Malayalam
ഗോൾ എന്റെ കോർട്ടിൽ തന്നെ; രക്ഷകപ്പെടാനൊരുങ്ങി രഹ്ന.. ലക്ഷ്യം സുപ്രീം കോടതി
ഗോൾ എന്റെ കോർട്ടിൽ തന്നെ; രക്ഷകപ്പെടാനൊരുങ്ങി രഹ്ന.. ലക്ഷ്യം സുപ്രീം കോടതി
സ്വന്തം നഗ്നശരീരത്തില് മക്കളെക്കൊണ്ട് ചിത്രം വരപ്പിച്ച് സാമൂഹിക മാധ്യമത്തിലിട്ട കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി രഹ്ന ഫാത്തിമ സുപ്രീംകോടതിയെ സമീപിച്ചു. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് രഹ്ന സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.
ഹര്‍ജിയില്‍ തന്നെയും കക്ഷി ചേര്‍ക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരനും അഭിഭാഷകനുമായ എ.വി അരുണ്‍ പ്രകാശ് സുപ്രീംകോടതിയില്‍ കവിയറ്റ് ഫയല്‍ ചെയ്തു. നഗ്ന ശരീരത്തില്‍ കുട്ടികളെക്കൊണ്ട് ചിത്രം വരപ്പിച്ചത് വിഡീയോ എടുത്ത് സമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിനാണ് രഹ്ന ഫാത്തിമയ്ക്കെതിരെ കേസെടുത്തത്. കലയുടെ ആവിഷ്കാരവും ഇതിനൊപ്പം തന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കലുമാണ് ദൃശ്യങ്ങളിലൂടെ ലക്ഷ്യമിട്ടതെന്നും കുട്ടികളെ അനുചിതമായ പ്രവൃത്തിക്ക് ഉപയോഗിച്ചെന്ന ആരോപണം ശരിയല്ലെന്നുമാണ് രഹ്ന ഫാത്തിമ ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജിയില്‍ വാദിച്ചിരുന്നത്.
കുട്ടികളെ കൊണ്ട് നഗ്ന ശരീരത്തില്‍ ചിത്രം വരപ്പിച്ചെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്.ഐടി നിയമത്തിലെ സെക്ഷന്‍ 67 ( ലൈംഗികത നിറഞ്ഞ ദൃശ്യമോ എഴുത്തോ ഇലക്ട്രോണിക് മാധ്യമം വഴി കൈമാറ്റം ചെയ്യുക ) ജുവനൈല്‍ ജസ്റ്റിസ് നിയമത്തിലെ സെക്ഷന്‍ 75 (കുട്ടികള്‍ക്കെതിരെയുള്ള ക്രൂരതയ്ക്കുള്ള ശിക്ഷ ) എന്നിവ പ്രകാരമാണ് കേസ്
മക്കള്‍ക്ക് ചിത്രം വരയ്ക്കാനായി സ്വന്തം നഗ്നശരീരം നല്കിയ രഹനയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. സ്ത്രീശരീരത്തെ കുറിച്ചുള്ള കപട സദാചാര ബോധത്തെ കുറിച്ചും ലൈംഗികതയെ കുറിച്ചുമുള്ള മിഥ്യാധാരണകള്‍ക്കുമെതിരെ എന്ന മുഖവുരയോടെയാണ് രഹന ഫാത്തിമ വീഡിയോ പുറത്തുവിട്ടത്
പ്രാഥമിക വിലയിരുത്തലില്‍ തന്നെ പോക്സോ നിയമപ്രകാരമുള്ള തെറ്റാണ് രഹ്ന ചെയ്തതെന്ന് വിലയിരുത്തിയാണ് ഹൈക്കോടതി ജാമ്യഹര്‍ജി തള്ളിയത്. എന്നാല്‍, നിയമപരമായ ചില ചോദ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടാണ് അഡ്വ. രഞ്ജിത് മാരാര്‍ വഴി സുപ്രീംകോടതിയെ സമീപിച്ചത്. എന്നാല്‍ ഇത്തരം പ്രവൃത്തികള്‍ തെറ്റല്ലെന്ന് ചെയ്യുന്നവര്‍ക്ക് തോന്നാമെങ്കിലും മറിച്ചു ചിന്തിക്കുന്നവരും സമൂഹത്തിലുണ്ടെന്നായിരുന്നു കോടതി വാക്കാല്‍ പറഞ്ഞത്. പ്രത്യയശാസ്ത്രങ്ങളില്‍ വിശ്വാസം അര്‍പ്പിക്കാനും മക്കളെ അതു പഠിപ്പിക്കാനും കഴിയും. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ ഇത്തരം ദൃശ്യങ്ങള്‍ പോസ്റ്റുചെയ്യുന്നതോടെ സംഭവം മാറുമെന്നും കോടതി പറഞ്ഞിരുന്നുഹ്നയ്ക്കെതിരായ പരാതിയില്‍ അവര്‍ക്കെതിരെ പോക്സോ വകുപ്പും ചുമത്തിയിരുന്നു.
തിരുവല്ല സ്വദേശിയായ അഭിഭാഷകന്റെ പരാതിയിലായിരുന്നു പൊലീസ് നടപടി. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് മുന്നില്‍ ശരീരപ്രദര്‍ശനം നടത്തുന്നതും പ്രചരിപ്പിക്കുന്നതും പോക്സോ നിയമപ്രകാരം കുറ്റകരമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. നേരത്തെ ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് ഫെയ്സ്ബുക്കില്‍ ചിത്രം പോസ്റ്റ് ചെയ്തതും സന്നിധാനത്ത് പ്രവേശിക്കുന്നതിന് ശ്രമം നടത്തിയതും അച്ചടക്കലംഘനമാണെന്ന് വിലയിരുത്തി ബിഎസ്എന്‍എല്‍ രഹ്നയെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു.
രഹ്നയുടെ ഇടപെടലുകള്‍ ബിഎസ്എന്‍എലിന്റെ സല്‍പ്പേരിന് കളങ്കമേല്‍പ്പിച്ചെന്ന് പറഞ്ഞുമായിരുന്നു നടപടി. ആഭ്യന്തര അന്വേഷണത്തിന്റെ ഭാഗമായി രഹ്ന 18 മാസത്തോളം സസ്പെന്‍ഷനിലായിരുന്നു. തുടര്‍ന്ന് പുറത്താക്കുകയായിരുന്നു. ബിഎസ്എന്‍എല്ലില്‍ അസിസ്റ്റന്റ് എന്‍ജിനീയറായിരുന്നു രഹ്ന. ബിഎസ്എന്‍എലിന്റെ നപടിക്കെതിരെ ഇവര്‍ കോടതിയെ സമീപിച്ചിട്ടുമുണ്ട്.
