Malayalam
പൃഥ്വിരാജിന്റെ ലംബോര്‍ഗിനി ഇനി ഈ കോഴിക്കോട്ടുക്കാരന് സ്വന്തം
പൃഥ്വിരാജിന്റെ ലംബോര്‍ഗിനി ഇനി ഈ കോഴിക്കോട്ടുക്കാരന് സ്വന്തം
മലയാള സിനിമ താരങ്ങളിലെ വാഹന പ്രേമികളില്‍ മുന്നില്‍ നില്‍ക്കുന്നവരാണ് മമ്മൂട്ടിയും പൃഥ്വിരാജും. പുതുപുത്തന്‍ ആഡംബര വാഹനങ്ങള്‍ സ്വന്തമാക്കുക എന്നത് എന്നും ഇവര്‍ക്ക് ഒരു ഹരമാണ്. പൃഥ്വിരാജ് ലംബോര്‍ഗിനിയുടെ ഹുറാക്കാന് വാങ്ങിയത് സോഷ്യല്‍ മീഡിയയില്‍ വലിയ വാര്‍ത്തയും ആയിരുന്നു.
2018 ല്‍ ആയിരുന്നു പൃഥ്വിരാജ് ഈ ആഡംബര വാഹനം സ്വന്തമാക്കിയത്. പിന്നീട് ഇത് മാറ്റിയാണ് ലംബോര്‍ഗിനിയുടെ എസ് യുവി ഉറൂസ് സ്വന്തമാക്കിയത്. പ്രീമിയം സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ ഡീലര്‍മാരായ റോയല്‍ െ്രെഡവ് വഴി ആയിരുന്നു ഇത്. ഇതിനിടെ ആ കാര്‍ ഓടിയത് വെറും 1,100 കിലോമീറ്റര്‍ മാത്രമായിരുന്നു.
ഇപ്പോഴിതാ പൃഥ്വിരാജ് ഉപയോഗിച്ചിരുന്ന ലംബോര്‍ഗിനി ഹുറാക്കാന് ഒരു കോഴിക്കോട് സ്വദേശി സ്വന്തമാക്കിയിരിക്കുകയാണ്. കോഴിക്കോട് സ്വദേശിയും ഇന്‍ഡോ ഇലക്ട്രിക് മാര്‍ട്ട് ഉടമയുമായ വി സനന്ദ് ആണ് ഇത്. റോയല്‍ െ്രെഡവിന്റെ കോഴിക്കോട് ഷോറൂമില്‍ നിന്നാണ് സനന്ദ് ഈ കാര്‍ വാങ്ങിയത്.
ലംബോര്‍ഗിനിയുടെ ഏറ്റവും വിജയിച്ച മോഡലുകളിലൊന്നായ ഹുറാക്കാന്റെ എല്‍പി 580 എന്ന റിയര്‍ വീല്‍ െ്രെഡവ് മോഡലാണ് ഇത്. നാലരക്കോടിയുടെ ഈ സൂപ്പര്‍ കാര്‍ വാങ്ങാന്‍ സനന്ദിന് പകരം എത്തിയത് എട്ടാം ക്ലാസിലും അഞ്ചാം ക്ലാസിലും പഠിക്കുന്ന മക്കളായ മാനവ് ഇന്‍ഡോയും അഭിനവ് ഇന്‍ഡോയുമായിരുന്നു.
2018ലാണ് പൃഥ്വിരാജ് ഹുറാക്കാന് സ്വന്തമാക്കിയത്. 5.2 ലിറ്റര്‍, നാച്ചുറലി ആസ്പിരേറ്റഡ് വി 10 എഞ്ചിനാണ് ഈ സൂപ്പര്‍ കാറില്‍. ഈ എഞ്ചിന് 572 ബിഎച്ച്പി കരുത്തും 540 എന്‍എം ടോര്‍ക്കുമുണ്ട്. 7 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ ബോക്സ് ആണ് ഹുറാക്കാന്റെ ഈ മോഡലിനുള്ളത്. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ വെറും 3.4 സെക്കന്‍ഡ് മാത്രം മതി ഈ സൂപ്പര്‍ കാറിന്. ഈ കാറിന്റെ പരമാവധി വേഗം 320 കിലോ മീറ്ററാണ്.
ഇതിനിടെ പൃഥ്വിരാജ് മേഴ്സിഡസ് ബെന്‍സിന്റെ ഒരു ആഡംബര എസ് യുവി കൂടി വാങ്ങിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എസ് യുവി ജി63 എഎംജി എന്ന മോഡലിനെ കുറിച്ചായിരുന്നു വാര്‍ത്ത. ബെന്‍സിന്റെ ഏറ്റവും മികച്ച മിഡ് സൈസ് ലക്ഷ്വറി വാഹനം എന്നാണ് ഇത് വിശേഷിപ്പിക്കപ്പെടുന്നത്. ബെന്‍സിന്റെ ഏറ്റവും ശക്തനായ എസ് യുവികളില്‍ ഒന്നുകൂടിയാണിത്. നാല് കോടി രൂപയാണ് ഈ വാഹനത്തിന്റെ ഓണ്‍റോഡ് െ്രെപസ്.
