Connect with us

വിവാഹ വാർഷികം ആഘോഷിച്ച് ഐശ്വര്യറായിയും അഭിഷേക്ബച്ചനും.

Malayalam Breaking News

വിവാഹ വാർഷികം ആഘോഷിച്ച് ഐശ്വര്യറായിയും അഭിഷേക്ബച്ചനും.

വിവാഹ വാർഷികം ആഘോഷിച്ച് ഐശ്വര്യറായിയും അഭിഷേക്ബച്ചനും.

സന്തുഷ്ട കുടുംബ ജീവിതത്തിൻ്റെ പന്ത്രണ്ടാം വാർഷികമാണ് ബോളിവുഡ് താരദമ്പതികളായ ഐശ്വര്യറായിയും അഭിഷേക്ബച്ചനും ആഘോഷിച്ചത് . മാല ദ്വീപിലാണ് ഇത്തവണ ഇവർ വിവാഹ വാർഷികം ആഘോഷിച്ചത് . ഹണി ആൻഡ് ദി മൂൺ എന്ന അടിക്കുറിപ്പോടെ അഭിഷേക് ആണ് ഇൻസ്റ്റാഗ്രാമിൽ വിവാഹ വാർഷിക ചിത്രങ്ങൾ പങ്കുവച്ചത്. ഈ ചിത്രങ്ങൾ ഇതോടെ സമൂഹ മാധ്യമങ്ങളിൽ തരംഗമായിരിക്കുകയാണ്.

നിലാവുള്ള രാത്രിയിൽ നീല ഗൗണിട്ടു നിൽക്കുന്ന ഐശ്വര്യയുടെ ചിത്രമാണ് അഭിഷേക് പങ്കുവെച്ചിരിക്കുന്നത്.

2003 ല്‍ പുറത്തിറങ്ങിയ കുഛ് നാ കഹോ എന്ന ചിത്രത്തിലാണ് ഐശ്വര്യയും അഭിഷേകും ആദ്യമായി ഒരുമിച്ച് അഭിനയിച്ചത്.2006 ല്‍ പുറത്തിറങ്ങിയ ധൂം 2 വിന്റെ ചിത്രീകരണത്തിനിടയിലാണ് ഇവര്‍ അടുക്കുന്നതും പ്രണയത്തിലാകുന്നതും. പിന്നീട് 2007 ഏപ്രില്‍ 20ന് ഐശ്വര്യയും അഭിഷേകും വിവാഹിതരാവുകയും ചെയ്തു.

2011 നവംബർ 16 ന് ആരാധ്യ ഇരുവരുടെയും ജീവിതത്തിലേക്ക് വന്നു.

പതിവ് തെറ്റിക്കാതെ ഇത്തവണയും ആരാധ്യക്കൊപ്പമാണ് വിവാഹ വാർഷികം ആഘോഷിച്ചത്.

Abhishek Bachchan aishwarya rai celebrate wedding anniversary …

More in Malayalam Breaking News

Trending

Recent

To Top