Tamil
പ്രേതത്തെ ചെറുപ്പത്തില്‍ പേടിയായിരുന്ന, രാത്രി ഉറങ്ങുമ്പോള്‍ ചെറിയ അസ്വസ്ഥത തോന്നാറുണ്ട്; രാഘവ ലോറന്‍സ്
പ്രേതത്തെ ചെറുപ്പത്തില്‍ പേടിയായിരുന്ന, രാത്രി ഉറങ്ങുമ്പോള്‍ ചെറിയ അസ്വസ്ഥത തോന്നാറുണ്ട്; രാഘവ ലോറന്‍സ്
പ്രേതകഥകള്‍ കേട്ട് രാത്രി ഉറങ്ങുമ്പോള്‍ ചെറിയ അസ്വസ്ഥത തോന്നാറുണ്ടെന്ന നടനും സംവിധായകനുമായ രാഘവ ലോറന്‍സ്. ‘ജിഗര്‍താണ്ട ഡബിള്‍ എക്സ്’ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പ്രേതത്തെ കുറിച്ചുള്ള കാഴ്ചപ്പാട് പങ്കുവെക്കവെയാണ് ഇക്കാര്യം പറഞ്ഞത്.
‘പ്രേതത്തെ ചെറുപ്പത്തില്‍ പേടിയായിരുന്നു. എന്നാല്‍ ഇപ്പോള്‍ അങ്ങനെയല്ല. സ്ക്രിപ്റ്റിനെ പറ്റിയൊക്കെ ചര്‍ച്ച ചെയ്യുമല്ലോ. ലൊക്കേഷന്‍ കണ്ടുപിടിച്ചാലും ചര്‍ച്ച മുഴുവനും പ്രേത സിനിമയെ ചുറ്റിപ്പറ്റിയായിരിക്കും.
വീട്ടില്‍ പോയാലും അമ്മ പ്രേതകഥ പറയാന്‍ തുടങ്ങും. പിന്നാലെ മാമനും പാട്ടിയും വേണമെങ്കില്‍ വീടിന് അടുത്തുള്ളവര്വരെ വന്ന് പ്രേത കഥ പറയും . ഇതൊക്കെ കേട്ടിട്ട് രാത്രി ഉറങ്ങാന്‍ കിടക്കുമ്പോള്‍ ചെറിയ അസ്വസ്ഥത തോന്നും’രാഘവ ലോറന്‍സ് പറഞ്ഞു.
കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ‘ജിഗര്‍താണ്ട ഡബിള്‍ എക്സ്’ ആണ് രാഘവ ലോറന്‍സിന്റെ ഏറ്റവും പുതിയ ചിത്രം. എസ്. ജെ സൂര്യയും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. നിമിഷ സജയനും ഷൈന്‍ ടോം ചാക്കോയും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
