Malayalam Breaking News
ഇല്ലുമിനാറ്റിയും ഡാർക്ക് മൂഡും കോട്ടും പ്രേതവുമൊന്നുമില്ല ! കട്ട ലോക്കൽ ലുക്കിൽ പൃഥ്വിരാജ് ബ്രദർസ് ഡേയിൽ !
ഇല്ലുമിനാറ്റിയും ഡാർക്ക് മൂഡും കോട്ടും പ്രേതവുമൊന്നുമില്ല ! കട്ട ലോക്കൽ ലുക്കിൽ പൃഥ്വിരാജ് ബ്രദർസ് ഡേയിൽ !
By
കഴിഞ്ഞ കുറച്ച് നാളായി പൃഥ്വിരാജ് അവതരിപ്പിക്കുന്നത് മലയാള സിനിമ കണ്ടിട്ടില്ലാത്ത തരത്തിലുള്ള കഥാപാത്രങ്ങളും സിനിമയുമൊക്കെയാണ്. കോട്ടും സ്യൂട്ടും ഫിക്ഷനുമൊക്കെ നിറഞ്ഞ കഥാപാത്രങ്ങളിൽ പ്രിത്വിയെ കണ്ടു മടുത്തവർക്ക് ഇപ്പോൾ ആശ്വാസമായി ബ്രദർസ് ഡേ എത്തുന്നു.
പൃഥ്വിരാജിനെ നായകനാക്കി കലാഭവന്‍ ഷാജോണ്‍ സംവിധാനം ചെയ്യുന്ന ‘ബ്രദേഴ്സ് ഡേ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടു. പൃഥ്വിരാജാണ് ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടത്. സമീപകാലത്തെ പൃഥ്വിരാജിന്റെ ചിത്രങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തമായിരിക്കും ബ്രദേഴ്സ് ഡേ എന്നുറപ്പു നല്‍കുന്നതാണ് ഫസ്റ്റ് ലുക്കും.
ബുള്ളറ്റില്‍ ചാരി നില്ക്കുന്ന പൃഥ്വിരാജിന്റെ മുഖത്തെ ചിരിയും ഭാവവും കൂളിങ് ഗ്ലാസുമെല്ലാം വരാനിരിക്കുന്നതൊരു ആഘോഷ സിനിമയാണെന്ന് സൂചന നല്കുന്നു.
കാലങ്ങളായി മലയാളികളുടെ പ്രിയപ്പെട്ട നടനായി സ്ക്രീനില്‍ നിറഞ്ഞു നില്ക്കുന്ന ഷാജോണിന്റെ ആദ്യ സംവിധാനമാണ് ബ്രദേഴ്സ് ഡേ. ലിസ്റ്റിന് സ്റ്റീഫനാണ് ചിത്രം നിര്‍മ്മിക്കുന്നത്. നാദിര്‍ഷയാണ് സംഗീതം. ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് ജിത്തു ദാമോദറാണ്. ഏഴു മാസങ്ങള്‍ക്ക് മുമ്പായിരുന്നു ബ്രദേഴ്സ് ഡേയുടെ പ്രഖ്യാപനം നടന്നത്. അന്ന് പൃഥ്വിരാജ് തന്റെ ആദ്യ സംവിധാന ചിത്രമായ ലൂസിഫറിന്റെ തിരക്കിലായിരുന്നു. ലൂസിഫറിന്റെ ചിത്രീകരണത്തിന് ശേഷമാണ് ബ്രദേഴ്സ് ഡേ ആരംഭിച്ചത്.
Prithviraj’s look in brothres day
