News
പുനീത് രാജ്കുമാറിന്റെ അവസാന ചിത്രത്തിന്റെ ടിക്കറ്റ് നിരക്ക് കുറച്ചു
പുനീത് രാജ്കുമാറിന്റെ അവസാന ചിത്രത്തിന്റെ ടിക്കറ്റ് നിരക്ക് കുറച്ചു
നിരവധി ആരാധകരുള്ള താരമായിരുന്നു പുനീതി രാജ് കുമാര്‍. അദ്ദേഹത്തിന്റെ മരണം ആരാധകരിലും സിനിമാ പ്രവര്‍ത്തകരിലും വലിയ വിള്ളലാണ് വരുത്തിയത്. അദ്ദേഹത്തിന്റെ മരണ ശേഷമായിരുന്നു ‘ഗന്ധദ ഗുഡി’ എന്ന അദ്ദേഹത്തിന്റെ ചിത്രം പുറത്തെത്തിയത്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ അവസാന ചിത്രം കൂടിയായ ‘ഗന്ധദ ഗുഡി’യുടെ ടിക്കറ്റ് വില കുറച്ചിരിക്കുകയാണ്.
കര്‍ണാടകയില്‍ മാത്രമാണ് ടിക്കറ്റ് നിരക്കിന് കുറവുണ്ടാവുക. സംസ്ഥാനത്ത് ചിത്രത്തിന്റെ ടിക്കറ്റ് വില അല്പ ദിവസത്തേക്ക് കുറവു വരുത്തുന്നതായി പുനീതിന്റെ ഭാര്യ അശ്വിനി ട്വീറ്റ് ചെയ്തു. കൂടുതല്‍ കുട്ടികള്‍ ഈ ചിത്രം കാണണമെന്ന പുനീതിന്റെ ആഗ്രഹം സഫലമാക്കാനാണ് ടിക്കറ്റുവില കുറയ്ക്കുന്നതെന്നും അവര്‍ വ്യക്തമാക്കി.
ഈ മാസം പത്തുവരെയുള്ള എല്ലാ ഷോകള്‍ക്കുമാണ് ടിക്കറ്റ് വില കുറച്ചു കിട്ടുക. വില കുറച്ച തീരുമാനത്തെ പ്രകീര്‍ത്തിച്ച് പുനീത് ഫാന്‍സ് രംഗത്തെത്തി.
കര്‍ണാടക വന്യജീവി വൈവിധ്യത്തേ സംബന്ധിച്ച ഒരു ഡോക്യുമെന്ററി ചിത്രമാണ് ഗന്ധദ ഗുഡി. അമോഘവര്‍ഷ ജെ.എസ്. ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. സംസ്ഥാനത്തെ സമ്പന്നമായ ജൈവ വൈവിധ്യത്തെ സംബന്ധിച്ച് നിരവധി യാത്രകള്‍ നടത്തി അന്വേഷിച്ചെടുത്ത ചിത്രമാണിത്. ഇക്കഴിഞ്ഞ ഒക്ടോബറിലാണ് ചിത്രം റിലീസ് ചെയ്തത്.
