Tamil
പ്രേക്ഷകര്‍ക്ക് ഉറപ്പുമായി ‘തങ്കലാന്‍’ നിര്‍മ്മാതാവ് ധനഞ്ജയന്‍
പ്രേക്ഷകര്‍ക്ക് ഉറപ്പുമായി ‘തങ്കലാന്‍’ നിര്‍മ്മാതാവ് ധനഞ്ജയന്‍
ചിയാന്‍ വിക്രമിനെ നായകനാക്കി പാ രഞ്ജിത്ത് സംവിധാനം ചെയുന്ന ചിത്രമാണ് ‘തങ്കലാന്‍’. തമിഴകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്. സിനിമയുടെ റിലീസ് തീയതി നിരവധി തവണ മാറ്റിയതില്‍ ആരാധകര്‍ നിരാശ പങ്കുവെക്കുകയുണ്ടായി. ഇപ്പോഴിതാ സിനിമയുടെ റിലീസ് തീയതി സംബന്ധിച്ച് ആരാധകര്‍ക്ക് ഉറപ്പുമായെത്തിയിരിക്കുകയാണ് നിര്‍മ്മാതാവ് ധനഞ്ജയന്‍.
ജൂണില്‍ സിനിമ റിലീസ് ചെയ്യാനുള്ള പദ്ധതിയിലാണ് തങ്ങള്‍. ഈ വാരം റിലീസ് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടക്കും. ഈ മാസാവസാനം രാജ്യത്തെ വിവിധ നഗരങ്ങളില്‍ ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടി നടക്കുമെന്നും അദ്ദേഹം ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
ബ്രിട്ടിഷ് ഭരണത്തിന് കീഴില്‍ കര്‍ണാടകയിലെ കോലാര്‍ ഗോള്‍ഡ് ഫാക്ടറിയില്‍ നടന്ന ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ‘തങ്കാലന്‍’ ഒരുക്കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിയാന്‍ വിക്രം നായകനായ ചിത്രത്തില്‍ മാളവിക മോഹനനാണ് നായിക.
പാര്‍വതി തിരുവോത്തും സിനിമയില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഗംഗമ്മ എന്നാണ് നടിയുടെ കഥാപാത്രത്തിന്റെ പേര്. പശുപതിയും ഒരു പ്രധാന വേഷത്തിലുണ്ട്. പാ രഞ്ജിത്തിന്റേത് തന്നെയാണ് തിരക്കഥയും. തമിള്‍ പ്രഭയാണ് സഹ എഴുത്തുകാരന്‍. ജി വി പ്രകാശ് കുമാര്‍ സംഗീതസംവിധാനവും എ കിഷോര്‍ കുമാര്‍ ഛായാഗ്രഹണവും നിര്‍വഹിക്കുന്നു.
അന്‍പ് അറിവ് ആണ് ആക്ഷന്‍ രംഗങ്ങള്‍ സംവിധാനം ചെയ്തിരിക്കുന്നത്. സ്റ്റുഡിയോ ഗ്രീന്‍, നീലം പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ കെ ഇ ജ്ഞാനവേല്‍ രാജയാണ് തങ്കലാന്‍ നിര്‍മ്മിക്കുന്നത്. വമ്പന്‍ ബജറ്റിലാണ് ഈ പീരിയഡ് ഡ്രാമ ഒരുങ്ങുന്നതെന്ന് നിര്‍മ്മാതാവ് നേരത്തെ വ്യക്തമാക്കിയിരുന്നു.
