News
നടി ആക്രമിക്കപ്പെട്ട കേസ് വളരെ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന അഭിപ്രായം ഇല്ല എന്നാല്‍ അനാവശ്യമായ വൈകല്‍ ഉണ്ടാകരുത്; രാഹുല്‍ ഈശ്വര്‍
നടി ആക്രമിക്കപ്പെട്ട കേസ് വളരെ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന അഭിപ്രായം ഇല്ല എന്നാല്‍ അനാവശ്യമായ വൈകല്‍ ഉണ്ടാകരുത്; രാഹുല്‍ ഈശ്വര്‍
നടി ആക്രമിക്കപ്പെട്ട കേസില്‍ ജൂലൈ അവസാനത്തോടെയെങ്കിലും വിധി വരുന്നത് കൂടുതല്‍ ആശ്വാസകരമാകുമെന്ന് രാഹുല്‍ ഈശ്വര്‍. സാക്ഷിയായ ബാലചന്ദ്രകുമാറിന്റെ വായില്‍ നിന്ന് വീഴുന്ന എല്ലാ കാര്യങ്ങളും ഈ കേസില്‍ വളരെ സുപ്രധാനമാണ്. എന്നാല്‍ അദ്ദേഹത്തിന്റെ ആരോഗ്യത്തെ ബാധിക്കാതെ തന്നെ വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ടെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.
‘നടി ആക്രമിക്കപ്പെട്ട കേസ് വളരെ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന അഭിപ്രായം ഇല്ല എന്നാല്‍ അനാവശ്യമായ വൈകല്‍ ഉണ്ടാകരുത്. ജൂലൈയില്‍ കേസ് തീര്‍ക്കാന്‍ നിര്‍ദ്ദേശിക്കാമെന്ന് സുപ്രീം കോടതി പറഞ്ഞപ്പോള്‍ മെയില്‍ ഒരു സിറ്റിംഗ് മതിയെന്ന് ദിലീപിന്റെ അഭിഭാഷകനായ മുകുള്‍ റോത്തഗി ആവശ്യപ്പെട്ടിട്ടുണ്ടെങ്കില്‍ അദ്ദേഹം മറ്റെന്തെങ്കിലും കണ്ടിട്ടുണ്ടാകാം.
ഇനി കേസില്‍ വലിയ ആലോപണങ്ങളോ വെളിപ്പെടുത്തലുകളോ വരുമെന്ന് ആരും കരുതുന്നില്ല. കേസ് ഫൈനല്‍ ലാപ്പിലേക്ക് കടന്നുവെന്ന് വേണമെങ്കില്‍ പറയാം. മെയില്‍ ദിലീപിന് എന്തെങ്കിലും സുപ്രധാന കാര്യങ്ങള്‍ പറയാന്‍ ഉണ്ടാകാം. ബാലചന്ദ്രകുമാറിന്റെ ഇല്‍ മോട്ടീവ് തെളിയിക്കാനുള്ള ഉദ്ദേശമൊക്കെ ദിലീപ് കാണാം.
ബാലചന്ദ്രകുമാറിന് ദിലീപിനോട് വ്യക്തി വൈരാഗ്യമാണെന്നും അത് തെളിയിക്കാന്‍ ഏതെങ്കിലും വ്യക്തിയെ പ്രൊഡ്യൂസ് ചെയ്യാന്‍ ചിലപ്പോള്‍ പദ്ധതി ഉണ്ടാകാം. നേരത്തേ ഹൈക്കോടതിയല്‍ ബാലചന്ദ്രകുമാറിന്റെ ഒന്നരമിനിറ്റ് നീണ്ട് നില്‍ക്കുന്ന ഓഡിയോ ദിലീപ് നല്‍കിയിരുന്നു, മാത്രമല്ല തനിക്ക് വേണ്ടി ജാമ്യം നില്‍ക്കണമെന്ന് ബാലചന്ദ്രകുമാര്‍ ദിലീപിനോട് ആവശ്യപ്പെട്ടിരുന്നു, ദിലീപ് പറ്റില്ലെന്ന് അറിയിച്ചിരുന്നു. ഇക്കാര്യങ്ങളൊക്കെ അദ്ദേഹത്തിന് പ്രൂവ് ചെയ്യാമല്ലോ.
