Connect with us

വീടിന്റെ പടിക്ക് പുറത്താക്കുമെന്ന് അച്ഛൻ; കുറച്ച്നേരം മരവിച്ച അവസ്ഥ; ഒടുവിൽ ശ്രീവിദ്യയുടെ ആഗ്രഹം സഫലമാക്കി രാഹുൽ!!

Malayalam

വീടിന്റെ പടിക്ക് പുറത്താക്കുമെന്ന് അച്ഛൻ; കുറച്ച്നേരം മരവിച്ച അവസ്ഥ; ഒടുവിൽ ശ്രീവിദ്യയുടെ ആഗ്രഹം സഫലമാക്കി രാഹുൽ!!

വീടിന്റെ പടിക്ക് പുറത്താക്കുമെന്ന് അച്ഛൻ; കുറച്ച്നേരം മരവിച്ച അവസ്ഥ; ഒടുവിൽ ശ്രീവിദ്യയുടെ ആഗ്രഹം സഫലമാക്കി രാഹുൽ!!

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാരങ്ങളിലൊരാളാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക് പരിപാടിയിലൂടെയാണ് ശ്രീവിദ്യ പ്രേക്ഷകശ്രദ്ധ നേടിയത്. ശ്രീവിദ്യയുടെ സിനിമാ അരങ്ങേറ്റം ക്യാംപസ് ഡയറി എന്ന ചിത്രത്തിലൂടെയായിരുന്നു. ഒരു കുട്ടനാടൻ ബ്ലോഗ്, ഒരു പഴയ ബോംബ് കഥ, നൈറ്റ് ഡ്രൈവ് തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

കാസര്‍ഗോഡുകാരിയായ ശ്രീവിദ്യ തന്റെ നിഷ്‌ക്കളങ്കമായ സംസാരശൈലിയിലൂടെയാണ് പ്രേക്ഷകരുടെ മനം കവര്‍ന്നത്. മോഡലിങ്ങ് രംഗത്തും സജീവമാണ് താരം. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവെക്കാറുണ്ട്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ശ്രീവിദ്യയുടെയും രാഹുലിന്റെയും വിശേഷങ്ങളാണ് സോഷ്യൽ മീഡിയ നിറയെ. വര്‍ഷങ്ങളായുള്ള പ്രണയസാഫല്യത്തിനൊടുവിലാണ് ശ്രീവിദ്യയും സംവിധായകൻ രാഹുൽ രാമചന്ദ്രന്റെയും വിവാഹം നടന്നത്.

സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും എത്തിപ്പെടാനുള്ള സൗകര്യത്തിനായി ചടങ്ങുകളെല്ലാം കൊച്ചിയിൽ വെച്ചാണ് നടത്തിയത്. സുരേഷ് ഗോപി അടക്കമുള്ള സിനിമാ-സീരിയൽ താരങ്ങൾ പങ്കെടുത്ത ഗംഭീര ചടങ്ങിന്റെ വീഡിയോകൾ വൈറലായിരുന്നു. എന്നാൽ ശ്രീവിദ്യയുടെ വിവാഹം ചെറിയ രീതിയിൽ വിവാദമാകുകയും ചെയ്തിരുന്നു.

ദിവസങ്ങൾക്ക് മുമ്പായിരുന്നു സിനിമാ-സീരിയൽ താരം ശ്രീവിദ്യ മുല്ലച്ചേരിയുടെയും സംവിധായകൻ രാഹുൽ രാമചന്ദ്രന്റെയും വിവാഹം നടന്നത്. സോഷ്യൽമീഡിയ ആഘോഷിച്ച വിവാഹമായിരുന്നു ഇരുവരുടെയും.

ആറ് വർഷത്തോളം നീണ്ട പ്രണയത്തിനുശേഷം ഒന്നായവരാണ് ഇരുവരും. യുട്യൂബ് വ്ലോഗിങ്ങുമായി സജീവമായ ശ്രീവിദ്യ കഴിഞ്ഞ ദിവസം പങ്കിട്ട വീഡിയോയാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. ഒരുപാട് നാളായുള്ള ഒരു ആഗ്രഹം ഭർത്താവ് രാഹുൽ സാധിച്ച് തന്നതിന്റെ വിശേഷമാണ് പുതിയ വീഡിയോയിൽ ശ്രീവിദ്യ പങ്കിട്ടിരിക്കുന്നത്.

മൂക്ക് കുത്തണമെന്ന ആഗ്രഹം വളരെ നാളുകളായി ശ്രീവിദ്യയ്ക്കുണ്ട്. എന്നാൽ അച്ഛന്റെ സമ്മതം ലഭിക്കാതിരുന്നതിനാൽ ആ ആഗ്രഹം ഏറെ നാളുകളായി മാറ്റിവെച്ചിരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം രാഹുലും ശ്രീവിദ്യയും ശ്രീവിദ്യയുടെ നാടായ കാസർഗോഡ് വന്നിരുന്നു. ഒരു ഫങ്ഷന് വേണ്ടിയാണ് ഇരുവരും എത്തിയത്.

