ട്വിറ്ററില്‍ ട്രോളന്മാരെ അഭിസംബോധന ചെയ്ത് ബിസിനസുകാരനും നടി ശില്പ ഷെട്ടിയുടെ ഭര്‍ത്താവുമായ രാജ് കുന്ദ്ര. ‘ട്രോളന്മാരേ, നിങ്ങളെല്ലാവരും പതുക്കെ എവിടെയാണ് മറയുന്നത്, ദയവായി എന്നെ ഉപേക്ഷിക്കരുത്.’എന്നായിരുന്നു ട്വീറ്റ്.
നീലചിത്ര കേസില്‍ ജാമ്യം ലഭിച്ച് ഒരു വര്‍ഷം തികയുമ്പോള്‍, രാജ് വീണ്ടും ട്വിറ്ററില്‍ സജീവമായിരിക്കുകയാണ്.
2009 നവംബര്‍ 22-നാണ് ശില്പ ഷെട്ടിയും രാജും വിവാഹിതരായത്. 2021 ജൂലൈയില്‍ പോണോഗ്രാഫി കേസില്‍ അറസ്റ്റിലായ രാജ് രണ്ട് മാസത്തിന് ശേഷം ജാമ്യം നേടിയിരുന്നു. കേസില്‍ താന്‍ നിരപരാധിയാണെന്നും തന്നെ കുടുക്കിയതാണെന്നും ആരോപിച്ച് അദ്ദേഹം അടുത്തിടെ സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനെ (സിബിഐ) സമീപിച്ചിരുന്നു
ജാമ്യം ലഭിച്ച് ഒരു വര്‍ഷം പൂര്‍ത്തിയാക്കിയ ശേഷം, രാജ് ട്വീറ്റ് ചെയ്തിരുന്നു, നീതി ലഭിച്ചു മോചിതനായി ! സത്യം ഉടന്‍ പുറത്തുവരും! അഭ്യുദയകാംക്ഷികള്‍ക്കും നന്ദി. എന്നെ ശക്തനാക്കുന്ന ട്രോളര്‍മാര്‍ക്ക് നന്ദിയെന്നായിരുന്നു അദ്ദേഹത്തിന്റെ കുറിപ്പ്.
പ്രശസ്ത ബോളിവുഡ് നടൻ അനിൽ കപൂറിന്റെ മാതാവ് നിർമ്മൽ കപൂർ(90) അന്തരിച്ചു. മുംബൈയിലെ സ്വകാര്യാശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ...
ബോളിവുഡിൽ നിരവധി ആരാധകരുള്ള താരജോഡികളാണ് ഐശ്വര്യ റായും അഭിഷേക് ബച്ചനും. ഇരുവരുടേയും അഭിമുഖങ്ങളും മറ്റും സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറാറുണ്ട്. എന്നും...