ബാലചന്ദ്രകുമാറിന്റേത് പ്രതികാര നടപടിയാണെന്നൊക്കെ ഉള്ള കാര്യങ്ങള്‍ക്ക് സാധ്യത ഉണ്ട്. ബാലചന്ദ്രകുമാറിന്റെ ലക്ഷ്യം ശരിയല്ലെന്ന് തെളിയിക്കാനുള്ള സാക്ഷികളും തെളിവുകളും ദിലീപിന് സമര്‍പ്പിക്കാന്‍ ഉണ്ടായാല്‍ അതുകൊണ്ട് തന്നെ അതിനെ തെറ്റ് പറയാന്‍ കഴിയില്ല. വളരെ കലങ്ങി മറഞ്ഞ കേസാണ്, ആ രീതിയില്‍ ആളുകള്‍ ഏറെ ഉറ്റുനോക്കപ്പെട്ട കേസാണ്.
വിധി ജൂണ്‍, ജുലൈ മാസങ്ങള്‍ക്ക് മുന്‍പ് വന്നാല്‍ വളരെ ആശ്വാസകരമാണ്. ബാലചന്ദ്രകുമാര്‍ എന്ന വ്യക്തി ശക്തമായ നിലപാട് മുന്നോട്ട് വെയ്ക്കാനും അത് മിതമായ രീതിയില്‍ അവതരിപ്പിക്കാനും കഴിവുള്ള വ്യക്തിയാണ്. എന്നിരുന്നാല്‍ പോലും അദ്ദേഹത്തിന്റെ ഇപ്പോഴത്തെ ആരോഗ്യ സ്ഥിതിയില്‍ ക്രോസ് വിസ്താരം നടക്കുമ്പോള്‍ അത് അദ്ദേഹത്തെ ബാധിക്കുന്നുണ്ടാകും. ബാലചന്ദ്രകുമാറിന്റെ വായില്‍ നിന്ന് വീഴുന്ന ഓരോ കാര്യവും പ്രധാനമാണ്.
ദിലീപും ഒന്നാം പ്രതി പള്‍സര്‍ സുനിയും തമ്മില്‍ ബന്ധമുണ്ടോ ദിലീപ് ഫോണില്‍ വീഡിയോ കണ്ടിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ അറിയേണ്ടതുണ്ട്. ബാലചന്ദ്രകുമാറിനെ ശാരീരികമായും മാനസികമായും ഉപദ്രവിക്കാതെ അദ്ദേഹത്തിന്റെ നറേറ്റീവ് പൊളിക്കാന്‍ ഒരുപാട് ചോദ്യങ്ങള്‍ പ്രതിഭാഗത്തിന് ചോദിക്കേണ്ടി വരും. എത്രയും പെട്ടെന്ന് ക്രോസ് വിസ്താരം പൂര്‍ത്തിയാകട്ടെ എന്ന് മാത്രമാണ് പറയാനുള്ളത്’, രാഹുല്‍ ഈശ്വര്‍ പറഞ്ഞു.
കേസ് അവസാന ലാപ്പിലേക്ക് കടക്കുമ്പോള്‍ അവധാനതയോട് കാര്യങ്ങള്‍ പോകാന്‍ പാടില്ലെന്ന ചിന്ത പ്രതിഭാഗത്തിന് ഉണ്ടാകാം. സുപ്രീം കോടതി ജുലൈക്കുള്ളില്‍ കേസ് തീര്‍ക്കാന്‍ നിര്‍ദ്ദേശം നല്‍കിയാല്‍ പിന്നീട് എന്തെങ്കിലും വിഷയം ഉയര്‍ത്തി ദിലീപ് വിഭാഗത്തിന് കോടതിയില്‍ പോകാനൊരു അവസരം ലഭിക്കണമെന്നില്ല. ഈ സാഹചര്യത്തിലായിരിക്കാം മെയ് മാസത്തിലേക്ക് കോടതിയോട് സമയം ചോദിച്ചത്. അതില്‍ തെറ്റ് പറയാനാകില്ല’, എന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.
