Connect with us

നീതി നിഷേധം, മുഖ്യസൂത്രധാരൻ എന്ന് പൊലീസ് പറയുന്ന നടൻ ജാമ്യത്തിൽ കഴിയുന്നു; സുനിയ്ക്ക് ജാമ്യം നൽകാൻ സുപ്രീം കോടതി പരി​ഗണിച്ച കാര്യങ്ങൾ ഇതൊക്കെ!

Malayalam

നീതി നിഷേധം, മുഖ്യസൂത്രധാരൻ എന്ന് പൊലീസ് പറയുന്ന നടൻ ജാമ്യത്തിൽ കഴിയുന്നു; സുനിയ്ക്ക് ജാമ്യം നൽകാൻ സുപ്രീം കോടതി പരി​ഗണിച്ച കാര്യങ്ങൾ ഇതൊക്കെ!

നീതി നിഷേധം, മുഖ്യസൂത്രധാരൻ എന്ന് പൊലീസ് പറയുന്ന നടൻ ജാമ്യത്തിൽ കഴിയുന്നു; സുനിയ്ക്ക് ജാമ്യം നൽകാൻ സുപ്രീം കോടതി പരി​ഗണിച്ച കാര്യങ്ങൾ ഇതൊക്കെ!

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണ വൈകിപ്പിക്കുന്നത് കേസിലെ എട്ടാം പ്രതിയും നടനുമായ ദിലീപാണെന്ന് ഒന്നാം പ്രതി പൾസർ സുനി കോടതിയിൽ പറഞ്ഞിരുന്നു. കേസിൽ അന്വേഷണ ഉദ്യോഗസ്ഥൻ ബൈജു പൗലോസിനെ കേസിലെ പ്രതിയായ ദിലീപിന്റെ അഭിഭാഷകൻ ബൈജു പൗലോസിനെ 95 ദിവസമായി ക്രോസ് വിസ്താരം നടത്തുകയാണെന്ന് പൾസർ സുനിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചതിനെ തുടർന്ന് വിസ്താര രേഖകൾ ഹാജരാക്കാൻ സുപ്രീം കോടതി നേരത്തെ നിർദ്ദേശിച്ചിരുന്നു.

മാത്രമല്ല, ഇതിനെ രൂക്ഷമായ ഭാഷയിലാണ് സുപ്രീം കോടതി വിമർശിച്ചത്. എങ്ങനെയാണ് ഒരു അന്വേഷണ ഉദ്യോഗസ്ഥനെ, കേസിലെ എട്ടാം പ്രതിയായ വ്യക്തിയുടെ അഭിഭാഷകന് ഇത്രയും കാലം വിചാരണ ചെയ്യാൻ വിചാരണ കോടതി അനുവദിച്ചത് എന്നായിരുന്നു സുപ്രീംകോടതിയുടെ ചോദ്യം.

എന്നാൽ അന്വേഷണ ഉദ്യോഗസ്ഥനെ ഇത്രയും നീണ്ട കാലയളവിൽ വിസ്തരിച്ചപ്പോൾ പ്രോസിക്യൂഷൻ എതിർത്തൊന്നും പറഞ്ഞില്ലെന്ന് പൾസർ സുനിയുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. കേസുമായി ബന്ധപ്പെട്ട് സ്വഭാവികമായ നീതി നിഷേധമാണ് താൻ അനുഭവിക്കുന്നത് എന്നാണ് പൾസർ സുനി കോടതിയിൽ പറഞ്ഞത്.

കേസിലെ പ്രതികളാക്കപ്പെട്ടവർക്ക് തുല്യനീതി ലഭിക്കുന്നില്ലെന്നും താൻ ജയിലിൽ കഴിയുകയും കേസിലെ മുഖ്യസൂത്രധാരൻ എന്ന് പൊലീസ് പറയുന്ന പ്രമുഖ നടൻ ജാമ്യത്തിൽ കഴിയുകയും ചെയ്യുന്ന വൈരുധ്യമുള്ള കാഴ്ചയാണ് കാണാനാകുന്നത് എന്നും സുനി കോടതിയിൽ പറഞ്ഞു. വിചാരണ അനന്തമായി നീളുകയാണെന്നും, കേസിലെ മറ്റു പ്രതികളെല്ലാം ജാമ്യത്തിലാണെന്നും പൾസർ സുനിയുടെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. ഇത് അംഗീകരിച്ച സുപ്രീംകോടതി സുനിക്ക് ജാമ്യം അനുവദിക്കുകയായിരുന്നു.

