Connect with us

സിജോ ചെയ്തത് തെറ്റ്; നോറയുടെ മെയിൻ പരിപാടി തന്നെ ജാൻമണിയെ പ്രവോക്ക് ചെയ്യുക എന്നതായിരുന്നു; സഹമത്സരാർത്ഥികളെ കുറിച്ച് സിബിൻ പറഞ്ഞത് ഇങ്ങനെ..!

Bigg Boss

സിജോ ചെയ്തത് തെറ്റ്; നോറയുടെ മെയിൻ പരിപാടി തന്നെ ജാൻമണിയെ പ്രവോക്ക് ചെയ്യുക എന്നതായിരുന്നു; സഹമത്സരാർത്ഥികളെ കുറിച്ച് സിബിൻ പറഞ്ഞത് ഇങ്ങനെ..!

സിജോ ചെയ്തത് തെറ്റ്; നോറയുടെ മെയിൻ പരിപാടി തന്നെ ജാൻമണിയെ പ്രവോക്ക് ചെയ്യുക എന്നതായിരുന്നു; സഹമത്സരാർത്ഥികളെ കുറിച്ച് സിബിൻ പറഞ്ഞത് ഇങ്ങനെ..!

ബിഗ് ബോസ് മലയാളം സീസൺ 6 ലേക്ക് വൈല്‍ഡ് കാർഡായി എത്തിയ താരങ്ങളില്‍ ഒരാളായിരുന്നു ഡിജെ സിബിന്‍. മികച്ച മത്സരത്തിലൂടെ വളരെ വേഗത്തില്‍ തന്നെ പ്രേക്ഷകരുടെ ഇഷ്ടം സാമ്പാദിക്കാനും താരത്തിന് കഴിഞ്ഞു. എന്നാല്‍ ഒരു വീക്കെന്‍ഡ് എപ്പിസോഡിലുണ്ടായ അപ്രതീക്ഷിത സംഭവങ്ങള്‍ക്കൊടുവില്‍ സിബിന്‍ പുറത്തേക്ക് പോകുകയായിരുന്നു.

മത്സരത്തിൽ നിന്നും പുറത്ത് വന്നശേഷം സിബിൻ നടത്തിയചില വെളിപ്പെടുത്തലുകൾ വലിയ രീതിയിൽ വൈറലായിരുന്നു. മാത്രമല്ല അതിന്റെ പേരിൽ വിവാദങ്ങൾ ഇപ്പോഴും കത്തുന്നുമുണ്ട്. ഇപ്പോഴിതാ ഫിനാലെ കയ്യെത്തും ദൂരത്ത് നിൽക്കെ തനിക്കൊപ്പം സഹമത്സരാർത്ഥികളായി ഹൗസിൽ ഉണ്ടായിരുന്നവരെ കുറിച്ച് ലൈഫ് നെറ്റ് ടിവി എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സിബിൻ പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

സിബിന്റെ വാക്കുകൾ ഇങ്ങനെ:-

ഡ്യുവൽ പേഴ്സണാലിറ്റിയുള്ളയാളാണ് സായ്. അവൻ എന്ത് ഉദ്ദേശിച്ചാണ് ഹൗസിലേക്ക് വന്നതെന്ന് എനിക്ക് അറിയില്ല. പക്ഷെ അവൻ നല്ല ചെക്കനാണ്.‍ റിഷി ഒരു നിഷ്കളങ്കൻ. ​​ഗബ്രി പാവം പയ്യനാണ്. ഒന്നിനെ കുറിച്ചും അറിയാത്ത പാവമാണ്. അതുപോലെ ജിന്റോ സ്ട്രീറ്റ് സ്മാർട്ടാണ്.

ജാസ്മിനെ ഒറ്റവാക്കിൽ ഡിസ്ക്രൈബ് ചെയ്യാൻ പറഞ്ഞാൽ ഷി ഈസ് എ മെസ് എന്നാണ് എനിക്ക് പറയാൻ തോന്നുന്നത്. അർജുൻ ക്യൂട്ടാണ്. ഫൈനൽ ഫൈവിൽ വന്നേക്കും. കാരണം അവന് വോട്ടുണ്ട്. ഈ ഷോയ്ക്ക് വലിയ കോൺട്രിബ്യൂഷൻ അവൻ കൊടുത്തതായി തോന്നിയിട്ടില്ല. അവൻ ഫൈനൽ ഫൈവിൽ വരാൻ യോ​ഗ്യതയുള്ളയാളല്ല.

ശ്രീതു ക്യൂട്ട് നമ്പർ ടു എന്നാണ് പറയാനുള്ളത്. നന്ദന നിലാവത്ത് അഴിച്ചുവിട്ട താറാവാണ്. ജെനുവിനാണ് പാവമാണ്.‍ അപ്സര ഒരു അഹങ്കാരിയാണ്. എന്നെ ചീത്ത പറയുന്ന എപ്പിസോഡിൽ അപ്സര കൈകൊട്ടി ചിരിച്ചു. ഭയങ്കര ഷോഓഫായിരുന്നു. ഓവർ കോൺഫിഡന്റുമാണ്.

റോക്കി ഒരു മണ്ടൻ. ഇതിന്റെ പേരിൽ ഇനി ലൈവ് വന്നേക്കും. അഞ്ച് വർഷത്തോളം കാത്തിരുന്ന് ഒരു അവസരം കിട്ടിയിട്ട് ആരെങ്കിലും സഹമത്സരാർത്ഥിയെ ഇടിക്കുമോ?. സിജോ മണ്ടൻ ടു. ഇടി കിട്ടിയശേഷം വല്ല കോടതിയിലും പോയി കേസ് ഫയൽ ചെയ്ത് ഒന്നോ, രണ്ടോ കോടി വാങ്ങി വീട്ടിലിരുന്നാൽ പോരായിരുന്നോ. ഇത് അതിന് പകരം വായിൽ പ്ലേറ്റുമിട്ട് വർത്തമാനം പറയാൻ പറ്റാതെ അകത്ത് കയറി പോയേക്കുവാണ്. ഇപ്പോഴാണ് സിജോ സംസാരിച്ച് തുടങ്ങിയത് തന്നെ.

ജാൻമണി സ്വീറ്റാണ്. ജാൻമണിയെ ആളുകൾ തെറ്റിദ്ധരിച്ചതാണ്. കാരണം പുള്ളിക്കാരിയുടെ ആ ഒരു മുഖം മാത്രമെ പ്രേക്ഷകർ കണ്ടിട്ടുള്ളു. നോറ ജാൻമണിയെ പുറകെ നടന്ന് കുറേ പ്രവോക്ക് ചെയ്തു. പിന്നെ എങ്ങനെ ശപിക്കാതിരിക്കും. ഞാൻ വല്ലതും ആയിരുന്നുവെങ്കിൽ ഒറ്റ ഇടി കൊടുത്തേനെ. അത്ര പ്രവോക്കേഷനാണ്. നോറയുടെ മെയിൻ പരിപാടി തന്നെ ജാൻമണിയെ പ്രവോക്ക് ചെയ്യുക എന്നതായിരുന്നുവെന്നാണ് സിബിൻ പറഞ്ഞത്.

More in Bigg Boss

Trending