അതേസമയം കേസിലെ തെളിവുകളെ പൊളിക്കാന്‍ തങ്ങള്‍ക്ക് കൂടുതല്‍ സമയം വേണമെന്ന് പ്രതിഭാഗം സമ്മതിക്കുന്ന സ്ഥിതിയാണ് ഇവിടെ ഇപ്പോള്‍ ഉണ്ടായക്കൊണ്ടിരിക്കുന്നതെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത സംവിധായകന്‍ പ്രകാശ് ബാരെ പറഞ്ഞു. ‘കേസ് പെട്ടെവന്ന് തീര്‍ക്കണമെന്ന് പറഞ്ഞ് സുപ്രീം കോടതിയില്‍ പോകുകയും എന്നാല്‍ കേസ് നീട്ടുന്ന തരത്തിലുള്ള നടപടികളുമാണ് ദിലീപ് ചെയ്യുന്നത്.
കേസ് ജുലായില്‍ തീര്‍ക്കാന്‍ നിര്‍ദ്ദേശക്കട്ടേയെന്ന സുപ്രീം കോടതിയുടെ ചോദ്യത്തിന് മെയില്‍ ഒരു സിറ്റിംഗ് മതിയെന്ന് ദിലീപ് ആവശ്യപ്പെട്ടതിന് പിന്നില്‍ ദുരൂഹത ഉണ്ട്. ബാലചന്ദ്രകുമാറിനെ 14 ദിവസമായി ക്രോസ് വിസ്താരം ചെയ്യുന്നു. ഇനിയും എത്ര നാള്‍ പ്രതിഭാഗത്തിന്റെ വിസ്താരം നീളുമെന്ന് അറിയില്ല
രാവിലെ മൂന്ന് മണിക്ക് പോയി ഡയാലിസിസ് ചെയ്തിട്ട് വന്നിട്ട് എട്ടും പത്തും മണിക്കൂറും വിസ്തരിക്കുകയാണ്. എപ്പോഴാണ് അദ്ദേഹം ബ്രേക്ക് ആകുകയെന്ന ഉദ്ദേശത്തില്‍ കൊണ്ട് പോയിക്കൊണ്ടിരിക്കുകയാണ്. ഇവിടെ കേസ് നീട്ടുന്നു, എന്നാല്‍ സുപ്രീം കോടതിയില്‍ പോയി പറയുന്നത് കേസ് വിചാരണ നീട്ടരുതെന്നും.
മെയില്‍ എന്തോ കോടതിയില്‍ പറയാനുണ്ടെന്ന തോന്നലാണ് ദിലീപിന്റെ ആവശ്യം കേള്‍ക്കുമ്പോള്‍ തോന്നുന്നത്.സാക്ഷികളെ കൊണ്ടുവരാന്‍ ഉണ്ടോയെന്നതാണ് ഉറ്റുനോക്കുന്നത്. ഡയാലിസിസിന് കൂടുതല്‍ സമയം ആവശ്യമുണ്ട്. അപ്പോള്‍ പോലും ഡയാലിസിസ് ചെയ്യുന്ന ദിലസം സാക്ഷി വിസ്താരം വേണ്ടെന്ന് ബാലചന്ദ്രകുമാര്‍ പറഞ്ഞിട്ടില്ല. വളരെ ഫൈറ്റിംഗ് മോഡിലാണ് അദ്ദേഹം മുന്നോട്ട് പോയിക്കോണ്ടിരിക്കുന്നത്.
ഈ കേസ് പൂര്‍ത്തിയാക്കണമെന്ന നിശ്ചയദാര്‍ഢ്യം അദ്ദേഹത്തിന് ഉണ്ട്. ഈ കേസില്‍ ആര് ശിക്ഷിക്കപ്പെടും രക്ഷപ്പെടുമെന്നൊന്നും എനിക്ക് അറിയില്ല, പക്ഷേ എനിക്ക് പറയാനുള്ള സത്യം ഞാന്‍ വെളിപ്പെടുത്തുമെന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്. ആ രീതിയില്‍ തന്നെയാണ് അദ്ദേഹം പോയിക്കോണ്ടിരിക്കുന്നത്’, എന്നും പ്രകാശ് ബാരെ പറഞ്ഞു.
