Connect with us

“100 കോടി ക്ലബ്ബില്‍ എത്തിയ സിനിമയെന്ന ചിലരുടെ പോസ്റ്റ് കാണാറുണ്ട്.ബഡായി പറയുന്നതിനും പ്രചരിപ്പിക്കുന്നതിനും കുറച്ചെങ്കിലും മര്യാദ വേണ്ടേ.2018ല്‍ പുറത്തിറങ്ങിയ സിനിമകളില്‍ 22 ചിത്രങ്ങള്‍ മാത്രമാണ് സാമ്പത്തികമായി നേട്ടമുണ്ടാക്കിയത്.” – സുരേഷ് കുമാർ

Malayalam Breaking News

കളക്ഷൻ പെരുപ്പിക്കാൻ കണക്കുകളെപ്പറ്റി നിർമാതാവ് സുരേഷ്‌കുമാർ പറഞ്ഞ വാക്കുകൾ വൈറൽ ആയിരുന്നു. ഇപ്പോൾ വീണ്ടും മറ്റൊരു അഭിമുഖത്തിൽ മലയാള സിനിമയിലെ കളക്ഷൻ പെരുപ്പിക്കലുകളെപ്പറ്റി പറയുകയാണ് സുരേഷ് കുമാർ.

സിനിമയിലെ കളക്ഷന്‍ കണക്കുകള്‍ പെരുപ്പിച്ച് കാണിച്ച് ലാഭം കിട്ടിയെന്ന് പറഞ്ഞു പ്രേക്ഷകരെ വിഡ്ഢികളാക്കാമെന്ന ധാരണ ആര്‍ക്കും വേണ്ടെന്ന് സുരേഷ്‌കുമാര്‍ പറയുന്നു . ആ കാലമൊക്കെ കഴിഞ്ഞു. നല്ലതിന് വേണ്ടിയുള്ള ആത്മാര്‍ത്ഥമായി പരിശ്രമങ്ങള്‍ ഉണ്ടായാല്‍ മാത്രമേ വിജയം നേടാന്‍ പറ്റുകയുള്ളൂവെന്നും സുരേഷ്‌കുമാര്‍ പറഞ്ഞു.പത്രങ്ങളില്‍ ഫുള്‍ പേജ് പരസ്യം നല്‍കി ഈ സിനിമ ഇങ്ങനെയാണ് അങ്ങനെയാണ് എന്നൊക്കെ പൊടിപ്പും തൊങ്ങലും വച്ച് സമൂഹമാധ്യമങ്ങളില്‍ ആളുകളെ തെറ്റിദ്ധരിപ്പിച്ചിട്ട് കാര്യമില്ല. അടിസ്ഥാനപരമായി സിനിമ നന്നാവണം. ഏത് സിനിമയായാലും ആര് അഭിനയിച്ച ചിത്രമായാലും കഥയും തിരക്കഥയും വളരെ പ്രധാനമാണ്. നല്ല കഥയില്ലാത്ത തിരക്കഥയില്ലാത്ത ചിത്രങ്ങള്‍ പരാജയപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

100 കോടി ക്ലബ്ബില്‍ എത്തിയ സിനിമയെന്ന ചിലരുടെ പോസ്റ്റ് കാണാറുണ്ട്. ഒരു സിനിമ 100 കോടി ക്ലബ്ബില്‍ എത്തിയാല്‍ അതിന്റെ മൂന്നിലൊന്നേ നിര്‍മാതാവിന് കിട്ടൂ. മുന്നില്‍ ഒരു വിഹിതം കിട്ടിയാല്‍ 100 കോടി ആവില്ലല്ലോ, തിയ്യേറ്ററില്‍ ഒരു ദിവസം തികച്ചു കളിക്കാത്ത സിനിമ 25 കോടി ക്ലബ്ബില്‍ കയറിയെന്ന് കഴിഞ്ഞ ദിവസം ഒരു പോസ്റ്റ് കണ്ടു. ബഡായി പറയുന്നതിനും പ്രചരിപ്പിക്കുന്നതിനും കുറച്ചെങ്കിലും മര്യാദ വേണ്ടേ…
ജി സുരേഷ്‌കുമാര്‍.

2018ല്‍ പുറത്തിറങ്ങിയ 156 സിനിമകളില്‍ 22 ചിത്രങ്ങള്‍ മാത്രമാണ് സാമ്പത്തികമായി നേട്ടമുണ്ടാക്കിയത്. ഈ വര്‍ഷം 400 കോടി രൂപയാണ് നഷ്ടം. നവംബര്‍ മാസത്തില്‍ 23ന് എട്ടു സിനിമകള്‍ റിലീസ് ചെയ്തു. ഒരു സിനിമയ്ക്ക് മൂന്നു കോടി വച്ചു കൂട്ടിയാല്‍ ആകെ 24 കോടി രൂപ ചെലവുണ്ടാവും. പക്ഷേ ആ ആഴ്ചയില്‍ എല്ലാത്തിനും കൂടി എട്ടു ലക്ഷം രൂപ മാത്രമായിരുന്നു ഷെയര്‍ കിട്ടിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സാറ്റലൈറ്റ് വിറ്റാല്‍ ഇത്ര കിട്ടും ഓഡിയോ വിറ്റാല്‍ ഇത്ര കിട്ടും എന്നെല്ലാം പ്രൊഡക്ഷന്‍ മാനേജര്‍ പറയുന്നത് കേട്ട് വിശ്വസിച്ചാണ് പലരും സിനിമയെടുക്കാന്‍ വരുന്നത്. അവര്‍ ആര്‍ടിസ്റ്റുകളെയും ടെക്‌നീഷ്യന്‍സിനെയും തീരുമാനിച്ചതിന് ശേഷമായിരിക്കും അസോസിയേഷനില്‍ ബന്ധപ്പെടുക. പണം മുടക്കി നിര്‍മിക്കുന്നയാള്‍ ആദ്യം ബന്ധപ്പെടേണ്ടത് അസോസിയേഷനിലാണ് ഇവിടെ അതല്ല സംഭവിക്കുന്നത്. കഴിഞ്ഞ വര്‍ഷം നൂറിലധികം പുതിയ നിര്‍മാതാക്കള്‍ വന്നിരുന്നുവെന്നും അവരെയൊന്നും ഇനി ഈ വഴിക്ക് കാണില്ലെന്നും സുരേഷ് കുമാര്‍ വ്യക്തമാക്കി.

producer suresh kumar about collection reports

Continue Reading

More in Malayalam Breaking News

Trending

Recent

To Top