Connect with us

‘രാജമൗലി തെലുങ്ക് സിനിമക്ക് എന്താണോ നല്‍കിയത് അതെനിക്ക് മലയാളത്തിന് വേണ്ടി ചെയ്യണം; വൈറലായി പൃഥ്വിരാജിന്റെ ആ വാക്കുകൾ

Movies

‘രാജമൗലി തെലുങ്ക് സിനിമക്ക് എന്താണോ നല്‍കിയത് അതെനിക്ക് മലയാളത്തിന് വേണ്ടി ചെയ്യണം; വൈറലായി പൃഥ്വിരാജിന്റെ ആ വാക്കുകൾ

‘രാജമൗലി തെലുങ്ക് സിനിമക്ക് എന്താണോ നല്‍കിയത് അതെനിക്ക് മലയാളത്തിന് വേണ്ടി ചെയ്യണം; വൈറലായി പൃഥ്വിരാജിന്റെ ആ വാക്കുകൾ

മലയ സിനിമ പ്രേമികൾക്ക് പ്രിയങ്കരനായ നടനാണ് പൃഥ്വിരാജ് . പത്ത് വർഷം മുമ്പ് കൊടുത്ത ഒരു ഇന്റർവ്യൂവിൽ തന്നെ തന്റെ കാഴ്ചപ്പാടുകൾ വ്യക്തമായി പറയുകയും പിന്നീട് അതെല്ലാം സാധിച്ചെടുത്ത് ഒരു ബ്രാൻഡായി മാറുകയും ചെയ്ത താരമാണ് പൃഥ്വിരാജ് സുകുമാരൻ. മറ്റുള്ളവരെ പുകഴ്ത്തിയും അവർക്കുവേണ്ട രീതിയിലുള്ള അഭിപ്രായം പറഞ്ഞും ഇൻഡസ്ട്രയിൽ നിൽക്കാൻ താൽപര്യമില്ലാത്ത നടൻ കൂടിയാണ് പൃഥ്വിരാജ്.

എന്ത് കാര്യം വന്നാലും മറ്റുള്ളവരാൽ സ്വാധീനിക്കപ്പെടാതെ പ്രതികരിക്കാറുണ്ട് പൃഥ്വിരാജ്. ആ ഒരു ആറ്റിട്യൂട് ഉള്ളത് കൊണ്ട് തന്നെ പാതി മുക്കാൽ പേർക്കും ഇദ്ദേഹം ഒരു അഹങ്കാരിയും താന്തോന്നിയുമായി. പക്ഷെ അത് ഒന്നും പൃഥ്വിരാജ് എന്ന നടനയോ വ്യക്തിയെയോ ഒരു ലവലേശം പോലും കുലുക്കിയില്ല. മാത്രമല്ല പൂർവാധികം ശക്തിയോടെ അതെ നിലപാടിൽ തന്നെ ഇപ്പോഴും തുടരുകയും ചെയ്യുന്നു.

വ്യക്തിത്വം കൊണ്ടും അഭിനയമികവ് കൊണ്ടും വാക്ചാതുര്യം കൊണ്ടും നിലപാടുകൾ കൊണ്ടും പൃഥ്വിരാജ് എന്ന വ്യക്തി ഇന്ന് വളരെ ഉയരങ്ങളിലാണ്. നടനായി കരിയർ ആരംഭിച്ച താരം ഇന്ന് സംവിധായകനും നിർമാതവും വിതരണക്കാരനുമെല്ലാമാണ്.
പല യുവതാരങ്ങളും ഇന്ന് മാതൃകയാക്കുന്നതും പൃഥ്വിരാജിന്റെ രീതികളും പ്രവൃത്തികളുമാണ്. മലയാളമെന്ന് കേൾക്കുമ്പോൾ തന്നെ അന്യഭാഷക്കാരും സിനിമാ പ്രവർത്തകരുമെല്ലാം പൃഥ്വിരാജിനെ കുറിച്ച് സംസാരിക്കുന്നുണ്ട്. താൻ എന്താണോ സ്വപ്നം കാണുന്നത് അത് നേടിയെടുക്കാനുള്ള യാത്രയിലാണ് പൃഥ്വിരാജ്. ഇപ്പോഴിത സോഷ്യൽമീഡിയയിൽ വൈറലാകുന്നത്.

