general
ശക്തമായ ദിലീപ് അനുകൂലിയാണെങ്കിലും മഞ്ജു വാര്യര്‍ മദ്യപാനിയാണെന്നൊക്കെയുള്ള പ്രചരണത്തെ ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല; രാഹുല്‍ ഈശ്വര്‍
ശക്തമായ ദിലീപ് അനുകൂലിയാണെങ്കിലും മഞ്ജു വാര്യര്‍ മദ്യപാനിയാണെന്നൊക്കെയുള്ള പ്രചരണത്തെ ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല; രാഹുല്‍ ഈശ്വര്‍
ശക്തമായ ദിലീപ് അനുകൂലിയാണെങ്കിലും മഞ്ജു വാര്യര്‍ മദ്യപാനിയാണെന്നൊക്കെയുള്ള പ്രചരണത്തെ ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് രാഹുല്‍ ഈശ്വര്‍. നിയമപരമായ തന്ത്രത്തിന്റെ ഭാഗമണെങ്കിലും ഒരിക്കലും ചെയ്തുകൂടാത്ത കാര്യമാണ്. ഇക്കാര്യം ഇന്ന് മാത്രമല്ല, അന്നും ഞാന്‍ പറഞ്ഞിട്ടുണ്ട്. അത്തരം കാര്യങ്ങള്‍ ഒരിക്കലും ശരിയായ രീതിയല്ല.
സ്ത്രീകള്‍ക്ക് എതിരെ ഏത് തരത്തിലുള്ള സൈബര്‍ ബുള്ളിയിംഗ് ഉണ്ടായാലും അത് അതിജീവിത ആയാലും കാവ്യ മാധവനായാലും അത് എതിര്‍ക്കപ്പെടുക തന്നെ വേണം. ചില ഗ്രൗണ്ട് റൂള്‍സ് ആവശ്യമാണ്. നമ്മുടെ സമൂഹത്തിലാകുമ്പോള്‍ സ്ത്രീകളെ ചില സ്റ്റിഗ്മകളില്‍ കുടുക്കിയിടാന്‍ എളുപ്പമാണ്. മഞ്ജു മദ്യപിക്കുമെന്ന് പറയണമെന്ന് ഓഡിയോയില്‍ മറ്റേയാള്‍ പറയുമ്പോള്‍ മഞ്ജു ചേച്ചി മദ്യപിക്കുന്ന ആളലല്ലോയെന്നായിരുന്നു മറുപടി. ശരി അവരെ കുറിച്ച് കുറച്ച് കൂടി കളവ് പറയാമെന്നല്ല അദ്ദേഹം അപ്പോള്‍ മറുപടി നല്‍കിയത്’, എന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.
മഞ്ജു വാര്യര്‍ എന്ന് പറയുന്നത് ഈ കേസിലെ പ്രധാന സാക്ഷിയാണ്. കേസിന്റേ പ്രേരണയടക്കം തെളിയിക്കുന്നതില്‍ അവരുടെ മൊഴി പ്രസക്തമാണ്. എന്നാല്‍ ഈ ഘട്ടത്തില്‍ അവരുടെ മൊഴി എത്രത്തോളം പ്രസക്തമാണെന്ന് ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നമുക്ക് പറയാന്‍ സാധിക്കില്ല. ഇന്നലേയും ഇന്നുമായി നടക്കുന്നത് ശബ്ദ സന്ദേശം ദിലീപിന്റേതാണോ അല്ലയോ എന്ന് തെളിയിക്കുന്ന കാര്യമാണെന്നും അദ്ദേഹം പറയുന്നു.
ഇക്കാര്യം പറഞ്ഞുകൊണ്ടാണ് മഞ്ജു വാര്യറെ കോടതിയിലേക്ക് കൊണ്ടുവരുന്നതെങ്കിലും അത് വേറെ വേറെ ചോദ്യങ്ങളിലേക്ക് കടക്കുകയും അപ്പോള്‍ പ്രതിഭാഗവുമായുള്ള തര്‍ക്കത്തിനും ഇടയാക്കും. മഞ്ജു വാര്യര്‍ എന്ത് പറയുന്നു എന്നുള്ളതിന് വളരെ പ്രധാന്യമുണ്ട്. അതുപോലെ നേരത്തെ ഭാഗ്യലക്ഷ്മി ചര്‍ച്ചയില്‍ വെച്ച് പറഞ്ഞത് ദിലീപ്-കാവ്യ ബന്ധത്തെക്കുറിച്ച് മഞ്ജുവിനെ അറിയിച്ചത് കാവ്യയുടെ അമ്മയാണെന്നാണ്. അങ്ങനെയാണ് നടന്നതെങ്കില്‍ ഈ കേസിന്റെ മോട്ടീവ് തന്നെ നിലനില്‍ക്കുന്നില്ലെന്നും രാഹുല്‍ ഈശ്വര്‍ പറയുന്നു.
