Social Media
തിരിച്ചുവരവിനെക്കുറിച്ച് ചോദിച്ചപ്പോള്‍ രാധികയുടെ രസകരമായ മറുപടി;ഏറ്റെടുത്തു ആരാധകർ !
തിരിച്ചുവരവിനെക്കുറിച്ച് ചോദിച്ചപ്പോള്‍ രാധികയുടെ രസകരമായ മറുപടി;ഏറ്റെടുത്തു ആരാധകർ !
By
വിവാഹത്തോടെ സിനിമയില്‍ നിന്നും ഇടവേളയെടുക്കുന്ന രീതിയാണ് നായികമാര്‍ പിന്തുടരുന്നത്. മുന്‍നിര നായികയായി നിറഞ്ഞുനില്ക്കുകയാണെങ്കിലും വിവാഹത്തിന് ശേഷം കുടുംബ ജീവിതവുമായി ഒതുങ്ങിക്കഴിയാനാണ് പലര്‍ക്കും താല്പര്യം. വിവാഹത്തോടെ വിദേശത്തേക്ക് ചേക്കേറിയവരംു കുറവല്ല. എന്നാല്‍ ഇവരില്‍ പലരുടേയും തിരിച്ചുവരവിനായാണ് ആരാധകര്‍ കാത്തിരിക്കുന്നത്. അത്തരത്തിലുള്ള ചോദ്യങ്ങള്‍ ഇടയ്ക്കിടയ്ക്ക് ഉയര്‍ന്നുവരാറുണ്ട്. സിനിമയില്‍ സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ ആക്ടീവായി ഇടപെടുന്ന താരങ്ങളുമുണ്ട്. അത്തരത്തിലൊരാളാണ് രാധിക. ബാലതാരമായി സിനിമയിലേക്കെത്തിയതാണ് രാധിക. മികച്ച അവസരങ്ങളായിരുന്നു താരത്തിന് ലഭിച്ചത്.
വിയറ്റ്നാം കോളനിയിലൂടെയായിരുന്നു രാധികയുടെ അരങ്ങേറ്റം. വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങളുമായാണ് താരം എത്തിയത്. ക്ലാസ്മേറ്റ്സ് എന്ന ചിത്രത്തിലെ റസിയ കഥാപാത്രമാണ് ഇന്നും പ്രേക്ഷക മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ താരത്തിന്റെ തിരിച്ചുവരവിനെക്കുറിച്ചുള്ള ചോദ്യങ്ങളാണ് കഴിഞ്ഞ ദിവസവും ഉയര്‍ന്നുവന്നത്. ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരുമായി സംവദിക്കുന്നതിനിടയിലാണ് താരം സിനിമയിലെ ഇടവേളയെക്കുറിച്ചും തിരിച്ചുവരവിനെക്കുറിച്ചുമൊക്കെ സംസാരിച്ചത്.
ഇന്‍സ്റ്റഗ്രാമില്‍ സജീവമായ രാധിക പങ്കുവെക്കുന്ന ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം നിമിഷനേരം കൊണ്ടാണ് വൈറലായി മാറുന്നത്. ദുബായില്‍ ഇവന്റ് മാനേജ്മെന്റ് കമ്പനിയില്‍ ജോലി ചെയ്യുന്ന അഭില്‍ കൃഷ്ണയുമായുള്ള വിവാഹത്തിന് ശേഷമാണ് രാധിക സിനിമയില്‍ നിന്നും അപ്രത്യക്ഷയായത്. തന്റെ സിനിമകളൊന്നും ഭര്‍ത്താവ് കണ്ടിട്ടില്ലെന്നും താന്‍ പറഞ്ഞതിന് ശേഷമാണ് അഭിനയത്തെക്കുറിച്ചൊക്കെ ചോദിച്ചതെന്നും താരം പറഞ്ഞിരുന്നു. ഇന്‍സ്റ്റഗ്രാമിലെ സംവാദത്തിനിടയിലാണ് താരത്തോട് ആദ്യമായി ലഭിച്ച പ്രതിഫലത്തെക്കുറിച്ച് ആരാധകന് ചോദിച്ചത്. വിയ്റ്റനാം കോളനിയായിരുന്നു തന്രെ ആദ്യ സിനിമ. അന്ന് ചെറിയ കുട്ടിയായിരുന്നതിനാല്‍ അതേക്കുറിച്ചൊന്നും ധാരണയില്ലായിരുന്നുവെന്നായിരുന്നു താരത്തിന്റെ മറുപടി.