പൃഥ്വിരാജ് ഫിലിം കമ്പാനിയന്‍ നടത്തുന്ന ഇന്ത്യന്‍ ഫിലിം മേക്കേഴ്‌സ് ആഡയില്‍ അദ്ദേഹം പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. രാജമൗലി തെലുങ്ക് സിനിമക്ക് എന്താണോ നല്‍കിയത് അത് തനിക്ക് മലയാളത്തിന് വേണ്ടി ചെയ്യണമെന്നാണ് പൃഥ്വിരാജ് പറഞ്ഞത്.

‘രാജമൗലി തെലുങ്ക് സിനിമക്ക് എന്താണോ നല്‍കിയത് അതെനിക്ക് മലയാളത്തിന് വേണ്ടി ചെയ്യണം. വലിയ സ്വപ്നങ്ങള്‍ കാണാനും ചിന്തിക്കുന്നതിനുമപ്പുറമുള്ളത് കൊണ്ടുവരാനാകുമെന്നുമുള്ളധൈര്യവും വിശ്വാസവും നല്‍കുന്ന എന്തെങ്കിലും ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നു’ എന്നാണ് പൃഥ്വിരാജ് പറഞ്ഞത്.

ഫിലിം കമ്പാനിയന്‍ പോസ്റ്റര്‍ രൂപത്തിലാണ് പൃഥ്വിരാജിന്റെ വാക്കുകള്‍ പുറത്ത് വിട്ടിരിക്കുന്നത്. താരത്തിന്റെ വാക്കുകൾ വൈറലായതോടെ ഭാര്യ സുപ്രിയയും പൃഥ്വിരാജിന് ആശംസകളുമായി എത്തി. എപ്പോഴും വലിയ സ്വപ്നങ്ങൾ കാണൂവെന്നാണ് സുപ്രിയ കുറിച്ചത്.പൃഥ്വിരാജിന്റെ നിർമാണ കമ്പനി നോക്കി നടത്തുന്നത് സുപ്രിയ മേനോനാണ്. അന്യ ഭാഷ ചിത്രങ്ങൾ മലയാളത്തിലേക്ക് മൊഴി മാറ്റി കൊണ്ടുവന്ന് റിലീസ് ചെയ്യുന്നതും പൃഥ്വിരാജ് പ്രൊഡക്ഷൻസാണ്. കാന്താര അടക്കമുള്ള കന്നട ചിത്രങ്ങൾ ശരിയായ രീതിയിൽ ആസ്വദിക്കാൻ മലയാളിക്ക് സാധിച്ചതിന് പിന്നിലും പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ കഷ്ടപ്പാടുകളുണ്ട്.

മലയാള നടൻ എന്നതിൽ നിന്നും മാറി പാൻ ഇന്ത്യൻ താരമായി വളരെ ചുരുങ്ങിയ വർഷങ്ങൾക്കുള്ളിൽ തന്നെ പൃഥ്വിരാജ് മാറി കഴിഞ്ഞു. ഏറ്റവും പുതിയതായി തിയേറ്ററുകളിലെത്തിയ പൃഥ്വിരാജിന്റെ മലയാള ചിത്രം ​ഗോൾഡാണ്.

കൂടാതെ അക്ഷയ് കുമാറിനും ടൈഗർ ഷ്‌റോഫിനുമൊപ്പം ബോളിവുഡ് ചിത്രത്തിൽ പൃഥ്വിരാജ് വില്ലനായി അഭിനയിക്കാൻ ഒരുങ്ങുകയാണ്. പുതിയ ചിത്രമായ ബഡേ മിയാൻ ചോട്ടെ മിയാനിലാണ് പൃഥ്വിരാജ് അഭിനയിക്കുക. കബീർ എന്ന കഥാപാത്രത്തിന്റെ പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ പൃഥ്വിരാജ് കഴിഞ്ഞ ദിവസം പങ്കുവെച്ചിരുന്നു.

1998ൽ പുറത്തിറങ്ങിയ അമിതാഭ് ബച്ചൻ, ഗോവിന്ദ ടീമിന്റെ ഹിറ്റ് ചിത്രം ബഡേ മിയാൻ ചോട്ടെ മിയാന്റെ തുടർച്ചയായി ആക്ഷൻ ഗണത്തിലാണ് പുതിയ ചിത്രം വരുന്നത്. അന്ന് ഡേവിഡ് ധവാനാണ് ചിത്രം സംവിധാനം ചെയ്തിരുന്നത്. ഇപ്പോൾ പുറത്തിറങ്ങുന്ന ഫീച്ചർ ചിത്രം അലി അബ്ബാസ് സഫറാണ് സംവിധാനം ചെയ്യുക.

More in Movies

Trending