News
പുനീത് രാജ്കുമാറിന്റെ അവസാന സിനിമയുടെ വിജയത്തിനായി ക്ഷേത്രങ്ങളിലെത്തി പ്രത്യേക പൂജനടത്തി ഭാര്യ അശ്വിനി
പുനീത് രാജ്കുമാറിന്റെ അവസാന സിനിമയുടെ വിജയത്തിനായി ക്ഷേത്രങ്ങളിലെത്തി പ്രത്യേക പൂജനടത്തി ഭാര്യ അശ്വിനി

അന്തരിച്ച കന്നഡ സൂപ്പര്‍താരം പുനീത് രാജ്കുമാറിന്റെ അവസാന സിനിമ ‘ഗന്ധദ ഗുഡി’യുടെ വിജയത്തിനായി ക്ഷേത്രങ്ങളിലെത്തി പ്രത്യേക പൂജനടത്തി ഭാര്യ അശ്വിനി.
വെള്ളിയാഴ്ച മൈസൂരുവിലെ ചാമുണ്ഡേശ്വരിക്ഷേത്രം, ശ്രീരംഗപട്ടണയിലെ നിമിഷാംബ ക്ഷേത്രം എന്നിവിടങ്ങളിലാണ് അശ്വിനി ദര്‍ശനം നടത്തിയത്. സിനിമയുടെ സംവിധായകന് അമോഗവര്ഷയും ഒപ്പമുണ്ടായിരുന്നു.
‘ഗന്ധദ ഗുഡി’യില്‍ അഭിനയിക്കാന്‍ തീരുമാനിച്ച ദിവസം പുനീത് നിമിഷാംബ ക്ഷേത്രത്തിലെത്തി ചിത്രത്തിന്റെ വിജയത്തിനായി പ്രാര്‍ഥിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് അശ്വിനിയും ക്ഷേത്രത്തിലെത്തിയത്. പുനീത് ക്ഷേത്രത്തില്‍ സ്ഥിരമായി ദര്‍ശനത്തിന് എത്താറുണ്ടായിരുന്നുവെന്ന് മുഖ്യപൂജാരി സൂര്യനാരായണ ഭട്ട് പറഞ്ഞു.
നിമിഷാംബ ക്ഷേത്രത്തിലെ ദര്‍ശനത്തിനുശേഷമാണ് അശ്വിനി ചാമുണ്ഡേശ്വരി ക്ഷേത്രത്തിലെത്തിയത്. ഭര്‍ത്താവിന്റെ അവസാന സിനിമയുടെ വിജയത്തിനുവേണ്ടി പ്രാര്‍ഥിക്കാനാണ് ക്ഷേത്രത്തിലെത്തിയതെന്ന് അശ്വിനി മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു.
മലയാളികൾക്ക് എന്നും വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ് മഞ്ജു വാര്യർ. സിനിമയിൽ തിളങ്ങി നിന്ന സമയത്താണ് മഞ്ജു ദിലീപിനെ വിവാഹം കഴിച്ചതും സിനിമ...
പ്രേക്ഷകർക്കേറെ സുപരിചിതരായ, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ കുടുംബമാണ് കൃഷ്ണ കുമാറിന്റേത്. ഭാര്യ സിന്ധു കൃഷ്ണയും മക്കളായ അഹാന, ദിയ, ഇഷാനി,...
മലയാളികൾക്കേറെ പ്രിയപ്പെട്ട കുടുംബമാണ് സുരേഷ് ഗോപിയുടേത്. കുടുംബത്തിലെ ഓരോരുത്തരുടെയും വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. അച്ഛനെപ്പോലെ തന്നെ സിനിമയിൽ സജീവമാകാനുള്ള...
ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ വലിയ പ്രതിസന്ധിയിലൂടെയാണ് മലയാള താരസംഘടനയായ അമ്മ കടന്ന് പോയത്. സംഘടനാത്തലപ്പത്തുള്ളവർക്ക് എതിരെ തന്നെ പരാതികളുയർന്ന സാഹചര്യത്തിൽ...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...