Connect with us

പേളി അങ്ങനെ ചെയ്യല്ലേ എന്നൊക്കെ പറഞ്ഞെങ്കിലും അതൊന്നും പുള്ളിക്കാരി കേൾക്കുന്നുണ്ടായിരുന്നില്ല; ഡി ഫോർ ഡാൻസ് സമയത്തെ രസകരമായ സംഭവത്തെ കുറിച്ച് പ്രിയാ മണി

Malayalam

പേളി അങ്ങനെ ചെയ്യല്ലേ എന്നൊക്കെ പറഞ്ഞെങ്കിലും അതൊന്നും പുള്ളിക്കാരി കേൾക്കുന്നുണ്ടായിരുന്നില്ല; ഡി ഫോർ ഡാൻസ് സമയത്തെ രസകരമായ സംഭവത്തെ കുറിച്ച് പ്രിയാ മണി

പേളി അങ്ങനെ ചെയ്യല്ലേ എന്നൊക്കെ പറഞ്ഞെങ്കിലും അതൊന്നും പുള്ളിക്കാരി കേൾക്കുന്നുണ്ടായിരുന്നില്ല; ഡി ഫോർ ഡാൻസ് സമയത്തെ രസകരമായ സംഭവത്തെ കുറിച്ച് പ്രിയാ മണി

മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളാണ് പേളി മാണിയും ശ്രിനീഷ് അരവിന്ദും. അവതാരകയായും നടിയായും വളരെപ്പെട്ടെന്നാണ് പേളി പ്രേക്ഷകരുടെ മനസ്സിലേയ്ക്ക് കയറിക്കൂടിയത്. അതുപോലെ തന്നെ ഹിറ്റ് സീരിയലുകളിലൂടെ ശ്രിനീഷും പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനായി മാറുകയായിരുന്നു. എന്നാൽ ഒന്നിച്ച് ബിഗ്‌ബോസ് സീസൺ വണ്ണിൽ പ്രത്യക്ഷപ്പെട്ടതിനു ശേഷമാണ് ഇരുവരും പ്രണയത്തിലാകുന്നതും വിവാഹം കഴിക്കുന്നതും. ഇവരുടെ വിശേഷങ്ങൾ തങ്ങളുടെ യൂട്യൂബ് ചാനലിലൂടെ പങ്കുവെയ്ക്കാറുണ്ട്.

ഇപ്പോഴിതാ പേളി മാണി ഷോയിലെത്തിയപ്പോൾ പേളി മാണിയെ കുറിച്ച് പ്രിയാമണി പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അന്ന് പേളിക്കായിരുന്നു ഫാൻസ് കൂടുതൽ. ലുലു മാളിലേക്ക് പോവുമ്പോൾ പേളിയായിരുന്നു ഡ്രൈവ് ചെയ്തത്. ഈ കഥ ശ്രീനിക്ക് അറിയാമോ എന്ന ചോദ്യത്തിന് ഇല്ല എന്നായിരുന്നു പേളിയുടെ മറുപടി.

എന്റെ ഫ്രണ്ട്‌സ് വരുമ്പോഴാണ് പല കഥകളും കേട്ട് ആണോ എന്ന് ചോദിക്കുന്നത്. ഇനി ധൈര്യമായിട്ട് പറഞ്ഞോ, എന്തായാലും രണ്ട് പിള്ളേരായെന്നും പേളി പറയുന്നുണ്ടായിരുന്നു. ഞങ്ങൾക്കൊരു സിനിമ കാണണം എന്ന് പറഞ്ഞായിരുന്നു അന്ന് ഷൂട്ടിന് ശേഷം ബ്രേക്ക് എടുത്തത്. ഡി ഫോർ ഡാൻസ് സമയത്തെ രസകരമായൊരു സംഭവത്തെക്കുറിച്ചായിരുന്നു പ്രിയാമണി സംസാരിച്ചത്.

ബാഹുബലി കാണാനായിരുന്നു ഞങ്ങൾ പോയത്. തെലുങ്ക് വേർഷനായിരുന്നു. എനിക്കും പ്രസന്നയ്ക്കും തെലുങ്ക് അറിയാം. പേളിയും ജിപിയും നീരവും നോക്കിയിരിക്കും അതായിരുന്നു അവസ്ഥ. ലുലു മാൾ എത്തിയപ്പോൾ പേളിയയ് പാർക്കിംഗ് വലിയ ബുദ്ധിമുട്ടായിരുന്നു. കുറേ സമയമെടുത്തിട്ടും പറ്റുന്നുണ്ടായിരുന്നില്ല. ഈ സമയമുണ്ടായിരുന്നെങ്കിൽ ഒരു എപ്പിസോഡ് തന്നെ ഷൂട്ട് ചെയ്യാമെന്നായിരുന്നു പ്രസന്നയുടെ കമന്റ്.

