Connect with us

മമ്മൂട്ടിയുടെ ‘രാജമാണിക്യം 2’ പ്രഖ്യാപനം ഈസ്റ്റർ ദിനത്തിൽ ?

Malayalam Breaking News

മമ്മൂട്ടിയുടെ ‘രാജമാണിക്യം 2’ പ്രഖ്യാപനം ഈസ്റ്റർ ദിനത്തിൽ ?

മമ്മൂട്ടിയുടെ ‘രാജമാണിക്യം 2’ പ്രഖ്യാപനം ഈസ്റ്റർ ദിനത്തിൽ ?

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ തകര്‍പ്പന്‍ ഹിറ്റ് ചിത്രം രാജമാണിക്യത്തിന് രണ്ടാം ഭാഗം വരുന്നു എന്ന് റിപ്പോര്‍ട്ടുകള്‍. ‘രാജമാണിക്യം 2’ ഈസ്റ്റര്‍ ദിനമായ ഏപ്രില്‍ 21 ഞായറാഴ്ച പ്രഖ്യാപിക്കുമെന്നും റിപ്പോര്‍ട്ടുകള്‍. രാജമാണിക്യം സംവിധാനം ചെയ്തത് അന്‍‌വര്‍ റഷീദ് ആയിരുന്നു എങ്കില്‍ രണ്ടാം ഭാഗം സംവിധാനം ചെയ്യുന്നത് അജയ് വാസുദേവ് ആണെന്നും അറിയുന്നു.


ആദ്യഭാഗത്തിന്‍റെ തിരക്കഥ ടി എ ഷാഹിദ് ആയിരുന്നു. എന്നാല്‍ രണ്ടാം ഭാഗം എഴുതുക ഉദയ്കൃഷ്ണ ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഗുഡ്‌വില്‍ എന്‍റര്‍ടെയ്ന്‍‌മെന്‍റ്സിന്‍റെ ബാനറില്‍ ജോബി ജോര്‍ജ്ജാണ് ഈ സിനിമ നിര്‍മ്മിക്കുന്നതെന്നും സൂചന. പത്മപ്രിയ, റായ്‌ലക്ഷ്മി എന്നിവരായിരിക്കും നായികമാരെന്നും സൂചനയുണ്ട്. റഹ്‌മാന്‍, സലിം‌കുമാര്‍, ഭീമന്‍ രഘു, മനോജ് കെ ജയന്‍, സുരാജ് വെഞ്ഞാറമ്മൂട് തുടങ്ങിയവരും അഭിനയിക്കുമെന്നാണ് വിവരം.


വൈശാഖിന്‍റെ അതേ ഗണത്തില്‍ പെടുത്താം അജയ് വാസുദേവിനെ. വൈശാഖ് ചെയ്യുന്ന അതേ രീതിയിലുള്ള മാസ് മസാല സിനിമകളോടാണ് അജയ് വാസുദേവിനും പ്രിയം. എന്നാല്‍ വമ്പന്‍ വിജയങ്ങളുടെ എണ്ണത്തില്‍ വൈശാഖിന്‍റെയത്ര വരില്ല അജയ്. എന്നാല്‍ രാജമാണിക്യം 2 മലയാളത്തിലെ ഏറ്റവും വലിയ മാസ് സിനിമയാക്കി മാറ്റാനാണ് അജയ് വാസുദേവ് ശ്രമിക്കുന്നതെന്നാണ് സൂചന.
2005 നവംബര്‍ മൂന്നിനാണ് രാജമാണിക്യം പ്രദര്‍ശനത്തിനെത്തിയത്. ആദ്യ നാലാഴ്ച കൊണ്ട് അന്ന് രാജമാണിക്യം അഞ്ചുകോടിയോളം രൂപയാണ് വാരിക്കൂട്ടിയത്. ചിത്രത്തിന്‍റെ മൊത്തം കളക്ഷനായി 16 കോടി രൂപ വന്നു എന്നാണ് കണക്ക്.

പരസ്യം ചെയ്തതുള്‍പ്പടെ 2.30 കോടി രൂപ മാത്രമായിരുന്നു ചെലവ്. മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റായ ഈ സിനിമ സൃഷ്ടിച്ച തരംഗം വളരെ വലുതായിരുന്നു. തിരുവനന്തപുരം ഭാഷയില്‍ മമ്മൂട്ടി തകര്‍ത്തുവാരിയ ബെല്ലാരി രാജ വീണ്ടും എത്തുന്നു എന്ന പ്രതീക്ഷയില്‍ ഈസ്റ്റര്‍ ദിനത്തിനായി കാത്തിരിക്കുകയാണ് മെഗാസ്റ്റാര്‍ ആരാധകര്‍.

Rajamanikyam-2 announce tomorrow…

More in Malayalam Breaking News

Trending

Recent

To Top