പൾസർ സുനിക്ക് വേണ്ടി അഭിഭാഷകരായ ശ്രീറാം പാറക്കാട്ട്, സതീഷ് മോഹനൻ എന്നിവർക്കൊപ്പം മുതിർന്ന അഭിഭാഷകൻ കെ പരമേശ്വരും ഹാജരായിരുന്നു. സുനിയുടെ ജാമ്യാപേക്ഷ അനുവദിക്കരുതെന്ന് സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ രഞ്ജിത് കുമാർ പറഞ്ഞു.

‘സുനി സമൂഹത്തിന് ഭീഷണിയാണ്, വീണ്ടും അത് സംഭവിക്കും. അയാൾ ലൈം ഗികാതിക്രമത്തിന്റെ വീഡിയോ ചിത്രീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തുവെന്നും രഞ്ജിത് കുമാർ വാദിച്ചു. എന്നാൽ ഇത് സുനിയുടെ അഭിഭാഷകനായ പരമേശ്വർ തള്ളി. കേസിന്റെ വിചാരണ ഇഴഞ്ഞുനീങ്ങുമ്പോഴും സുനി വർഷങ്ങളായി ജയിലിൽ തുടരുകയാണെന്നും ഇത് എന്ത് നീതിയുക്തമായ വിചാരണയാണ്?

ഏഴര വർഷം ജയിൽവാസം… 85 ദിവസത്തിന് ശേഷം പ്രമുഖ നടൻ ജാമ്യം തേടിയപ്പോൾ സർക്കാർ എതിർത്തില്ല എന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യമെല്ലാം പരിഗണിച്ച കോടതി സുനിക്ക് ജാമ്യം ലഭിക്കാൻ അർഹതയുണ്ടെന്ന് നിരീക്ഷിച്ചു. ജസ്റ്റിസുമാരായ അഭയ് എസ് ഓക, പങ്കജ് മിത്തൽ എന്നിവർ അടങ്ങിയ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. മുതിർന്ന അഭിഭാഷകൻ രഞ്ജിത്ത് കുമാറിനെ പുറമെ സ്റ്റാൻഡിംഗ് കൗൺസൽ നിഷേ രാജൻ ഷൊങ്കറും സർക്കാരിനായി സുപ്രീംകോടതിയിൽ ഹാജരായിരുന്നു.

പൾസർ സുനി സമർപ്പിച്ച മൂന്നാമത്തെ ജാമ്യാപേക്ഷയാണ് സുപ്രീം കോടതി പരിഗണിച്ചത്. അറസ്റ്റിലായി ഏഴര വർഷത്തിന് ശേഷമാണ് പൾസർ സുനി ജയിലിന് പുറത്തേക്കിറങ്ങുന്നത്. ഏഴ് വർഷമായി ജയിലിൽ കഴിയുന്ന പ്രതി വിവിധ അഭിഭാഷകർ വഴി ഹൈക്കോടതിയിൽ മാത്രം 10 തവണയാണ് ജാമ്യഹർജി ഫയൽ ചെയ്തത്.

രണ്ട് തവണ സുപ്രീംകോടതിയേയും സമീപിച്ചിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. 2017 ഫെബ്രുവരി 17നാണ് കൊച്ചിയിൽ വാഹനത്തിൽവെച്ച് യുവനടി ക്രൂരമായി ആക്രമിക്കപ്പെട്ടത്. സംഭവത്തിൽ നെടുമ്പാശ്ശേരി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ 2017 ഫെബ്രുവരി 23 മുതൽ പൾസർ സുനി ജയിലിലാണ്. നിലവിൽ എറണാകുളം സബ് ജയിലിലാണ് സുനി.

More in Malayalam

Trending