Malayalam Breaking News
അടുത്ത ബയോ പിക്കിനുള്ള ഐറ്റം ആയല്ലോ ! – പ്രിത്വിരാജിന് ഛത്രപതി ശിവജിയോട് മുഖ സാദൃശ്യമെന്നു ആരാധകൻ ; മറുപടിയുമായി പൃഥ്വിരാജ് !
അടുത്ത ബയോ പിക്കിനുള്ള ഐറ്റം ആയല്ലോ ! – പ്രിത്വിരാജിന് ഛത്രപതി ശിവജിയോട് മുഖ സാദൃശ്യമെന്നു ആരാധകൻ ; മറുപടിയുമായി പൃഥ്വിരാജ് !
By
പ്രിത്വിരാജിന്റെ കഥാപാത്രങ്ങളൊക്കെ വളരെ വിദ്യ സമ്പന്നനും നല്ല ആസ്തിയുള്ള കുടുംബത്തിലുള്ളതുമായാണ് കണ്ടിട്ടുള്ളത്. കല്ല് കുടിയനായി അഭിനയിച്ചാലും അതിലുമൊരു മിനിമം സ്റ്റാൻഡേർഡ് പ്രിത്വിരാജ് കൊണ്ട് വരാറുണ്ട്.അതിന്റെ പ്രധാന കാരണം പൃഥ്വിരാജ് എന്ന വ്യക്തിയുടെ ആകാരമാണ് . തലയെടുപ്പുള്ള പ്രിത്വിരാജിന് സാമ്യം തോന്നിക്കുന്നത് ഛത്രപതി ശിവജിയോടാണെന്നു കണ്ടെത്തിയിരിക്കുകയാണ് ഇപ്പോൾ ഒരാരാധകൻ.
മറാത്തി സാമ്രാജ്യത്തിന്റെ സ്ഥാപകനായ ഛത്രപതി ശിവജിയുമായി പൃഥിരാജിനുള്ള വിദൂരഛായ ചൂണ്ടി കാണിക്കുകയാണ് ബിജു. ഫെബ്രുവരി 19 ശിവജി ജയന്തി ദിനത്തില്‍ തന്റെ കണ്ണിലുടക്കിയ ഒരു ചിത്രമാണ് ബിജു ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുന്നത്. പൃഥിരാജിന്റെ മുഖവുമായി നല്ല സാമ്യമുണ്ട് ചിത്രത്തിലെ ശിവജിയ്ക്ക് എന്നതാണ് ചിത്രം സമ്മാനിക്കുന്ന കൗതുകം.
കൗതുകമുണര്‍ത്തുന്ന ട്വീറ്റും ചിത്രവും പൃഥിരാജും ഷെയര്‍ ചെയ്തിട്ടുണ്ട്. ‘അടുത്ത ബയോപിക്കിനുള്ള ഐറ്റം റെഡി ആയല്ലോ’, ‘ശിവജിയുടെ പുനര്‍ജന്മം ആണോ?’, ‘ഛത്രപതി ശിവജിയുടെ ജീവിതം ഇനി സിനിമ ആക്കേണ്ടി വന്നാല്‍ പെര്‍ഫെക്റ്റ് മാച്ച് പൃഥി ആയിരിക്കും’ എന്നു തുടങ്ങി രസകരമായ കമന്റുകളുമായി ആരാധകരും ചിത്രം ഏറ്റെടുത്തിരിക്കുകയാണ്.
തിയേറ്ററുകളിലെത്തിക്കാനുള്ള ഒരുക്കത്തിലാണ് താരമിപ്പോള്‍. മാര്‍ച്ച് 28 നാണ് ചിത്രം റിലീസിനെത്തുന്നത്. റിലീസിനു മുന്നോടിയായി 26 ദിവസങ്ങളിലായി ചിത്രത്തിലെ 26 ക്യാരക്ടര്‍ പോസ്റ്ററുകള്‍ റിലീസ് ചെയ്യാന്‍ ഒരുങ്ങുകയാണ് ‘ലൂസിഫര്‍’ ടീം. ചിത്രത്തിലെ മോഹന്‍ലാലിന്റെ മാസ് ലുക്കിലുള്ള പോസ്റ്ററുകളും കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു.
സ്റ്റീഫന്‍ നെടുമ്ബള്ളിയെന്ന രാഷ്ട്രീയക്കാരനായാണ് മോഹന്‍ലാല്‍ ‘ലൂസിഫറി’ല്‍ എത്തുന്നത്. ‘ലൂസിഫറി’ന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് നടന്‍ മുരളി ഗോപിയാണ്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്ബാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം മഞ്ജുവാര്യര്‍, ടൊവിനോ തോമസ്, ഇന്ദ്രജിത്ത്, കലാഭവന്‍ ഷാജോണ്‍, വിവേക് ഒബ്‌റോയ് എന്നുതുടങ്ങി വലിയൊരു താരനിര തന്നെ അണിനിരക്കുന്നുണ്ട്.
prithviraj’s face resembles chathrapathi sivaji
