Actress
വെള്ളമോ ശൗചാലയമോ ഇല്ല; വിമാനത്താവളത്തിലെ എയ്റോബ്രിഡ്ജില്‍ കുടുങ്ങി രാധിക ആപ്തെ
വെള്ളമോ ശൗചാലയമോ ഇല്ല; വിമാനത്താവളത്തിലെ എയ്റോബ്രിഡ്ജില്‍ കുടുങ്ങി രാധിക ആപ്തെ
മുംബൈ വിമാനത്താവളത്തിലെ എയ്റോബ്രിഡ്ജില്‍ മണിക്കൂറുകളോളം കുടുങ്ങിയെന്ന പരാതിയുമായി ബോളിവുഡ് നടി രാധിക ആപ്തെ. താരം ബുക്ക് ചെയ്ത വിമാനം മുംബൈ എയര്‍പോര്‍ട്ടില്‍ ഇറങ്ങേണ്ടിയിരുന്നെങ്കിലും സമയം കഴിഞ്ഞിട്ടും വിമാനം എത്താത്തതിനെ തുടര്‍ന്നാണ് രാധിക സോഷ്യല്‍ മീഡിയയിലൂടെ പ്രതികരണമറിയിച്ചത്.
ഒരു മണിക്കൂറിലേറെയായി കുട്ടികളും പ്രായമായവരുമടക്കം എയ്റോബ്രിഡ്ജില്‍ പൂട്ടിയിടുകയായിരുന്നു എന്നാണ് രാധിക ആപ്തെ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
‘ജീവനക്കാര്‍ക്ക് യാതൊരു സൂചനയും ഇല്ലായിരുന്നു. അവരുടെ ക്രൂ എത്തിയിട്ടുണ്ടായിരുന്നില്ല. ക്രൂവില്‍ മാറ്റമുണ്ടായിരുന്നു. എന്നാല്‍ പുതിയ സംഘം എപ്പോള്‍ വരുമെന്നും എത്രനേരം അടച്ചുപൂട്ടിയനിലയില് ഇങ്ങനെ കഴിയേണ്ടിവരുമെന്നും ആര്‍ക്കും യാതൊരു ധാരണയുമില്ലായിരുന്നു.
ഒരു ജീവനക്കാരിയോട് സംസാരിച്ചപ്പോള്‍ പ്രശ്നമില്ല, താമസിക്കില്ല എന്നൊക്കെയാണ് മറുപടി ലഭിച്ചത്. ഉച്ചയ്ക്ക് പന്ത്രണ്ടുമണി വരെയെങ്കിലും അവിടെ കഴിയേണ്ടിവരുമെന്നാണ് ബന്ധപ്പെട്ടവര്‍ അറിയിച്ചത്. വെള്ളമോ ശൗചാലയമോ ഇല്ല. രസകരമായ ഈ യാത്രയ്ക്ക് നന്ദി.’ എന്നാണ് രാധിക ആപ്തെ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.
