Connect with us

അമേരിക്കന്‍ സിനിമ പ്രേമികള്‍ ‘ആര്‍ആര്‍ആര്‍’ ഇഷ്ടപ്പെടുന്നത് ഒരു സര്‍ക്കസ് ഇഷ്ടപ്പെടുന്നത് പോലെ; ആര്‍ആര്‍ആറിനെ ക്രിട്ടിക്‌സ് അവാര്‍ഡിനായി പരിഗണിച്ചതിന് പിന്നാലെ സംവിധായകന്‍ ഡോണ്‍ പാലത്തറ

News

അമേരിക്കന്‍ സിനിമ പ്രേമികള്‍ ‘ആര്‍ആര്‍ആര്‍’ ഇഷ്ടപ്പെടുന്നത് ഒരു സര്‍ക്കസ് ഇഷ്ടപ്പെടുന്നത് പോലെ എന്ന് സംവിധായകന്‍ ഡോണ്‍ പാലത്തറ. ആര്‍ആര്‍ആറിനെ ക്രിട്ടിക്‌സ് അവാര്‍ഡിനായി പരിഗണിച്ച അവര്‍ അമേരിക്കന്‍ സംവിധായകന്‍ മൈക്കല്‍ ബേയെ പുരസ്‌കാരത്തിനായി പരിഗണിക്കുമോ എന്നും ഡോണ്‍ ചോദിക്കുന്നു.

ഡോണ്‍ പാലത്തറയുടെ പോസ്റ്റ്

‘പാശ്ചാത്യ സിനിമാ പ്രേമികള്‍, പ്രത്യേകിച്ചും അമേരിക്കക്കാര്‍ ആര്‍ആര്‍ആറിനെ ഇത്രമാത്രം മികച്ചതായി കണക്കാക്കുന്നത് എന്തിനാകുമെന്നതില്‍ എന്റെ ചിന്ത ഇതാണ്. അവരെ സംബന്ധിച്ചിടത്തോളം ഇന്ത്യന്‍ സിനിമകള്‍ക്ക് മേല്‍ വളരെ കുറഞ്ഞ അറിവും കാഴ്ചയുമാണ് ഉള്ളത്. അവര്‍ക്ക് ഇന്ത്യന്‍ സിനിമ എന്നാല്‍ ഒരു ഴോണര്‍ ആണ്. ഡാന്‍സും പാട്ടും രണ്ട് പുരുഷന്മാര്‍ തമ്മിലുള്ള ബന്ധവും (സ്വാന്തന്ത്ര്യ) സമരങ്ങളും ഉള്‍പ്പെടുന്ന കൃത്യമായ മാതൃകയില്‍ ഉള്ള ഇന്ത്യന്‍ സിനിമയാണ് അവര്‍ക്ക് ആര്‍ആര്‍ആര്‍.

ഒരു ഇന്ത്യന്‍ സിനിമ സംസാരിക്കപ്പെടുന്നത് നല്ല കാര്യമാണ്’, എന്ന തങ്ങളുടെ പക്ഷപാതപരമായ ചിന്ത മറച്ചുവെക്കാന്‍ പോലും അവര്‍ മെനക്കെടുന്നില്ല എന്നതാണ് തമാശ. എന്നാല്‍ ഞാന്‍ കേള്‍ക്കുന്നത്, ‘നിങ്ങളുടെ സര്‍ക്കസ് ഞങ്ങളെ രസിപ്പിച്ചതില്‍ നന്ദിയുള്ളവരായിരിക്കുക, തുടര്‍ന്നും അത് ചെയ്യുക’ എന്നാണ്. ഇതേ ആളുകള്‍ മൈക്കല്‍ ബേയെ ക്രിട്ടിക്‌സ് അവാര്‍ഡിന് പരിഗണിക്കുമോ? എനിക്ക് അങ്ങനെ തോന്നുന്നില്ല.കാരണം അവര്‍ക്ക് അമേരിക്കയില്‍ കൂടുതല്‍ സങ്കീര്‍ണ്ണമായ തീമുകള്‍ കൈകാര്യം ചെയ്യുന്ന മികച്ച ചലച്ചിത്ര പ്രവര്‍ത്തകരുണ്ട്,’ എന്നുമായിരുന്നു പോസ്റ്റ്.

അതേസമയം, ഡോണ്‍ പാലത്തറ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘ഫാമിലി’ 2023 ലെ റോട്ടര്‍ഡാം അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ വേള്‍ഡ് പ്രീമിയറിനായി ഒരുങ്ങുകയാണ്. വിനയ് ഫോര്‍ട്ട്, മാത്യു തോമസ്, ദിവ്യപ്രഭ, നില്‍ജ കെ ബേബി, അഭിജ ശിവകല തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ‘ശവം’, ‘വിത്ത്’, ‘1956 മധ്യതിരുവിതാംകൂര്‍’, ‘എവരിത്തിങ്ങ് ഈസ് സിനിമ’, ‘സന്തോഷത്തിന്റെ ഒന്നാം രഹസ്യം’ തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം ഡോണ്‍ പാലത്തറ ഒരുക്കുന്ന ചിത്രം കൂടിയാണ് ഫാമിലി.

More in News

Trending

Recent

To Top