നിങ്ങൾക്ക് ഇഷ്ടമുള്ള താരങ്ങളെ കാണാനുള്ള അവസരം!! ചതിയ്ക്ക് പിന്നിൽ ആരാധകന് നഷ്ടപ്പെട്ടത് 75 ലക്ഷം
By
കാജല്‍ അഗര്‍വാളിനെ കാണാനുള്ള ആരാധകന്റെ അതിയായ മോഹം വരുത്തിവച്ചത് 75 ലക്ഷം രൂപയുടെ നഷ്ടം. ശരവണകുമാര്‍ എന്ന ഗോപാലകൃഷ്ണന്‍ സിനിമാ നിര്‍മ്മാതാവ് ഓണ്‍ലൈനില്‍ വ്യാജ ക്ലാസിഫൈഡ് സൈറ്റ് ഉണ്ടാക്കിയാണ് യുവാവിനെ പറ്റിച്ചത്. ഉപഭോക്താവിന് ഇഷ്ടമുള്ള താരങ്ങളെ കാണാനുള്ള അവസരം വാഗ്ദാനം ചെയ്തുകൊണ്ടുള്ള വെബ്‌സൈറ്റ് ആയിരുന്നു അത്. അത് കണ്ട യുവാവ് തന്റെ പേരും മറ്റു വിവരങ്ങളും നല്‍കുകയും ഇഷ്ടതാരങ്ങളുടെ നേരില്‍ കാണാന്‍ ആഗ്രഹിക്കുന്ന ലിസ്റ്റില്‍ നിന്ന് കാജല്‍ അഗര്‍വാളിന്റെ പേര് തിരഞ്ഞെടുക്കുകയും ചെയ്തു. തുടര്‍ന്ന് ആദ്യ തവണയായി യുവാവിനോട് 50000 അടക്കാന്‍ ആവശ്യപ്പെട്ടു. തട്ടിപ്പ് മനസിലാകാതെ യുവാവ് പണം മുഴുവന്‍ അടച്ചു. തുടര്‍ന്ന് പ്രതികള്‍ യുവാവിനോട് കൂടുതല്‍ പണം ആവശ്യപ്പെടുകയായിരുന്നു. അപകടം മനസിലാക്കിയ യുവാവ് പണം നല്‍കാന്‍ വിസമ്മതിച്ചു. എന്നാല്‍ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ കാണിച്ച് ഭീഷണിയിലൂടെ 75 ലക്ഷത്തോളം രൂപ പറ്റിച്ചെടുത്തതായും റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവം പുറത്തറിഞ്ഞതോടെ യുവാവ് ഒളിവില്‍ പോയി. തുടര്‍ന്ന് പൊലീസ് കണ്ടെത്തിയതിന് ശേഷമാണ് സത്യാവസ്ഥ പുറത്ത് വന്നത്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
kajal-agarwal-fan-