Malayalam
രഹ്ന ഫാത്തിമക്കെതിരെ സര്‍ക്കാര്‍Ȁ ഹൈക്കോടതിയില്‍!
രഹ്ന ഫാത്തിമക്കെതിരെ സര്‍ക്കാര്‍Ȁ ഹൈക്കോടതിയില്‍!
നഗ്ന ശരീരത്തില്‍ മക്കളെക്കൊണ്ട് ചിത്രം വരപ്പിച്ച കേസില്‍ രഹ്ന ഫാത്തിമക്കെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍. കേസില്‍ രഹ്നയ്ക്ക് ജാമ്യം നല്‍കരുതെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കലയുടെ പേരിലാണെങ്കിലും അമ്മ സ്വന്തം കുട്ടികളെ കൊണ്ട് ഇത്തരം പ്രവൃത്തികള്‍ ചെയ്യിക്കരുത്.
തന്റെ കുട്ടിയെവെച്ച് എന്തും ചെയ്യാമെന്ന നില വരാന്‍ പാടില്ല. ഇത് സമൂഹത്തില്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. രഹ്ന ഫാത്തിമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്. രഹ്ന ഫാത്തിമയുടെ മുന്‍കാല ചെയ്തികളും പരിഗണിക്കണം.
സ്വന്തം ശരീരത്തില്‍ കുട്ടിയെകൊണ്ട് ചിത്രം വരപ്പിച്ചത് അമ്ബത്തിയൊന്നായിരം പേരാണ് കണ്ടത്. ഇത് പോക്സോ പരിധിയില്‍ വരുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. വെള്ളിയാഴ്ചയാണ് രഹ്ന ഫാത്തിമ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.
തനിക്കെതിരായ പോക്സോ കേസ് നിലനില്‍ക്കില്ലെന്നും പരാതിക്കു പിന്നില്‍ മത, രാഷ്ട്രീയ വൈരാഗ്യമാണെന്നും ചൂണ്ടിക്കാണിച്ചാണ് ഹര്‍ജി. സംഭവത്തില്‍ എറണാകുളം സൈബര്‍ഡോം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് സൗത്ത് പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തിരുന്നു.പോക്സോ ആക്ട് സെക്ഷന്‍ 13, 14, 15 എന്നിവയും ഐടി ആക്ടും പ്രകാരമാണ് കേസെടുത്തത്.
വ്യാഴാഴ്ച പനമ്ബള്ളിനഗറില്‍ രഹ്ന താമസിക്കുന്ന ബിഎസ്എന്‍എല്‍ ക്വാര്‍ട്ടേഴ്സില്‍ പൊലീസ് റെയ്ഡ് നടത്തിയിരുന്നു. വീട്ടില്‍നിന്നു കുട്ടികളുടെ പെയിന്റിങ് ബ്രഷ്, ചായങ്ങള്‍, ലാപ്ടോപ് തുടങ്ങിയവ പൊലീസ് കസ്റ്റഡിയിലെടുത്തു.