വിവാഹശേഷം ശ്രീവിദ്യയുടെ യുട്യൂബ് ചാനലിലെ തൊഴിലാളിയായി താനും മാറിയെന്ന് പുതിയ വ്ലോഗിൽ രാഹുൽ പറയുന്നു. കാരണം ശ്രീവിദ്യയ്ക്ക് വേണ്ടി ഇൻട്രോ അടക്കം പറയുന്നത് രാഹുലാണ്. പൊതുവെ ചായയുമായി ചെന്ന് ഭർത്താവിനെ വിളിച്ചുണർത്തുന്ന ഭാര്യമാരെയാണ് കാണാറുള്ളതെങ്കിൽ ഇവിടെ രാഹുലാണ് ആദ്യം എഴുന്നേറ്റ് ഒരു ചായയുമായി ചെന്ന് ശ്രീവിദ്യയെ വിളിച്ച് ഉണർത്തിയത്.

ശേഷം അച്ഛനും അമ്മയ്ക്കും ഭർത്താവിനും ഒപ്പം ശ്രീവിദ്യ കുറച്ച് ഷോപ്പിങ്ങാനായി ടൗണിലേക്ക് ഇറങ്ങി. താലിയിടുന്ന ചെയിൻ മാറ്റി വാങ്ങുകയെന്നതായിരുന്നു പ്രധാന ഉദ്ദേശം. അതിനായി ജ്വല്ലറിയിൽ കയറിയപ്പോഴാണ് മൂക്ക് കുത്തണമെന്ന തന്റെ ആഗ്രഹത്തെ കുറിച്ച് രാഹുലിനോട് ശ്രീവിദ്യ പറഞ്ഞത്. രാഹുൽ സമ്മതം പറഞ്ഞുവെങ്കിലും അച്ഛന്റെ സമ്മതം ഇല്ലെങ്കിൽ മൂക്കുത്തി എന്ന സ്വപ്നം ഉപേക്ഷിക്കുമെന്ന നിലപാടിലായിരുന്നു ശ്രീവിദ്യ.

മുമ്പൊരിക്കൽ മൂക്ക് കുത്തുന്നതിനെ കുറിച്ച് ചോദിച്ചപ്പോൾ അച്ഛൻ സമ്മതിച്ചില്ലെന്നും സമ്മതമില്ലാതെ കുത്തിയാൽ വീടിന്റെ പടിക്ക് പുറത്താക്കുമെന്നാണ് പറഞ്ഞിരുന്നതെന്നും ശ്രീവിദ്യ പറയുന്നു. ഇനിയിപ്പോൾ വീട്ടിൽ നിന്നും പുറത്താക്കിയാൽ കുഴപ്പമില്ലെന്നും കയറി ചെല്ലാൻ രാഹുലിന്റെ വീടുണ്ടെന്നും പറഞ്ഞാണ് സമ്മതം വാങ്ങാൻ അച്ഛന്റെ അടുത്തേക്ക് ശ്രീവിദ്യ ചെന്നത്.

രാഹുൽ ഒപ്പം ഉണ്ടായിരുന്നത് കൊണ്ടാകണം അധികം എതിർക്കാൻ നിൽക്കാതെ അച്ഛൻ സമ്മതം പറഞ്ഞു. എന്നാൽ ഉറുമ്പ് കടിക്കുന്ന വേദന പ്രതീക്ഷിച്ചുപോയ ശ്രീവിദ്യ മൂക്ക് കുത്തിയശേഷം കുറച്ച്നേരം ഒരു മരവിച്ച അവസ്ഥയിലായിരുന്നു. ഇത്രത്തോളം വേദന പ്രതീക്ഷിച്ചില്ലെന്നും വേദനയുണ്ടാകും ഭർത്താവിനെ വിശ്വസിക്കരുതെന്നും താൻ പറയുന്നത് കേൾക്കാനും അച്ഛൻ പറഞ്ഞതാണെന്നും ശ്രീവിദ്യ തമാശയായി പറഞ്ഞു.

മുറിവ് ഉണങ്ങിയശേഷം ധരിക്കാനായി ഒരു ഡയമണ്ട് മൂക്കുത്തിയും രാഹുൽ ശ്രീവിദ്യയ്ക്ക് വാങ്ങി കൊടുത്തു. മൂക്ക് കുത്തുന്നതിനെ എതിർത്തിരുന്ന അച്ഛന് പോലും മൂക്ക് കുത്തിയശേഷമുള്ള ശ്രീവിദ്യയുടെ ലുക്ക് ഇഷ്ടപ്പെട്ടു. രാഹുലിന്റെ അമ്മയും ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം മൂക്ക് കുത്തിയതോടെ ശ്രീവിദ്യ കൂടുതൽ സുന്ദരിയായി എന്നാണ് അഭിപ്രായപ്പെട്ടത്.

പ്രേക്ഷകർക്കും മൂക്ക് കുത്തിയശേഷമുള്ള ശ്രീവിദ്യയുടെ ലുക്ക് ഇഷ്ടപ്പെട്ടു. അടുത്തിടെയായി ഏറ്റവും കൂടുതൽ ആരാധകരുള്ള സെലിബ്രിറ്റി കപ്പിളാണ് ശ്രീവിദ്യയും രാഹുലും. രണ്ടുപേരും ഇരുവരുടെയും കരിയറിന്റെ തുടക്കത്തിലാണ് പരിചയപ്പെട്ടതും പ്രണയത്തിലായതും. സ്റ്റാർ മാജിക്ക് ഷോയുടെ ഭാഗമായശേഷമാണ് ശ്രീവിദ്യയ്ക്ക് ആരാധകർ വർധിച്ചത്. ഒരു പഴയ ബോംബ് കഥ, നൈറ്റ് ഡ്രൈവ് അടക്കമുള്ള സിനിമകളിലും ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങൾ ശ്രീവിദ്യ ചെയ്ത് കഴിഞ്ഞു.

More in Malayalam

Trending

Recent

To Top