Connect with us

മമ്മൂട്ടി നായകനായ ‘യാത്ര’ക്ക് രണ്ടാം ഭാഗം പ്രഖ്യാപിച്ച് സംവിധായകൻ; വൈഎസ് ജഗൻമോഹൻ റെഡ്ഡിയായി ദുൽഖർ?

Malayalam Breaking News

മമ്മൂട്ടി നായകനായ ‘യാത്ര’ക്ക് രണ്ടാം ഭാഗം പ്രഖ്യാപിച്ച് സംവിധായകൻ; വൈഎസ് ജഗൻമോഹൻ റെഡ്ഡിയായി ദുൽഖർ?

മമ്മൂട്ടി നായകനായ ‘യാത്ര’ക്ക് രണ്ടാം ഭാഗം പ്രഖ്യാപിച്ച് സംവിധായകൻ; വൈഎസ് ജഗൻമോഹൻ റെഡ്ഡിയായി ദുൽഖർ?

ആന്ധ്രയിൽ ലോക്‌സഭാ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ തരംഗം സൃഷ്ടിച്ചുകൊണ്ട് വിജയം കൊയ്ത വൈഎസ് ജഗ‌മോഹൻ റെഡ്ഡിയുടെ പിതാവും മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ വൈ എസ് രാജശേഖര റെഡ്ഡിയുടെ ജീവിതം പ്രമേയമാക്കിയ സിനിമയായിരുന്നു മമ്മൂട്ടി നായകനായ യാത്ര. മമ്മൂട്ടി വൈ എസ് രാജശേഖര റെഡ്ഡിയുടെ വേഷം അനശ്വരമാക്കി. ചിത്രം ആന്ധ്രയിൽ വൻ വിജയമായിരുന്നു. ഇപ്പോഴിതാ യാത്രാ സിനിമയ്ക്ക് രണ്ടാംഭാഗം പ്രഖ്യാപിച്ചിരിക്കുകയാണ് സംവിധായകൻ മഹി രാഘവ്. ആന്ധ്രയിൽ ലോക്‌സഭാ തൂത്തുവാരിയ ജഗന്റെ ഒപ്പമുള്ള ചിത്രം പങ്കുവെച്ചാണ് മഹി രാഘവ് ഈ വാർത്ത ഫേസ്‌ബുക്കിലൂടെ പുറത്തുവിട്ടത്.


ചിത്രത്തിൽ നായകനായി ആരായിരിക്കും എന്ന് ഇതുവരെ തീരുമാനമായിട്ടില്ല. എങ്കിലും മമ്മൂട്ടി വൈ എസ് രാജശേഖര റെഡ്ഡിയുടെ ജീവിതം ആദ്യഭാഗത്തിൽ അഭിനയിച്ചതിനാൽ മകൻ വൈ എസ് ജഗൻമോഹൻ റെഡ്ഡിയുടെ ജീവിതം ഇനി ദുൽഖർ സൽമാൻ അഭിനയിക്കണം എന്നാണ് ആരാധകർ പങ്കുവയ്ക്കുന്ന താത്പര്യം. രൂപത്തിലും ജഗന്റെ ലുക്ക് ദുൽഖറിനുണ്ട്. മാത്രമല്ല യാത്രയുടെ സംവിധായകൻ ദുൽഖർ ഒരു സിനിമയ്ക്കായി ഓപ്പൺ ഡേറ്റ് കൊടുത്തിട്ടുമുണ്ട്.അതുകൊണ്ട് തന്നെ യാത്ര 2വിൽ ദുൽഖർ നായകനാവാൻ സാധ്യതയേറുകയാണ്. എന്നിരുന്നാലും ഇതിനെക്കുറിച്ച് അന്തിമ തീരുമാനമായിട്ടില്ല.

വൈഎസ് രാജശേഖര റെഡ്ഡിയുടെ മരണാനന്തരം ആ സ്ഥാനത്തേക്ക് മകൻ ജഗൻമോഹൻ റെഡ്ഡിയുടെ പ്രവേശനവും ഇതുവരെയുള്ള വിജയക്കൊടി പാറിക്കലുമാണ് യാത്ര രണ്ടാം ഭാഗത്തിന്റെ പ്രമേയം എന്നും സംവിധായകൻ സൂചിപ്പിച്ചു.

Dulqur Salman in Yathra 2?

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top