News
സിനിമയില്‍ കാണുന്നത് പോലെയല്ല പൃഥ്വിരാജ്; പൃഥ്വിയുടെ ആ സ്വഭാവത്തെ കുറിച്ച് സുപ്രിയ മേനോന്!
സിനിമയില്‍ കാണുന്നത് പോലെയല്ല പൃഥ്വിരാജ്; പൃഥ്വിയുടെ ആ സ്വഭാവത്തെ കുറിച്ച് സുപ്രിയ മേനോന്!
ഇന്ന് മലയാള സിനിമ ഏറെ പക്വതയോടെ കാണുന്ന വ്യക്തിയാണ് നടൻ പൃഥ്വിരാജ്. താരപത്നി സുപ്രിയ മേനോനും ആരാധകർ ഉണ്ട്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് ഇപ്പോൾ ഇവര്‍ ചിത്രങ്ങള്‍ നിര്‍മിക്കുന്നത്.
ഡ്രൈവിങ് ലൈസന്‍സ്, കുരുതി, ജന ഗണ മന, കടുവ, ഗോള്‍ഡ് എന്നീ നിരവധി ചിത്രങ്ങള്‍ പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മലയാളത്തില്‍ റിലീസ് ചെയ്തിട്ടുണ്ട്. അല്‍ഫോണ്‍സ് പുത്രന് സംവിധാനം ചെയ്ത ഗോള്‍ഡാണ് പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അദ്ദേഹം തന്നെ നായകനായി ഏറ്റവുമൊടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രം. സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്
പൃഥ്വിരാജ് അഭിനയത്തിലൂടെ ശ്രദ്ധ നേടുമ്പോൾ സുപ്രിയ അഭിമുഖങ്ങളിലൂടെയാണ് ശ്രദ്ധ നേടിയത്. പതിയെ സിനിമാ നിർമ്മാണ രംഗത്തേക്കും താരം തിരിഞ്ഞു. ഒരു പിറന്നാള്‍ ദിവസം പൃഥ്വിരാജിന് കൊടുത്ത സര്‍പ്രൈസിനെ കുറിച്ച് സംസാരിക്കുകയാണ് സുപ്രിയ മേനോന്.
സിനിമയില്‍ കാണുന്നത് പോലെ അത്ര റൊമാന്റിക്കല്ല പൃഥ്വിരാജെന്നും സുപ്രിയ പറയുന്നു. പൃഥ്വിരാജിന്റെ മുപ്പതാം പിറന്നാളിന് ഒരു പഴയകാല സുഹൃത്തിനെ വീട്ടിലെത്തിച്ചതിന്റെ കഥയാണ് ഇപ്പോൾ ഒരു മാസികയ്ക്ക് നല്കിയ അഭിമുഖത്തില്‍ സുപ്രിയ പറയുന്നത്.
പൃഥ്വിയുടെ മുപ്പതാം പിറന്നാളിനായിരുന്നു അത്. ഓസ്ട്രേലിയന്‍ പഠനകാലത്ത് റൂംമേറ്റും ചങ്ങാതിയുമായിരുന്ന ചൂങ് വിയെ കുറിച്ച് പ്രണയകാലത്ത് എപ്പോഴോ പൃഥ്വി പറഞ്ഞിരുന്നു. അങ്ങനെ അവന് എവിടെയെന്ന് തപ്പിയെടുത്തു. വിളിച്ച് കൊണ്ടുവന്നു. രാവിലെ കോളിങ് ബെല്‍ കേട്ട് പൃഥ്വി ചെന്ന് വാതില്‍ തുറന്നപ്പോള്‍ മുന്നില്‍ ചൂങ് വി.
ഇപ്പോള്‍ പിറന്നാളുകളില്‍ പലപ്പോഴും രണ്ട് സ്ഥലത്തായിരിക്കും. അതുകൊണ്ട് സര്‍പ്രൈസുകളൊന്നുമില്ല. ഒരു പിറന്നാളിന് പൃഥ്വി ജോര്‍ദാനില്‍ മരുഭൂമിക്ക് നടുവിലായിരുന്നു. എങ്കിലും പൂക്കളും ചോക്ലേറ്റും ഞാന്‍ അവിടെ എത്തിച്ചു.
ഞാനാണ് കൂടുതല്‍ റൊമാന്റിക് എന്ന് തോന്നാറുണ്ട്. അതുകൊണ്ട് സര്‍പ്രൈസ് പ്ലാന്‍ ചെയ്യുന്നതും ഞാനാണ്. സിനിമയില്‍ കാണുന്നത് പോലെ അത്ര റൊമാന്റിക് ഒന്നുമല്ല പൃഥ്വി ജീവിതത്തിലെന്ന് പെണ്‍കുട്ടികളോട് ഒന്ന് പറഞ്ഞേക്കണേ, സുപ്രിയ മേനോന് പറഞ്ഞു.
about prithviraj
