Actress
സ്ത്രീകളുടെ മുഖം മറച്ചുവെക്കുകയെന്നത് നിലവിലെ രീതി. എന്തുകൊണ്ട് സ്ത്രീയുടെ മുഖം കാണിക്കുന്നില്ല, കേരളത്തിൽ മെൻസ് കമ്മീഷൻ വരണം; പ്രിയങ്ക അനൂപ്
സ്ത്രീകളുടെ മുഖം മറച്ചുവെക്കുകയെന്നത് നിലവിലെ രീതി. എന്തുകൊണ്ട് സ്ത്രീയുടെ മുഖം കാണിക്കുന്നില്ല, കേരളത്തിൽ മെൻസ് കമ്മീഷൻ വരണം; പ്രിയങ്ക അനൂപ്
വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ മലയാള കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് പ്രിയങ്ക അനൂപ്. പരിഭവം പാർവതി എന്ന ഒറ്റ സീരിയലിലൂടെ തന്നെ നിരവധി പേരുടെ പ്രീതി സമ്പാദിക്കുവാൻ താരത്തിനായി. ഇടയ്ക്കിടെ താരത്തിന്റേതായി പുറത്തെത്താറുള്ള വാർത്തകളെല്ലാം തന്നെ വലിയ തോതിൽ ശ്രദ്ധിക്കപ്പെടാറുമുണ്ട്.
ഇപ്പോഴിതാ കേരളത്തിൽ മെൻസ് കമ്മീഷൻ വരണമെന്ന് പറയുകയാണ് നടി. തന്നേക്കാൾ കുറച്ച് മുകളിലാണ് പുരുഷന്മാർക്ക് കൊടുത്തിട്ടുള്ള സ്ഥാനമെന്നും പ്രിയങ്ക പറഞ്ഞു. ഇഷ്ടത്തിനനുസരിച്ചാണ് വസ്ത്രം ധരിക്കുന്നത്. സിനിമയിൽ നിന്നും നല്ലത് മാത്രം ജീവിതത്തിൽ പകർത്തുക. വിദേശ വനിതകൾ ചെറിയ ഡ്രെസ്സിട്ട് വരുമ്പോൾ എല്ലാവരും നോക്കി നിൽക്കാറുണ്ടല്ലോ.
അവരെ എന്താ സാരി ഉടുപ്പിക്കാത്തത്. എയർപോർട്ടിൽ നിന്നും ഇറങ്ങുമ്പോൾ കേരളസാരി ഉടുപ്പിക്കുമോ. ഞാൻ പുരുഷന്മാർക്കൊപ്പം നിൽക്കുന്നയാളാണ്. നിങ്ങൾക്കൊരിക്കലും നീതികിട്ടുന്നതായി തോന്നിയിട്ടില്ല. മെൻസ് കമ്മീഷൻ വരികയെന്നത് പുരുഷന്മാരെ സംബന്ധിച്ച് ഭാഗ്യമാണ്. നിങ്ങളുടെ ഭാഗത്ത് ന്യായമുണ്ട്.
ഒരു സ്ത്രീ ആരോപണം ഉന്നയിച്ചാൽ തെളിയുന്നത് വരെ ആറ്മാസക്കാലം പുരുഷന്മാർ അനുഭവിക്കുന്ന വേദന ചെറുതല്ല. സ്ത്രീ ധൈര്യമായി ഹോട്ടൽറൂമിൽ പോവുകയാണെങ്കിൽ അതിന്റെ ഉത്തരവാദിത്തവും സ്ത്രീകൾ ഏറ്റെടുക്കണം. പ്രശ്നം ഉണ്ടായിക്കഴിഞ്ഞാല്‍ പുരുഷന്മാരുടെ മുഖം മാത്രം കാണിക്കുക, സ്ത്രീകളുടെ മുഖം മറച്ചുവെക്കുകയെന്നത് നിലവിലെ രീതി.
എന്തുകൊണ്ട് സ്ത്രീയുടെ മുഖം കാണിക്കുന്നില്ല. അതിനെയൊന്നും പിന്തുണച്ച് സംസാരിക്കാന്‍ ആര്‍ക്കും കഴിയില്ല എന്നും പ്രിയങ്ക പറഞ്ഞു. സ്ത്രീ ധൈര്യമായി ഹോട്ടല്‍റൂമില്‍ പോവുകയാണെങ്കില്‍ അതിന്റെ ഉത്തരവാദിത്തവും സ്ത്രീകള്‍ ഏറ്റെടുക്കണമെന്നും പ്രിയങ്ക അനൂപ് വ്യക്തമാക്കി.