Connect with us

മാര്‍വല്‍ ചിത്രങ്ങളില്‍ അഭിനയിക്കുന്ന നടി നടന്മാരെ ശരിക്കും സിനിമ താരങ്ങളായി കാണാന്‍ കഴിയില്ല; ക്വെന്റിന്‍ ടരാന്റിനോ

Hollywood

മാര്‍വല്‍ ചിത്രങ്ങളില്‍ അഭിനയിക്കുന്ന നടി നടന്മാരെ ശരിക്കും സിനിമ താരങ്ങളായി കാണാന്‍ കഴിയില്ല; ക്വെന്റിന്‍ ടരാന്റിനോ

മാര്‍വല്‍ ചിത്രങ്ങളില്‍ അഭിനയിക്കുന്ന നടി നടന്മാരെ ശരിക്കും സിനിമ താരങ്ങളായി കാണാന്‍ കഴിയില്ല; ക്വെന്റിന്‍ ടരാന്റിനോ

കഴിഞ്ഞ ഒന്നര പതിറ്റാണ്ടിനിടെ ഹോളിവുഡില്‍ വലിയ വിഭാഗം പ്രേക്ഷകരെ ആകര്‍ഷിച്ച് മുന്നോട്ട് കുതിച്ചുകൊണ്ടിരിക്കുകയാണ് മാര്‍വല്‍ ചിത്രങ്ങള്‍. ഹോളിവുഡിലെ തന്നെ വിഖ്യാത സംവിധായകര്‍ പലപ്പോഴും മാര്‍വലിനോടുള്ള തങ്ങളുടെ അതൃപ്തി പരസ്യമാക്കിയിട്ടുണ്ട്. അഹം, മാര്‍ട്ടിന്‍ സ്‌കോര്‍സെസി തുടങ്ങിയവര്‍ മാര്‍വലിന്റെ കടുത്ത വിമര്‍ശകരാണ്.

എന്നാല്‍ മാര്‍വലിനെ കാര്യമായി വിമര്‍ശിക്കാത്ത ഫിലിം മേക്കറാണ് ക്വെന്റിന്‍ ടരാന്റിനോ. എന്നാല്‍ ഇപ്പോഴിതാ ക്വെന്റിന്‍ ടരാന്റിനോ ഒരു പോഡ്കാസ്റ്റില്‍ പറഞ്ഞ കാര്യങ്ങള്‍ ആണ് ഹോളിവുഡില്‍ ചര്‍ച്ച. മാര്‍വല്‍ ചിത്രങ്ങളില്‍ അഭിനയിക്കുന്ന നടി നടന്മാരെ ശരിക്കും സിനിമ താരങ്ങളായി കാണാന്‍ കഴിയില്ലെന്നാണ് ക്വെന്റിന്‍ ടരാന്റിനോ അഭിപ്രായപ്പെട്ടത്.

‘2 ബിയേഴ്‌സ്, 1 കേവ്’ പോഡ്കാസ്റ്റിന്റെ ഒരു പുതിയ എപ്പിസോഡിനിടെയാണ് ഹോളിവുഡിന്റെ ‘മാര്‍വല്‍ വത്കരണത്തെക്കുറിച്ച്’ കുറിച്ച് ക്വെന്റിന്‍ ടരാന്റിനോ സംസാരിച്ചത്. മാര്‍വലിന്റെ സിനിമകള്‍ നയിക്കപ്പെടുന്നത് അവരുടെ സ്വന്തമായ കഥാപാത്രങ്ങളിലൂടെയാണ് അല്ലാതെ ഏതെങ്കിലും താരത്തിന്റെ ശക്തിയില്‍ അല്ലെന്നാണ് ക്വെന്റിന്‍ ടരാന്റിനോ അഭിപ്രായപ്പെട്ടത്.

‘ഹോളിവുഡിന്റെ മാര്‍വല്‍വല്‍ക്കരണത്തിന്റെ ഭാഗമായി കഥാപാത്രങ്ങളെ അവതരിപ്പിച്ചാണ് താരം പ്രശസ്തനാകുന്നത്. ടരാന്റിനോ പറഞ്ഞു. പക്ഷെ അത് സിനിമാ താരങ്ങളുടെ ശക്തിയല്ല. അവിടെ ക്യാപ്റ്റന്‍ അമേരിക്കയാണ് താരം. അല്ലെങ്കില്‍ തോര്‍ ആണ് താരം. ഞാന്‍ അല്ല ഇത് ആദ്യം പറയുന്നത് പലരും എനിക്ക് മുന്‍പ് ഈ അഭിപ്രായ പറഞ്ഞിട്ടുണ്ട്. ഇവിടെ ഫ്രാഞ്ചൈസി കഥാപാത്രങ്ങളാണ് ഒരു താരമാകുന്നത്, അല്ലാതെ താരത്തിന്റെ ശക്തിയില്‍ അല്ല. ‘ ടരാന്റിനോ പറയുന്നു.

ടരാന്റിനോയുടെ നിര്‍വചനമനുസരിച്ച് ക്യാപ്റ്റന്‍ അമേരിക്കയായി എത്തിയ ക്രിസ് ഇവാന്‍സ് തോര്‍ ആയി എത്തിയ ക്രിസ് ഹെംസ്വര്‍ത്ത് എന്നിവര്‍ ശരിക്കും സിനിമ താരങ്ങളുടെ ശക്തിയില്‍ അല്ല താരങ്ങളായത്. ടരാന്റിനോയുടെ കാഴ്ചപ്പാടില്‍ ക്ലാസിക് ഹോളിവുഡ് ചിത്രങ്ങളില്‍ സൃഷ്ടിക്കപ്പെടുന്ന കഥാപാത്രങ്ങളില്‍ താരമാകുന്നതിന് പകരം. നേരത്തെ മാര്‍വര്‍ സൃഷ്ടിച്ച ഐപികളുടെ അംബാസഡര്‍മാരാണ് അവര്‍.

അതിന് അവരെ കുറ്റം പറയാന്‍ ഒന്നും ഇല്ല, മാര്‍വലിന്റെ ഹോളിവുഡ് രീതിയുടെ പാരമ്പര്യം അങ്ങനെയാണ് എന്നാണ് ടരാന്റിനോ പറയുന്നത്. മാര്‍വല്‍ സിനിമകളെ താന്‍ ഒരു തരത്തിലും വെറുക്കുന്നില്ലെന്നും എന്നാല്‍ അവയെല്ലാം ഹോളിവുഡ് സിനിമകള്‍ എന്ന രീതിയില്‍ പരിഗണിക്കുന്നതില്‍ തനിക്ക് നീരസമുണ്ടെന്നും ടരാന്റിനോ വ്യക്തമാക്കി.

More in Hollywood

Trending

Recent

To Top