Connect with us

ക്രിസ്മസ് ദിനത്തിൽ പുഞ്ചിരി മുറ്റത്ത് ഇട്ടിക്കോരയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ട് അണിയറ പ്രവർത്തകർ

Movies

ക്രിസ്മസ് ദിനത്തിൽ പുഞ്ചിരി മുറ്റത്ത് ഇട്ടിക്കോരയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ട് അണിയറ പ്രവർത്തകർ

ക്രിസ്മസ് ദിനത്തിൽ പുഞ്ചിരി മുറ്റത്ത് ഇട്ടിക്കോരയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ട് അണിയറ പ്രവർത്തകർ

സിൻ്റോ സണ്ണിയുടെ സംവിധാനത്തിൽ പുറത്തെത്തുന്ന പുഞ്ചിരി മുറ്റത്ത് ഇട്ടിക്കോര എന്ന ചിത്രത്തിന‍്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. ക്രിസ്മസ് ദിനത്തിൽ ആണ് പോസ്റ്റർ പങ്കുവെച്ചത്. ബെൻഹർ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ബിജു മാനുവൽ, മൈക്കിൾ ഡോറസ് എന്നിവരാണ് നിർമാണം.

ആരെയും ആകർഷിക്കും വിധത്തിൽ ഒരു സൗഹൃദകൂട്ടായ്മയുടെ ഫോട്ടോയോടെയാണ് ഫസ്റ്റ് ലുക്കിൻ്റെ പ്രകാശനം. നഗരജീവിതത്തിൽ അണുകുടുംബ ജീവിതത്തിലേക്കു കടക്കുന്ന മനുഷ്യരുടെ ജീവിതത്തിലെ ചില മുഹൂർത്തങ്ങളാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. ഗൗരവമായ വിഷയം രസാകരമായ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്.

മനോജ്.കെ.യു. കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ഹന്നാ റെജി കോശിയാണ് നായിക. രജനീകാന്ത് ചിത്രമായ വേട്ടയ്യനിൽ മുഖ്യ വേഷമണിഞ്ഞ തൻമയ സോൾ ഈ ചിത്രത്തിൽ സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ജാഫർ ഇടുക്കി, ജയിംസ് എല്യാ വിനീത് തട്ടിൽ, പ്രമോദ് വെളിയനാട്, സജിൻ ചെറുകയിൽ കലാഭവൻ റഹ്മാൻ, ശ്രുതി ജയൻ, ശ്രീധന്യ, ആർട്ടിസ്റ്റ് കുട്ടപ്പൻ, മനോഹരിയമ്മ. പൗളി വത്സൻ. ഷിനു ശ്യാമളൻ, ജസ്നിയാ.കെ.ജയദീഷ്, . തുഷാരാ, അരുൺ സോൾ, പ്രിയാ കോഴിക്കോട്, എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

ബിജു ആൻ്റണി യുടേതാണ് കഥയും തിരക്കഥയും, സംഭാഷണവും, സംഗീതം – ശങ്കർ ശർമ്മ,ഛായാഗ്രഹണം – റോജോ തോമസ്. എഡിറ്റിംഗ് – അരുൺ. ആർ.എസ്. കലാസംവിധാനം മഹേഷ് ശ്രീധർ. മേക്കപ്പ് – മനോജ്കിരൺ രാജ്. കോസ്റ്റ്യും ഡിസൈൻ – സുജിത് മട്ടന്നൂർ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – ഷാബിൽ അസീസ്. അസ്സോസ്സിയേറ്റ് ഡയറക്ടർ – സച്ചി ഉണ്ണികൃഷ്ണൻ, ക്രിയേറ്റീവ് കോൺട്രിബ്യൂട്ടർ – മജു രാമൻ.
പ്രൊഡക്ഷൻ എക്സിക്കുട്ടീവ്സ് – ജസ്റ്റിൻ കൊല്ലം, പ്രശാന്ത് കോടനാട്. പ്രൊഡക്ഷൻ കൺട്രോളർ സഫി ആയൂർ

More in Movies

Trending

Recent

To Top