Connect with us

കരുണം സിനിമയിലെ നടി ഏലിയാമ്മ വിടവാങ്ങി; അന്ത്യം നൂറാം വയസില്‍

News

കരുണം സിനിമയിലെ നടി ഏലിയാമ്മ വിടവാങ്ങി; അന്ത്യം നൂറാം വയസില്‍

കരുണം സിനിമയിലെ നടി ഏലിയാമ്മ വിടവാങ്ങി; അന്ത്യം നൂറാം വയസില്‍

മികച്ച ചിത്രത്തിനുള്ള സുവര്‍ണമയൂരം നേടിയ കരുണം എന്ന സിനിമയില്‍ പ്രധാനവേഷത്തില്‍ അഭിനയിച്ച കുന്നുംകൈയിലെ തടത്തില്‍ ഏലിയാമ്മ അന്തരിച്ചു. 100 വയസായിരുന്നു. സംസ്‌കാരം ഞായറാഴ്ച ഉച്ചയ്ക്ക് 2.30ന് കുന്നുംകൈ സെയ്ന്റ് സെബാസ്റ്റ്യന്‍ പള്ളി സെമിത്തേരിയില്‍.

2000ല്‍ ജയരാജ് സംവിധാനം ചെയ്ത കരുണത്തിലൂടെയാണ് ഏലിയാമ്മ അഭിനയലോകത്തെത്തിയത്. കണക്കറ്റ സ്വത്തുണ്ടായിട്ടും മക്കളുടെ സ്‌നേഹത്തിനായി കാത്തിരിക്കുന്ന വൃദ്ധദമ്പതിമാരുടെ കഥ ഏലിയാമ്മയും കുര്യന്‍ ജോസഫ് എന്ന വാവച്ചനും ചേര്‍ന്ന് അഭിനയിച്ച് ഫലിപ്പിച്ചു. നിരവധി പുരസ്‌കാരങ്ങളും ചിത്രം നേടി.

ഭര്‍ത്താവ്: പരേതനായ തടത്തില്‍ ഔസേപ്പ്. മക്കള്‍: ലീലാമ്മ മഠത്തിപ്പറമ്പില്‍, ജോസഫ് (തൃശ്ശൂര്‍), കുട്ടിയമ്മ കാരമുള്ളേല്‍ (കോട്ടയം), റോസമ്മ തുരുത്തേല്‍ (കോട്ടയം), സെബാസ്റ്റ്യന്‍ (കാഞ്ഞങ്ങാട്), ജോസ്, സണ്ണി. മരുമക്കള്‍ : മാത്യു (കുന്നുംകൈ), മേരി, പാപ്പച്ചന്‍, ജേക്കബ്, ത്രേസ്യാമ്മ, സെലിന്‍, സുബൈദ.

More in News

Trending

Recent

To Top