന്ന് 88 കോടിയുമാണ് ചിത്രം നേടിയത്. കര്‍ണാടകയിലെ കളക്ഷന്‍ 71 കോടി രൂപയാണ്. ഇന്ത്യയിലെ മറ്റുസംസ്ഥാനങ്ങളില്‍ നിന്ന് 17 കോടിയും ജയിലര്‍ സമാഹരിച്ചിട്ടുണ്ട്. 195 കോടിയാണ് മറ്റുരാജ്യങ്ങളില്‍ നിന്ന് ചിത്രം സ്വന്തമാക്കിയത്. ജയിലറില്‍ രജനിക്കൊപ്പം വന്‍ താരനിരയാണ് അണിനിരന്നത്. മലയാളി താരം വിനായകനായിരുന്നു വില്ലന്‍.

രമ്യ കൃഷ്ണന്‍, ജാക്കി ഷ്‌റോഫ്, വിനായകന്‍, മോഹന്‍ലാല്‍, ശിവ രാജ്കുമാര്‍ തുടങ്ങിയ വമ്പന്‍ താരനിരയും ചിത്രത്തില്‍ അഭിനയിച്ചിരുന്നു.സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരനാണ് ജയിലര്‍ നിര്‍മിച്ചത്. നിലവില്‍ തലൈവര്‍ 170ന്റെ ഷൂട്ടിങ് തിരക്കിലാണ് രജനികാന്ത്. ടി ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അമിതാഭ് ബച്ചന്‍, മഞ്ജുവാര്യര്‍, ഫഹദ് ഫാസില്‍, അര്‍ജുന്‍ സര്‍ജ എന്നിങ്ങനെ വന്‍താരനിരയാണ് അണിനിരക്കുന്നത്. 33 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അമിതാഭ് ബച്ചനും രജനികാന്തും സിനിമയില്‍ ഒരുമിച്ച് അഭിനയിക്കുന്നത്.

More in News

Trending

Recent

To Top