തന്റെ ഹിറ്റ് ചിത്രങ്ങളുടെ നിഴലായിരുന്ന ഷഫീർ സേട്ടിന്റെ മരണത്തിൽ അനുശോചനം പോലുമില്ലാതെ ലൂസിഫറിന്റെ പോസ്റ്റർ റിലീസ് ആഘോഷമാക്കി പൃഥ്വിരാജ് !
By
പ്രശസ്ത നിര്‍മ്മാതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ ശ്രീ ഷഫീര്‍ സേട്ട് (44) അന്തരിച്ച വാർത്ത സിനിമാലോകം നൊമ്പരത്തോടെയാണ് ഏറ്റെടുത്തത് . ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചത്. സിനിമ രംഗത്തെ പ്രമുഖരായ പലരും മരണത്തിൽ അനുശോചനം അറിയിച്ച് രംഗത്ത് എത്തി.
എന്നാൽ ശ്രേധേയമാകുന്നത് , പൃഥ്വിരാജിന്റെ ഭാഗത്തു നിന്നുണ്ടായ വീഴ്ചയാണ്. സ്വപ്നക്കൂട് , സെല്ലുലോയിഡ് തുടങ്ങി പ്രിത്വിരാജിന്റെ കരിയറിലെ തന്നെ മികച്ച ചിത്രങ്ങളുടെ പ്രൊഡക്ഷൻ കൺട്രോളർ ആയിരുന്നു ഷഫീർ സേട്ട് .
ഇന്നലെ രാത്രയിൽ അന്തരിച്ച വാർത്ത പുറത്ത് വന്നപ്പോൾ തൊട്ട് സിനിമാലോകം പ്രണാമം അറിയിച്ചിട്ടും പൃഥ്വിരാജ് ഇതുവരെ അനുശോചനം അറിയിച്ചിട്ടില്ല. തന്റെ പുതിയ ചിത്രമായ ലൂസിഫറിന്റെ തിരക്കുകളും ആഘോഷങ്ങളുമായി മുന്നോട്ട് പോകുകയാണ് പൃഥ്വിരാജ്.
താൻ സിനിമയിൽ അഭിനയിക്കുന്നു എന്ന സർപ്രൈസ് പുറത്ത് വിട്ട് സമൂഹ മാധ്യമങ്ങളിൽ ആഘോഷങ്ങൾ ഒരുക്കിയ പൃഥ്വിരാജ് , ഇത്ര നേരമായിട്ടും ഷഫീർ സേട്ടിന്റെ മരണത്തിൽ യാതൊരു പ്രതികരണവും നടത്തിയിട്ടില്ല.
ഷഫീർ സേട്ടിന്റെ ഖബറടക്കം ഇന്ന് വൈകീട്ട് 4.30 ന് കൊടുങ്ങല്ലൂര്‍ ചേരമാന്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും. ഇന്ന് വെളുപ്പിന് 2 മണിക്ക് കൊടുങ്ങല്ലൂര്‍ മോഡേണ്‍ ഹോസ്പിറ്റലില്‍ ആയിരുന്നു അന്ത്യം.
prithviraj’s silence on shafeer saits death