എന്റെ ഭാഗത്ത് നിന്നും ചെയ്യാന്‍ പറ്റുന്നത് എന്ന രീതിയില്‍ ആ ഭാഗം ചര്‍ച്ചയില്‍ നിന്നും എടുത്ത് ദിലീപുമായി ബന്ധപ്പെട്ട് കിടക്കുന്ന ആളുകള്‍ക്ക് അയച്ചുകൊടുത്തിട്ടുണ്ട്. ഭാഗ്യലക്ഷ്മിയുടെ വെളിപ്പെടുത്തല്‍ പ്രകാരം ഒരു കാരണവശാലും അതിജീവിതയല്ല ദിലീപ്-കാവ്യ ബന്ധത്തെക്കുറിച്ച് പറഞ്ഞതെന്ന അതിപ്രധാനമായ ഒരു മൊഴിയാണ് ഭാഗ്യലക്ഷ്മി പറഞ്ഞത്.
ഒരു നിയമവിദ്യാര്‍ത്ഥിയെന്ന നിയിലാണ് ഇക്കാര്യം ഓര്‍ത്തുവെച്ച് അയച്ച് കൊടുത്തത്. ആ പറയുന്നതാണ് ശരിയെങ്കില്‍ അതിജീവിതയെ ആക്രമിക്കേണ്ട കാര്യമില്ല. ഇക്കാര്യങ്ങള്‍ കൂടി വന്നിട്ടുണ്ടെങ്കില്‍ കൂറേക്കൂടി നന്നാവുമായിരുന്നു എന്നാണ് കരുതെന്നും ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് രാഹുല്‍ ഈശ്വര്‍ പറയുന്നു.
എല്ലാവരുടെ ഭാഗവും പരിഗണിക്കപ്പെട്ടു എന്നുള്ളതില്‍ ഇവിടെ ആര്‍ക്കും തര്‍ക്കം ഉണ്ടാവില്ല. ഏറ്റവും പ്രഗല്‍ഭരായ അഭിഭാഷകരെ തന്നെ അതിജീവിതയും കൊണ്ടുവന്നു. നിയമപരമായ ഉപദേശങ്ങളും മികച്ച രീതിയില്‍ തന്നെ ഇരുവര്‍ക്കും കിട്ടിയിട്ടുണ്ട്. നടപടിക്രമങ്ങളുടെ കാര്യത്തില്‍ എതിര്‍ അഭിപ്രായം ഉണ്ടായിരുന്നവര്‍ പോലും ഇപ്പോള്‍ അങ്ങനെ പറയുന്നു.
നിയമപരമായ ബാധ്യതകളെല്ലാം മറികടന്ന് ജഡ്ജിയെ വിമര്‍ശിക്കുകയും വളഞ്ഞ വഴി കുറ്റപ്പെടുത്തുകയും ചെയ്ത് അഭിഭാഷകര്‍ വരെ ഇവിടെയുണ്ട്. എന്നാല്‍ ഇപ്പോള്‍ നടപടി ക്രമങ്ങള്‍ നല്ല രീതിയില്‍ തന്നെ മുന്നോട്ട് പോവുന്നു. വിധിയെന്താവും എന്ന് അറിയാന്‍ നമ്മള്‍ കാത്തിരിക്കാനെ സാധിക്കുകയുള്ളു. അതുവരേയുള്ള കാര്യങ്ങള്‍ നല്ലരീതിയില്‍ പോകുന്നുണ്ടെന്നും രാഹുല്‍ ഈശ്വര്‍ കൂട്ടിച്ചേര്‍ക്കുന്നു.
ദിലീപ് കാവ്യ മാധവന്റെ അച്ഛനും അമ്മയും വരുന്നത് കൈകാലിട്ടടിച്ച് അവര്‍ അദ്ദേഹത്തിനെതിരെ എന്തെങ്കിലും പറയുമെന്ന് കരുതിയാണോ? ദിലീപ് കേസ് താമസിപ്പിക്കുന്നതിനെതിരെ ആണ് സുപ്രീം കോടതിയെ സമീപിച്ചത്. അത് ദിലീപിനെ എതിരായവര്‍ മഞ്ജു വാര്യരെ തടയാന്‍ ശ്രമിച്ചുവെന്ന് ദുര്‍വ്യാഖ്യാനം ചെയ്യുകയാണ് ഉണ്ടായത്. ദിലീപ് തന്നെയാണ് കേസ് നടത്തുന്നത്. കാരണം അദ്ദേഹത്തിനറിയാം അദ്ദേഹത്തിന്റെ കൈകള്‍ ശുദ്ധമാണെന്ന്. മറ്റ് പ്രതികള്‍ക്കെതിരെ തെളിവുകള്‍ ശക്തമാണ്. നടിയുടെ മൊഴിയുമുണ്ട്.
പള്‍സര്‍ സുനിക്ക് മോശം ട്രാക്ക് റെക്കോഡ് ഉണ്ട്. മുന്‍പ് പലരേയും സമാനരീതിയില്‍ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചിട്ടുണ്ട്. ദിലീപ് ആഞ്ഞ് പോരാടുന്നത് അദ്ദേഹം വിജയിക്കുമെന്ന് ശക്തമായ വിശ്വാസം ഉള്ളത് കൊണ്ടാണ്. ദിലീപിന്റേത് ലാന്റ്മാര്‍ക്ക് പോരാട്ടമാണ്. പോലീസ് ഒരു ഫിക്ഷന്‍ രചിച്ച് കൊണ്ട് ഒരു നിരപരാധിയുടെ ജീവനും ജീവിതവും ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണ്’, എന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.
