പ്രിയങ്കയ്ക്ക് ഇത് എന്തുപറ്റി; സംഗീതം തന്നെയാണോ ; മുന വെച്ച ചോദ്യങ്ങളുമായി സോഷ്യൽ മീഡിയ
താരങ്ങളുടെ വാർത്തയെന്നാൽ പൊതുവെ എല്ലാവര്ക്കും കേൾക്കാൻ ഇഷ്ടമുള്ള ഒന്നാണ് . നിമിഷ നേരം കൊണ്ടാണ് താരങ്ങളുടെ വാർത്ത വൈറലായി മാറുന്നത്. ബോളിവുഡ് നടി പ്രിയങ്ക ചോപ്രയെയും നടനും നടനും ഗായകനുമായ ഭർത്താവ് നിക് ജോനാസിനെയും വിടാതെ പിന്തുടർന്ന് വിവാദങ്ങൾ. ഇരുവരും വിവാഹിതരായപ്പോൾ മുതൽ തുടരുന്നതാണ് വിവാദങ്ങൾ. ഇരുവരുടെയും പ്രായമാണ് വിവാദങ്ങൾക്ക് വഴിവെച്ചത്. സിനിമയിലെന്ന പോലെ തന്നെ സോഷ്യൽ മീഡിയയിലും സജീവമാണ് പ്രിയങ്ക.
തന്റെ വിവാഹം കഴിഞ്ഞത് മുതൽ ഭർത്താവ് നിക്കുമായുള്ള ഓരോ കൊച്ചു കൊച്ചു വിശേഷങ്ങളും. പ്രിയങ്ക പങ്കുവെക്കാറുണ്ട്. ഇതായിപ്പോൾ പ്രിയങ്കയുടെ ഒരു വിഡീയോയാണ് വൈറലാകുന്നത്.ജോനാസ് ബ്രദേഴ്സിന്റെ അടുത്തിടെ പുറത്തിറങ്ങിയ സക്കര് എന്ന ആൽബം അടുത്തിടെ ഇറങ്ങിയിരുന്നു. അതിലെ ഗാനം ആലപിക്കുന്ന പ്രിയങ്കയെയാണ് വിഡിയോയിൽ കാണാൻ കഴിയുന്നത്. കരോക്ക നൈറ്റില്‍ പാടുന്ന പ്രിയങ്കയ്ക്കൊപ്പം നിക്കും ഉണ്ട്. ഇരുവരും ഒരുമിച്ച് നൃത്തം ചെയ്യുന്നതും വീഡിയോയില്‍ കാണാം.
എന്നാല്‍, ഈ വീഡിയോ പുറത്ത് വന്നതോടെ പ്രിയങ്കയ്ക്കെതിരെ അര്‍ത്ഥം വെച്ചുള്ള കമന്റുകളാണ് വന്നു കൊണ്ടിരിക്കുന്നത്. എന്തു ലഹരിയാണ് പ്രിയങ്കയുടെ തലക്ക് പിടിച്ചിരിക്കുന്നത് ? സംഗീതം തന്നെയാണോ’ എന്നൊക്കെയാണോ എന്നാണ് കമന്റുകൾ.
നേരത്തെ, പ്രിയങ്കയുടെ വസ്ത്രധാരണത്തിലും വിമർശനങ്ങളുമായി സമൂഹ മാധ്യമം രംഗത്തെത്തിയിരുന്നു. മെറ്റ്ഗാലയ്ക്ക് ശേഷം പ്രിയങ്കയുടെ സോഷ്യല്‍മീഡിയ ആഘോഷിക്കുന്ന വസ്ത്രമായിരുന്നു കാക്കി ഷോര്ട്സുകള്.
കാക്കി ഷോര്‍ട്സും കറുത്ത ടോപ്പും ബ്ലേസറും ബൂട്സുമണിഞ്ഞ് ന്യൂയോര്‍ക്കില്‍ ഭര്‍ത്താവ് നിക് ജോനാസിന്റെ വസതിയില്‍ നിന്നും പുറത്തു വരുന്ന പ്രിയങ്കയുടെ ചിത്രങ്ങൾ ട്രോളുകള്‍ക്ക് ഇരയാക്കിയിരുന്നു ട്രോളന്മാർ. ആര്‍എസ്എസിന്റെ പഴയ യൂണിഫോം ആയിരുന്നു കാക്കി ഷോര്‍ട്സ്.പ്രിയങ്ക ആര്‍എസ്എസില്‍ ചേര്ന്നോയെന്നും, ആര്‍എസ്എസിന്റെ അന്താരാഷ്ട്ര ബ്രാന്‍ഡ് അംബാസിഡറായി തെരഞ്ഞെടുത്തോ? എന്നൊക്കെയാണ് ട്രോളന്മാർ പ്രിയങ്കയെ ട്രോളിയത്.
priyanka chopra- video viral- social media trolls-
