Malayalam Breaking News
നയൻതാരയും തൃഷയും തുടങ്ങി ആറോളം നായികമാർ ഉപേക്ഷിച്ച സൂപ്പർ വേഷം ഏറ്റെടുത്ത് റായ് ലക്ഷ്മി !!!
നയൻതാരയും തൃഷയും തുടങ്ങി ആറോളം നായികമാർ ഉപേക്ഷിച്ച സൂപ്പർ വേഷം ഏറ്റെടുത്ത് റായ് ലക്ഷ്മി !!!
By
നയൻതാരയും തൃഷയും തുടങ്ങി ആറോളം നായികമാർ ഉപേക്ഷിച്ച സൂപ്പർ വേഷം ഏറ്റെടുത്ത് റായ് ലക്ഷ്മി !!!
സൗത്ത് ഇന്ത്യൻ ഭാഷകളിൽ സജീവമായ നടിയാണ് റായ് ലക്ഷ്മി . ജൂലി 2 എന്ന സിനിമയിലൂടെ ബോളിവുഡിലും അരങ്ങേറ്റം കുറിച്ച റായ് ലക്ഷ്മി ഇടവേളയ്ക്കു ശേഷം വീണ്ടും തമിഴ് സിനിമയിൽ സജീവമാകുകയാണ് . മലയാളത്തിൽ മമ്മൂട്ടിയുടെ നായികയായി ഒരു കുട്ടനാടൻ ബ്ലോഗിലൂടെ തിരിച്ചുവരവിനൊരുങ്ങുകയാണ്. ഇതിനിടെയാണ് തമിഴിലെ മുൻനിര നായികമാരായ നയൻതാര, തൃഷ എന്നിങ്ങനെ ആറോളം പേർ ഉപേക്ഷിച്ച വേഷം ഏറ്റെടുക്കുന്ന വാർത്ത പുറത്ത് വരുന്നത്.
തമിഴിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് സിൻഡ്രല്ല എന്നാണ്. പ്രശസ്തമായ സിൻഡ്രല്ല കഥയുടെ ഒരു ഇന്ത്യൻ പതിപ്പെന്ന് അണിയറക്കാർ വിശേഷിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ വിനോദ് വെങ്കടേഷ് ആണ്. മുമ്പ് എസ്.ജെ.സൂര്യയുടെ അസോസിയേറ്റ് ആയിരുന്നു അദ്ദേഹം.
‘പലരോടും ഈ സിനിമയെക്കുറിച്ചും കഥാപാത്രത്തെക്കുറിച്ചും സംസാരിച്ചിരുന്നു. നയൻതാര, ത്രിഷ, അമി ജാക്സൺ, ഹൻസിക, ഐശ്വര്യ രാജേഷ്, മനീഷ യാദവ് എന്നിവരോടൊക്കെ. സിനിമയുടെ ടൈറ്റിലും വിഷയവുമൊക്കെ എല്ലാവർക്കും ഇഷ്ടമായി. എന്നാൽ ഒരു കാരണത്താലല്ലെങ്കിൽ മറ്റൊന്നിനാൽ ആരും ഇത് ഏറ്റെടുത്തില്ല. അവസാനം റായ് ലക്ഷ്മിയിൽ എത്തുകയായിരുന്നു.’ മൂന്ന് ഗെറ്റപ്പുകളിലാണ് ലക്ഷ്മി ചിത്രത്തിൽ പ്രത്യക്ഷപ്പെടുക. ഇന്ത്യൻ സിനിമാ നായികയുടെ പതിവ് പ്രണയമൊന്നും സിനിമയുടെ ഭാഗമല്ലെന്ന് സംവിധായകൻ പറയുന്നു.
rai laxmi as cinderella
