Malayalam
ഗായിക രാധിക തിലകിന്റെ മകള്‍ വിവാഹിതയായി
ഗായിക രാധിക തിലകിന്റെ മകള്‍ വിവാഹിതയായി
Published on
അന്തരിച്ച ഗായിക രാധിക തിലകിന്റെ മകള്‍ ദേവിക സുരേഷ് വിവാഹിതയായി. ബെംഗളൂരു സ്വദേശി അരവിന്ദ് സുചിന്ദ്രന്‍ ആണ് വരന്. തിങ്കളാഴ്ച ബെംഗളൂരുവില്‍ വെച്ചായിരുന്നു വിവാഹം.
അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിന് പങ്കെടുത്തത്. വത്സല-സുചിന്ദ്രന്‍ ദമ്പതികളുടെ മകനായ അരവിന്ദ് അഭിഭാഷകനാണ്.
വിവാഹത്തോടനുബന്ധിച്ച മറ്റു ചടങ്ങുകള്‍ ഈ മാസം 25ന് എറണാകുളം എളമക്കരയിലെ ഭാസ്കരീയം കണ്വെന്ഷന് സെന്ററില്‍ നടക്കുമെന്ന് ദേവികയുടെ പിതാവ് സുരേഷ് കൃഷ്ണന് അറിയിച്ചു. സുഹൃത്തുക്കള്‍ക്ക് വിവാഹവിരുന്നും സംഘടിപ്പിച്ചിട്ടുണ്ട്. ഗായിക സുജാത കുടുംബസമേതം വിവാഹത്തിനെത്തിയിരുന്നു.
2015 സെപ്റ്റംബര്‍ 20നാണ് രാധിക തിലക് വിടവാങ്ങിയത്.അര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
Continue Reading
You may also like...
Related Topics:radhika
