Malayalam Breaking News
ഇതിൽ കൂടുതൽ എന്തുവേണം ? താങ്ക്യൂ ലാലേട്ടാ .. – സന്തോഷഭരിതനായി പൃഥ്വിരാജ്
ഇതിൽ കൂടുതൽ എന്തുവേണം ? താങ്ക്യൂ ലാലേട്ടാ .. – സന്തോഷഭരിതനായി പൃഥ്വിരാജ്
By
മുരളി ഗോപിയുടെ തിരക്കഥയില്‍ മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത സിനിമയായ ലൂസിഫറിന്റെ റിലീസിനായി കാത്തിരിക്കുകയായിരുന്നു പ്രേക്ഷകര്‍. അഭിനേതാവെന്ന നിലയില്‍ കഴിവ് തെളിയിച്ച പൃഥ്വിരാജ് സംവിധായകനായെത്തുമ്പോള്‍ എങ്ങനെയായിരിക്കുമെന്നറിയാനായാണ് എല്ലാവരും ഉറ്റുനോക്കുന്നത്. പ്രഖ്യാപനം മുതല്‍ത്തന്നെ സിനിമയെ ആരാധകര്‍ ഏറ്റെടുത്തിരുന്നു. അഭിനേതാവായി ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കുമ്പോഴും ക്യാമറയ്ക്ക് പിന്നില്‍ നടക്കുന്ന കാര്യങ്ങളെക്കുറിച്ചും ഈ താരപുത്രന്‍ ശ്രദ്ധിച്ചിരുന്നു. വന്‍താരനിരയെ അണിനിരത്തി ഒരുക്കിയ ലൂസിഫര്‍ റിലീസിനൊരുങ്ങുകയാണ്. വിഷുവിന് മുന്നോടിയായെത്തുന്ന സിനിമ മാര്‍ച്ച് 28നാണ് തിയേറ്ററുകളിലേക്കെത്തുന്നത്.
ഇപ്പോൾ ചിത്രത്തിന്റെ ഡബ്ബിങ് വര്‍ക്കുകളും തുടങ്ങിയിരിക്കുകയാണ്. അതിന്റെ സന്തോഷം തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ പങ്ക് വെച്ചിരിക്കുകയാണ് സംവിധായകന്‍ പൃഥ്വിരാജ്. “ചെറുപ്പം മുതലേ അദ്ദേഹത്തിന്റെ സിനിമകള്‍ കണ്ടു വളര്‍ന്നു. ഇപ്പോള്‍ ഇതാ എന്റെ ആദ്യ സംവിധാന സംരംഭത്തിന് വേണ്ടി അദ്ദേഹത്തെ ഡബ്ബിങ്ങില്‍ സൂപ്പര്‍വൈസ് ചെയ്യുന്നു. ഇതില്‍ കൂടുതല്‍ എന്ത് വേണം? താങ്ക് യു ലാലേട്ടാ” എന്നാണ് പൃഥ്വിരാജ് കുറിച്ചത്.
മഞ്ജു വാര്യരാണ് നായിക. ബോളിവുഡ് താരം വിവേക് ഒബ്‌റോയ്, ടോവിനോ തോമസ്, ഇന്ദ്രജിത്ത് സുകുമാരന്‍ എന്നിവരും ചിത്രത്തില്‍ അണി നിരക്കുന്നുണ്ട്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്ബാവൂരാണ് ലൂസിഫറിന്റെ നിര്‍മാണം.
prithviraj’s post
