പരിപാടിയിൽ മല്ലിക ചേച്ചിയോട് മോശം കമന്റ് പറഞ്ഞു, ഓഡിയൻസിനിടയിൽ നിന്ന് ഒരു പയ്യൻ എഴുന്നേറ്റ് ‘വെളിയിലോട്ട് വാടാ’ എന്ന് പറഞ്ഞു, ആ പയ്യൻ പൃഥിരാജായിരുന്നു; ശ്രീകണ്ഠൻ നായർ പറയുന്നു
പരിപാടിയിൽ മല്ലിക ചേച്ചിയോട് മോശം കമന്റ് പറഞ്ഞു, ഓഡിയൻസിനിടയിൽ നിന്ന് ഒരു പയ്യൻ എഴുന്നേറ്റ് ‘വെളിയിലോട്ട് വാടാ’ എന്ന് പറഞ്ഞു, ആ പയ്യൻ പൃഥിരാജായിരുന്നു; ശ്രീകണ്ഠൻ നായർ പറയുന്നു
പരിപാടിയിൽ മല്ലിക ചേച്ചിയോട് മോശം കമന്റ് പറഞ്ഞു, ഓഡിയൻസിനിടയിൽ നിന്ന് ഒരു പയ്യൻ എഴുന്നേറ്റ് ‘വെളിയിലോട്ട് വാടാ’ എന്ന് പറഞ്ഞു, ആ പയ്യൻ പൃഥിരാജായിരുന്നു; ശ്രീകണ്ഠൻ നായർ പറയുന്നു
മലയാളികളുടെ ഇഷ്ട താരകുടുംബമാണ് മല്ലിക സുകുമാരന്റേത്. മക്കളും മരുമക്കളുമെല്ലാം സിനിമ മേഖലയിൽ തിളങ്ങി നിൽക്കുകയാണ്. മക്കളായ പൃഥ്വിയും ഇന്ദ്രജിത്ത മലയാള സിനിമയിൽ തന്റേതായ ഒരിടം നേടിയെടുത്തു. അഭിനയ ജീവിതത്തില്‍ രണ്ട് പതിറ്റാണ്ട് പൂര്‍ത്തിയാക്കും മുമ്പെ താന്‍ എന്നും സ്വപ്നം കണ്ട സംവിധായകനാവുക എന്ന ആഗ്രഹവും പൃഥ്വി യാഥാര്‍ഥ്യമാക്കി.
ഇപ്പോഴിത പൃഥ്വിരാജ് സുകുമാരനെ താൻ ഒരിക്കൽ കണ്ട് സംസാരിച്ച അനുഭവം മാധ്യമലോകത്തെ അറിയപ്പെടുന്ന മുഖങ്ങളിലൊന്നായ ശ്രീകണ്ഠൻ നായർ പങ്കുവെച്ചിരിക്കുകയാണ്. നടി നവ്യാ നായർ ഫ്ലവേഴ്സ് ടിവിയിലെ ഒരു കോടി എന്ന പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് ശ്രീകണ്ഠൻ താരപുത്രനെ കുറിച്ച് സംസാരിച്ചത്.
മല്ലിക ചേച്ചി ഒരിക്കൽ നമ്മൾ തമ്മിൽ പരിപാടിയിൽ പങ്കെടുത്തുകൊണ്ടിരിക്കുമ്പോൾ ഒരാൾ മല്ലിക ചേച്ചിയോട് മോശം കമന്റ് പറഞ്ഞു. ചേച്ചിയും ഉടൻ തന്നെ അയാളെ ശാസിച്ച് സംസാരിച്ചു. ചേച്ചി പറഞ്ഞുകൊണ്ടിരിക്കെ പരിപാടി കാണാനിരിക്കുന്ന ഓഡിയൻസിനിടയിൽ നിന്ന് ഒരു പയ്യൻ എഴുന്നേറ്റ് ‘വെളിയിലോട്ട് വാടാ’ എന്ന രീതിയിൽ ചൂടായി സംസാരിച്ചു. ഉടൻ തന്നെ ഞാൻ ഇടപെട്ട് ആ പയ്യനോട് ചോദിച്ചു നീ ആരായെന്ന്? അപ്പോൾ തന്നെ മറുപടി വന്നു ഞാൻ രാജുവാണ്. നീ അവിടെ ഇരിക്കാൻ ഞാൻ ആ പയ്യനോട് പറഞ്ഞശേഷം ഒരിക്കൽ കൂടി ആ പയ്യനോട് ചോദിച്ചു നീ ആരാണെന്ന്. അപ്പോൾ അവൻ പറഞ്ഞു ഞാൻ മല്ലിക സുകുമാരന്റെ മകനാണെന്ന്. പൃഥ്വിരാജ് ആയിരുന്നു അത്. അന്ന് രാജുവിനോട് ഞാൻ പറഞ്ഞു അമ്മ സംസാരിക്കുമ്പോൾ മകൻ സംസാരിക്കേണ്ടതില്ലെന്ന്. പക്ഷെ രാജു ചെയ്ത ഏറ്റവും നല്ല അഭിമുഖങ്ങളിൽ ഒന്നായിരുന്നു അത്. അന്നേ ഞാൻ രാജുവിന്റെ ആത്മവിശ്വാസം ശ്രദ്ധിച്ചിരുന്നു. വളരെ സ്ട്രെയ്റ്റാണ് രാജു. അയാൾക്ക് ശരിയല്ലെന്ന് തോന്നുന്നത് അയാൾ പറയുകയും ചെയ്യും’, ശ്രീകണ്ഠൻ നായർ പറഞ്ഞു.
പ്രമുഖ ഫോട്ടോഗ്രാഫറും നടനുമായ രാധാകൃഷ്ണൻ ചക്യാട്ട് അന്തരിച്ചു. വെള്ളിയാഴ്ച വെളുപ്പിന് ആണ് അന്ത്യം സംഭവിച്ചത്. ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. പിക്സൽ വില്ലേജ്...
സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ. പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ്...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് അഞ്ജിത. ഇപ്പോഴിതാ വീണ്ടും സൈബർ തട്ടിപ്പിന് ഇരയായെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി. ഇത് രണ്ടാം തവണയാണ് താരം...