പ്രിയ വാര്യർക്കൊപ്പം ‘ഐശ്വര്യ റായ് യോ ? അമ്പരന്ന് ആരാധകർ
നടി ഐശ്വര്യ റായിയുടെ അപരയെന്ന പേരില്‍ ശ്രദ്ധ നേടിയ നടിയാണ് സ്നേഹ ഉല്ലാല്‍. 2005 ല്‍ പുറത്തിറങ്ങിയ ലക്കി നോ ടൈം ഫോര്‍ ലൗവ് എന്ന സല്മാന് ഖാന് ചിത്രത്തിലൂടെയായിരുന്നു സ്നേഹയുടെ അരങ്ങേറ്റം. സിനിമയിൽ ഇപ്പോൾ സജീവമല്ലെങ്കിലും മോഡലിംഗ് രംഗത്ത് സജീവമാണ് താരം. ഇതായിപ്പോൾ മലയാളത്തിലെ യുവതാരം പ്രിയ പ്രകാശ് വാര്യര്‍ക്കൊപ്പം ഒരു പെര്‍ഫ്യൂമിന്റെ പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് സ്നേഹ. ഇത് ഐശ്വര്യ റായിയാണോ എന്നാണ് ആദ്യം ആരാധകർ കരുതിയത്. എന്നാൽ പിന്നീട് സൂക്ഷിച്ചു നോക്കിയപ്പോഴാണ് ഇത് ഐശ്വര്യ അല്ല സ്നേഹ ഉളളാണെന്നു ആളുകൾക്കു മനസിലായത്. മുഖസാദൃശ്യത്തിനപ്പുറം ഐശ്വര്യയും സ്നേഹയും തമ്മില്‍ മറ്റൊരു സാമ്യതയുണ്ട്. രണ്ടു പേരും മംഗലാപൂരത്തുകാരാണ്. തുളുവാണ് മാതൃഭാഷ.
സൽമാൻ ഖാൻ ചിത്രം ലക്കി ബോക്സ് ഓഫീസില്‍ വന്‍ പരാജയം നേരിട്ടു. ഐശ്വര്യയുമായുള്ള പ്രണയം തകര്‍ന്നതിന് ശേഷം അവരുമായി സാദൃശ്യമുള്ള സ്നേഹയെ സല്മാന് ചിത്രത്തിലേക്ക് നിര്‍ദ്ദേശിക്കുകയായിരുന്നുവെന്ന് അക്കാലത്ത് വന്ന റിപ്പോര്‍ട്ടുകള്‍. പിന്നീട് തെലുങ്ക്, കന്നട, ഹിന്ദി, ബെംഗാളി ഭാഷകളിലായി ഏതാനും ചിത്രങ്ങള്‍ ചെയ്ത സ്നേഹ 2015 ന് ശേഷം സിനിമയില്‍ അഭിനയിച്ചിട്ടില്ല.
പ്രശസ്ത താരങ്ങളുമായുള്ള സാമ്യം പലപ്പോഴും സിനിമയില്‍ അഭിനയിക്കാന്‍ എത്തുന്നവര്‍ക്ക് വിനയായി തീരാറുണ്ട്. കത്രീന കൈഫിനോട് സാമ്യമുള്ള സെറിന്‍ ഖാന്, ഹൃത്വിക് റോഷനോട് സാമ്യമുള്ള ഹര്മന് ബവേജ തുടങ്ങിയ താരങ്ങള്‍ അതിന് ഉദാഹരണമാണ്.
ലൗവ് സ്റ്റോറി 2050 എന്ന ചിത്രത്തിലൂടെയായിരുന്നു ഹര്മന് ബവേജയുടെ അരങ്ങേറ്റം. പ്രിയങ്ക ചോപ്രയായിരുന്നു നായിക. ഹൃത്വികിന്റെ അപരന് എന്ന മേല്‍വിലാസം തനിക്ക് സിനിമയില്‍ അവസരങ്ങള്‍ ഇല്ലാതാക്കിയെന്ന് ഹര്മന് ബവേജ പറഞ്ഞിരുന്നു.
സല്മാന് ഖാന്റെ ചിത്രം വീറിലൂടെ അരങ്ങേറ്റം കുറിച്ച സെറീനയ്ക്കും കത്രീനയുടെ അപരയെന്ന മേല്‍വിലാസം തുടക്കത്തില്‍ പ്രശ്നങ്ങള്‍ സൃഷ്ടിച്ചിരുന്നു. എന്നാല്‍ ഹൗസ്ഫുള് 2 അടക്കമുള്ള ചിത്രങ്ങളുടെ വിജയം സെറീനയ്ക്ക് കരുത്തു നല്കി. ഏതാനും ചിത്രങ്ങളില്‍ നായികയുമായി. ഡാക്ക എന്ന പഞ്ചാബി ചിത്രത്തിലാണ് സെറീന ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്.
priya prakash warrior- sneha ullal- aishwarya rai- pic viral
