മലയാളികള്‍ക്കേറെ സുപരിചിതയായ താരമാണ് റായ് ലക്ഷ്മി. താരത്തിന്റെ വിശേഷങ്ങളെല്ലാം വളരെപ്പെട്ടെന്നാണ് വൈറലാകുന്നത്. അണ്ണന്‍ തമ്പി, പരുന്ത്, 2 ഹരിഹര്‍ നഗര്‍, ചട്ടമ്പിനാട്, ഇവിടം സ്വര്‍ഗ്ഗമാണ്, ഇന്‍ ഗോസ്റ്റ്ഹൗസ്, ക്രിസ്ത്യന്‍ ബ്രദേഴ്‌സ്, മായാമോഹിനി തുടങ്ങീ മലയാള സിനിമകളില്‍ മികച്ച പ്രകടനമായിരുന്നു റായ് ലക്ഷ്മി കാഴ്ചവെച്ചത്.
സിനിമയിലെന്ന പോലെ വിവാദങ്ങളിലും താരത്തിന്റെ പേര് ഇടയ്ക്കിടെ കേള്‍ക്കാറുണ്ട്. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ ആയിരുന്നു താരം. ധോണി ക്യാപ്റ്റനായിരുന്ന സമയത്ത് ധോണിയുമായി ഉണ്ടായിരുന്ന സൗഹൃദവും അതിനെ പറ്റിയുള്ള കാര്യങ്ങളും തുറന്നു പറയുകയാണ് റായ് ലക്ഷ്മി.
‘ധോണിയുമായുള്ള പ്രണയബന്ധത്തെ കുറിച്ച് ഇപ്പോഴും തന്നോട് ചോദിക്കപ്പെടുന്നു എന്നും അതിനു ശേഷം ഞാന്‍ മറ്റു നാല് പേരെ ഡേറ്റ് ചെയ്തിട്ടുണ്ട് എന്നും അതൊന്നും ആരും ചോദിക്കുന്നില്ല എന്നും എവിടെയും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ല.
എല്ലാവര്‍ക്കും ധോണിയെക്കുറിച്ചാണ് എഴുതാന്‍ താല്‍പര്യം. കാരണം അത് എഴുതിയാല്‍ സെന്‍സേഷണല്‍ വാര്‍ത്തയാകും എന്ന് എല്ലാവര്‍ക്കും അറിയാം’ സ്‌പോട്‌ബോയ് എന്ന മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് റായ് ലക്ഷ്മി ഇങ്ങനെ സംസാരിച്ചത്.
എന്നാല്‍ ആ നാല് പേര്‍ ആരൊക്കെയാണ് എന്ന് താരം വെളിപ്പെടുത്തിയില്ല. ധോണിയുമായുള്ള ബന്ധം നീണ്ടു നില്‍ക്കാതിരിക്കാന്‍ മലയാളി ക്രിക്കറ്റ് താരം ശ്രീശാന്ത് കാരണക്കാരന്‍ ആയിട്ടുണ്ടെന്നാണ് അന്ന് വാര്ത്തകളില്‍ നിറഞ്ഞിരുന്നത്.