സിനിമ കഴിഞ്ഞ് ഇറങ്ങി വരുമ്പോൾ വലിയ ജനക്കൂട്ടമായിരുന്നു പുറത്ത്. തലയിൽ തുണിയിട്ട് മുഖം മറയ്ക്കുകയായിരുന്നു ഞങ്ങൾ. ഡിഫോർ ഡാൻസ് അത്രയേറെ പോപ്പുലറായിരുന്നു അന്ന്. പേളി അവിടെ നിന്ന് വിളിച്ച് കൂവുകയായിരുന്നു. കുറേപേർ വന്ന് ഫോട്ടോ എടുക്കുന്നുണ്ടായിരുന്നു. ഞങ്ങളായിരുന്നു അന്ന് പേളിയുടെ ബോർഡിഗാർഡ്. പേളി അങ്ങനെ ചെയ്യല്ലേ എന്നൊക്കെ പറഞ്ഞെങ്കിലും അതൊന്നും പുള്ളിക്കാരി കേൾക്കുന്നുണ്ടായിരുന്നില്ല.

എനിക്കിത് ആദ്യത്തെ അനുഭവമായിരുന്നല്ലോ, ആ ഒരു ഇതിലായിരുന്നു ഞാൻ എന്നായിരുന്നു പേളിയുടെ മറുപടി. പാർക്കിംഗ് സ്ഥലത്തും ഭയങ്കര ക്രൗഡായിരുന്നു. ഡി ഫോർ ഡാൻസ് ഷൂട്ടിന് മുൻപും ശേഷവുമായി ഒത്തിരി കഥകളുണ്ട് ഇതുപോലെ. ഡി ഫോർ ഡാൻസുമായി ബന്ധപ്പെട്ട് ഓർത്തിരിക്കുന്ന ഒത്തിരി കാര്യങ്ങളുണ്ട്. പേളിയും പ്രതീഷും അവതാർ സിനിമയ്ക്ക് വോയ്‌സ് ഓവർ കൊടുത്തത് ഞാൻ ഇപ്പോഴും ഓർത്തിരിക്കുന്നുണ്ട്. പേളിയുടെ അന്നത്തെ എൻട്രി ഒരിക്കലും മറക്കില്ല.

അത് സ്‌ക്രിപ്റ്റഡായിരുന്നോ എന്ന് പലരും ചോദിക്കാറുണ്ട്. ഭയങ്കര എൻട്രി വേണം എന്ന് പേളി പറഞ്ഞിരുന്നു. അതൊന്നും പ്ലാൻഡായിരുന്നില്ല, സ്‌ക്രിപ്റ്റഡുമായിരുന്നില്ല. നീ എന്താണെന്ന് വെച്ചാൽ ചെയ്‌തോ എന്നായിരുന്നു എല്ലാവരും പറഞ്ഞത്. പേളി റെഡിയാണെന്ന് പറഞ്ഞപ്പോൾ അതങ്ങ് സംഭവിക്കുകയായിരുന്നു പേളിയുടെ റിയാക്ഷനും ഒറിജിനലായിരുന്നു. എങ്ങനെയെങ്കിലും പേളി ഇറങ്ങി വരുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ടായിരുന്നു. പേളിയും ജിപിയും ആദിലുമൊക്കെയായിരുന്നു അവിടെ ചീത്ത വിളി കേട്ടിരുന്നത് എന്നും പ്രിയ മണി പറയുന്നു.

ബിഗ്ബോസിൽ നിന്നും പുറത്തെത്തിയ ശേഷമാണ് പേളിയും ശ്രീനിഷും വിവാഹികരാകുന്നത്. 2019 മെയ് അഞ്ചിനാണ് പേളി മാണിയും ശ്രീനിഷും വിവാഹിതരായത്. ആദ്യം ക്രിസ്ത്യൻ ആചാരപ്രകാരവും പിന്നീട് ഹിന്ദു ആചാരപ്രകാരവും വിവാഹം നടന്നു. 2021 മാർച്ച് മാസത്തിലാണ് നില ജനിക്കുന്നത്. ഇപ്പോൾ നിറ്റാരയെന്നൊരു മകളും ഉണ്ട്.

More in Malayalam

Trending

Recent

To Top