വിവാഹം കഴിഞ്ഞതിന് പിന്നാലെയായാണ് രാധിക സിനിമയില്‍ നിന്നും ഇടവേളയെടുത്തത്. വിവാഹത്തോടെ സിനിമയോട ബൈ പറയുന്ന അഭിനേത്രികളുടെ സ്ഥിരം ശൈലി തന്നെയായിരുന്നു താരവും പിന്തുടര്ന്നത്. എന്നാല്‍ ആരാധകര്‍ ഈ ഇടവേളയുമായി പൊരുത്തപ്പെടാന്‍ തയ്യാറായിരുന്നില്ല. സിനിമയിലേക്ക് വരുന്നില്ലേയെന്ന തരത്തിലുള്ള ചോദ്യമായിരുന്നു ഓരോ തവണയും അവര്‍ ചോദിച്ചത്. സിനിമയില്‍ നിന്നും അവസരങ്ങളൊന്നും ലഭിക്കുന്നില്ലേയെന്ന് ചോദിച്ചപ്പോള്‍ എന്ത് ചെയ്യാനാണ് ചേട്ടാ ഒരു കല്യാണം കഴിച്ചതാണെന്ന മറുപടിയായിരുന്നു താരം നല്‍കിയത്. തമാശയായുള്ള മറുപടി ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.
രാധികയുടെ കരിയറിലെ മികച്ച സിനിമകളിലൊന്നാണ് ക്ലാസ്മേറ്റ്സ്. റസിയ എന്ന കഥാപാത്രത്തെയായിരുന്നു താരം അവതരിപ്പിച്ചത്. തോളറ്റമുള്ള മുടിയുമായാണ് രാധികയെ ഇതുവര കണ്ടിരുന്നത്. എന്നാല്‍ അടുത്തിടെ താരം മുടി വെട്ടിയിരുന്നു. ബോയ്കട്ട് സ്റ്റൈലിലായിരുന്നു വെട്ടിയത്. എന്തിനാണ് മുടി വെട്ടിയതെന്നായിരുന്നു ഒരാള്‍ ചോദിച്ചത്. ഇവിടെ ഒടുക്കത്തെ ചൂടാണെന്നും അതില്‍ നിന്നും മോചനം നേടുന്നതിന് വേണ്ടിയാണ് ഇങ്ങനെ ചെയ്തതെന്നായിരുന്നു താരം പറഞ്ഞത്.
അഭിലിനൊപ്പമുള്ള വിവാഹം കഴിഞ്ഞതിന് പിന്നാലെയായാണ് രാധിക വിദേശത്തേക്ക് ചേക്കേറിയത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം അഭിലിനൊപ്പമുള്ള ചിത്രങ്ങളും വൈറലായി മാറിയിരുന്നു. ഗ്ലാമറസ് വേഷങ്ങളില്‍ പ്രത്യക്ഷപ്പെടില്ലെന്ന് താരം തുടക്കത്തില്‍ തന്നെ വ്യക്തമാക്കിയിരുന്നു. വിദേശത്തേക്ക് ചേക്കേറിയപ്പോഴും താരം സുഹൃത്തുക്കളുടെ വിവാഹത്തിനും മറ്റുമായി കേരളത്തിലേക്ക് വരാറുണ്ടായിരുന്നു. സുഹൃത്തുക്കള്‍ക്കൊപ്പമുള്ള ചിത്രങ്ങളും പങ്കുവെക്കാറുണ്ടായിരുന്നു. നിമിഷനേരം കൊണ്ടാണ് രാധികയുടെ വിശേഷങ്ങള്‍ വൈറലായി മാറുന്നത്. എന്നാണ് തിരിച്ചുവരവെന്ന കാര്യത്തെക്കുറിച്ച് കൃത്യമായ വിവരങ്ങളൊന്നും താരം നല്‍കിയിട്ടില്ല.
radhika s funny answer
