Connect with us

‘ഒരു കിടിലൻ പേര് വേണം’, കൊച്ചി എഫ്സിക്ക് നല്ലൊരു പേര് നിര്‍ദ്ദേശിക്കാന്‍ ആരാധകരോട് അഭ്യര്‍ത്ഥിച്ച് പൃഥ്വിരാജ്

Malayalam

‘ഒരു കിടിലൻ പേര് വേണം’, കൊച്ചി എഫ്സിക്ക് നല്ലൊരു പേര് നിര്‍ദ്ദേശിക്കാന്‍ ആരാധകരോട് അഭ്യര്‍ത്ഥിച്ച് പൃഥ്വിരാജ്

‘ഒരു കിടിലൻ പേര് വേണം’, കൊച്ചി എഫ്സിക്ക് നല്ലൊരു പേര് നിര്‍ദ്ദേശിക്കാന്‍ ആരാധകരോട് അഭ്യര്‍ത്ഥിച്ച് പൃഥ്വിരാജ്

കുറച്ച് ദിവസങ്ങള്‍ക്ക് മുന്പായിരുന്നു പ്രൊഫഷണൽ ടീമായ കൊച്ചി ഫുട്ബാൾ ക്ളബിനെ പൃഥ്വിരാജ് സ്വന്തമാക്കിയത്. ഇപ്പോഴിതാ കൊച്ചി എഫ്സിക്ക് നല്ലൊരു പേര് വേണമെന്ന് ആരാധകരോട് ആവശ്യപ്പെട്ടിരിക്കുകയാണ് നടന്‍. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് താരം പേര് നിര്‍ദ്ദേശിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ഓരോ ക്ലബിന്റെ പേരിലും ഒരു കഥയുണ്ട്. നിങ്ങൾക്കും അത്തരമൊരു കഥയുടെ ഭാ​ഗമാകാം. സൂപ്പർ ലീ​ഗ് കേരളയിൽ സുപ്രിയയും ഞാനും കൊച്ചിയ്‌ക്ക് വേണ്ടി കൊണ്ടുവരുന്ന ടീമിനും വേണം അങ്ങനെയൊരു കിടിലൻ പേര്, കൊച്ചിക്കും ഞങ്ങൾക്കും ഒരുപോലെ ചേരുന്നൊരു പേര്’ എന്നാണ് പൃഥ്വിരാജ് ഫെയ്സ്ബുക്കിൽ കുറിച്ചത്.

പിന്നാലെ നിമിഷങ്ങൾക്കകം നിരവധി പേരാണ് കമന്‍റുകളുമായി എത്തിയിരിക്കുന്നത്. ഫയർ വി​ഗ്സ് കൊച്ചി, കൊച്ചി സൂപ്പർ കിം​ഗ്സ്, നമ്മുടെ കൊച്ചി, കൊച്ചീസ് ഡയമണ്‍സ്, കിംഗ്സ് ഓഫ് കൊച്ചി എമന്ന് തുടങ്ങി നിരവധി പേരാണ് കമന്‍റുകളുമായി എത്തിയിരിക്കുന്നത്.

കേരളത്തിലെ ഫുട്‌ബോളിനെ പ്രൊഫഷണല്‍ തലത്തില്‍ ഉയര്‍ത്താന്‍ സൂപ്പര്‍ ലീഗ് കേരളയ്ക്ക് കഴിയുമെന്നാണ് പൃഥ്വിരാജ് പറഞ്ഞത്. അതുവഴി ഫുട്‌ബോളിനെ കൂടുതല്‍ വളര്‍ത്താന്‍ സാധിക്കുമെന്നും നമ്മുടെ നാട്ടിലെ മികച്ച ഫുഡ്ബാള്‍ കളിക്കാര്‍ക്ക് നിരവധി അവസരങ്ങള്‍ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മാത്രമല്ല, നമ്മുടെ സംസ്ഥാനത്തിന്റെ കായിക സമ്പത്തിനെ മെച്ചപ്പെടുത്താനും ഇതുപോലൊരു അന്താരാഷ്ട്ര ടൂര്‍ണമെന്റിനാകും എന്നാണ് നടന്‍ പറഞ്ഞത്. കേരളത്തിന്‍റെ ഫുഡ്ബോള്‍ ആരാധനയെ ലോകം അത്ഭുതത്തോടെയാണ് നോക്കിക്കാണുന്നതെന്നും കേരളത്തില്‍ നടക്കുന്ന ആദ്യ ഫുട്‌ബോള്‍ ലീഗില്‍ കൂടുതല്‍ വനിതാ കായിക പ്രേമികളുടെ പ്രാതിനിധ്യം ഉറപ്പാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകണം അതിന് തന്റെ പിന്തുണയുണ്ടാകുമെന്നും സുപ്രിയ പറഞ്ഞു.

ഏതാനും ആഴ്‌ചകൾനീണ്ട ചർച്ചകൾക്കൊടുവിലാണ് ടീമിനെ പൃഥ്വിരാജ് വാങ്ങിയത്. ഭൂരിപക്ഷം ഓഹരിയും പൃഥ്വിരാജിന്റേതാണെങ്കിലും നിക്ഷേപത്തുക എത്രയാണെന്ന് വെളിപ്പെടുത്തിയിട്ടില്ല. ബിസിനസുകാരായ നസ്‌ലി മുഹമ്മദ്, പ്രവീഷ് കുഴിപ്പള്ളി, ഷമീം ബക്കർ, മുഹമ്മദ് ഷൈജൽ എന്നിവരാണ് സഹഉടമകൾ.

സൂപ്പർലീഗ് കേരളയിൽ പൃഥ്വിരാജ് പങ്കാളിയാകുന്നത് മത്സരത്തെ കൂടുതൽ ആകർഷണീയമാക്കുമെന്നും ലോകമെമ്പാടുമുള്ള മലയാളികൾക്ക് ലീഗിന്റെ ഭാഗമാകാൻ പ്രചോദനമാകുമെന്നും സൂപ്പർലീഗ് കേരള മാനേജിംഗ് ഡയറക്ടർ ഫിറോസ് മീരാൻ പറഞ്ഞു.

ഈ വര്‍ഷം ഓഗസ്റ്റ് അവസാനം മുതല്‍ ആരംഭിക്കുന്ന 60 ദിവസം നീണ്ടുനില്‍ക്കുന്നതാണ് സൂപ്പര്‍ ലീഗ്. കൊച്ചിയ്ക്ക് പുറമെ തിരുവനന്തപുരം, കോഴിക്കോട്, തൃശൂര്‍, കണ്ണൂര്‍, മലപ്പുറം എന്നിവിടങ്ങളിലെ ടീമുകളാണ് ആദ്യ സീസണില്‍ സൂപ്പര്‍ ലീഗില്‍ മാറ്റുരയ്ക്കുക.

More in Malayalam

Trending

Recent

To Top