Connect with us

പുറത്തിറങ്ങി ഒരു ചായ കുടിക്കാന്‍ പോലും കഴിയാത്ത സാഹചര്യം, ട്രോളുകള്‍ മാനസികമായി വിഷമിപ്പിക്കുന്നു; വീഡിയോയുമായി ‘മീശക്കാരന്‍ വിനീത്’

Malayalam

പുറത്തിറങ്ങി ഒരു ചായ കുടിക്കാന്‍ പോലും കഴിയാത്ത സാഹചര്യം, ട്രോളുകള്‍ മാനസികമായി വിഷമിപ്പിക്കുന്നു; വീഡിയോയുമായി ‘മീശക്കാരന്‍ വിനീത്’

പുറത്തിറങ്ങി ഒരു ചായ കുടിക്കാന്‍ പോലും കഴിയാത്ത സാഹചര്യം, ട്രോളുകള്‍ മാനസികമായി വിഷമിപ്പിക്കുന്നു; വീഡിയോയുമായി ‘മീശക്കാരന്‍ വിനീത്’

കഴിഞ്ഞ കുറച്ച് മാസങ്ങള്‍ക്ക് മുമ്പായിരുന്നു ടിക് ടോക്- ഇന്‍സ്റ്റാഗ്രാം റീല്‍സിലൂടെ ശ്രദ്ധ നേടിയ വിനീത് വിജയനെ കോളേജ് വിദ്യാര്‍ത്ഥിനിയെ ബലാ ത്സംഗം ചെയ്ത കേസില്‍ അറസ്റ്റ് ചെയ്തത്. വിദ്യാര്‍ത്ഥിയെ കാര്‍ വാങ്ങാന്‍ ഒപ്പം വരണമെന്ന വ്യാജേനേ കൂട്ടിക്കൊണ്ടു പോയി ലോഡ്ജില്‍ റൂമെടുത്ത് പീഡി പ്പിച്ചുവെന്നാണ് പരാതായില്‍ പറയുന്നത്. പിന്നാലെ പോലീസ് വിനീതിനെ അറസ്റ്റ് ചെയ്യുകയും കൂടുതല്‍ അന്വേഷണം നടത്തുകയും ചെയ്തിരുന്നു.

ഇതിന് പിന്നാലെ ഇയാള്‍ക്കെതിരെ നേരത്തെ മോഷണകുറ്റം ചുമത്തിയിട്ടുണ്ടെന്നും കണ്ടെത്തി. ക്രിമിനല്‍ പശ്ചാത്തലമുള്ള ഇയാള്‍ നിരവധി പെണ്‍കുട്ടികളുമായി ചാറ്റ് ചെയ്യുകയും ഇന്‍സ്റ്റാഗ്രാമില്‍ വൈറലാകാനുള്ള ടിപ്‌സ് പറഞ്ഞ് തരാമെന്ന് പറഞ്ഞ് സൗഹൃദത്തിലാകുകയും അവരുടെ സ്വകാര്യ ദൃശ്യങ്ങള്‍ കൈക്കലാക്കുകയും ചെയ്തിരുന്നതായാണ് പോലീസ് അന്ന് പറഞ്ഞിരുന്നത്.

ബലാ ത്സംഗ കേസില്‍ ജയിലിലായിരുന്നു വിനീത് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു ജയില്‍ മോചിതനായത്. ഇതിന് പിന്നാലെ തന്റെ തിരിച്ചുവരവ് ആഘോഷമാക്കിയിരിക്കുകയാണ് വിനീത്. കം ബാക്ക് വീഡിയോയുമായി രംഗത്ത് വന്നിരിന്നതെല്ലാം വളരെപ്പെട്ടെന്നാണ് വൈറലായി മാറിയിരുന്നത്. ഇതിന് പിന്നാലെ വലിയ ട്രോളുകളാണ് വന്നത്. വിനീതിനെ അറസ്റ്റ് ചെയ്ത സമയത്തും വലിയ രീതിയിലുള്ള ട്രോളുകള്‍ വന്നിരുന്നു.

ഇപ്പോഴിതാ പുത്തന്‍ ലുക്കില്‍ പുതിയ വീഡിയോയുമായെത്തിയിരിക്കുകയാണ് ടിക് കോക് താരം. ഒക്ടോബര്‍ 13ാം തീയതിയാണ് താന്‍ ജയിലില്‍ നിന്ന് ഇറങ്ങിയത്, 18ാം തീയതിയാണ് മീശ വടിച്ചത്. 65 ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് ജയിലില്‍ നിന്ന് ഇറങ്ങിയതെന്നും ഇതിനിടയില്‍ പലരും തന്നെ ട്രോള്‍ ചെയ്ത് പണമുണ്ടാക്കി. മീശ താന്‍ സ്വയം എടുത്തതാണ്. ജയിലില്‍ നിന്ന് പുറത്തിറങ്ങിയതിനു ശേഷം പലരും തന്നെക്കണ്ട് ഇത് പീഡ നവീരനല്ലേ എന്ന് സംശയിക്കുന്ന സ്ഥിതിയാണ്. പുറത്തിറങ്ങി ഒരു ചായ കുടിക്കാന്‍ പോലും കഴിയാത്ത സാഹചര്യമാണ്.

ഇപ്പോള്‍ മീശക്കാരന്‍ പിന്നെയും പെണ്‍കുട്ടികളെ വീഴ്ത്താനായി ഇറങ്ങിയെന്നാണ് പലരും പറയുന്നത്. എന്നാല്‍ കോടതി ഇതുവരെ തന്നെ കുറ്റക്കാരനെന്ന് കണ്ടെത്തിയിട്ടില്ല. ഏതൊരാള്‍ക്കും നിരപരാധിത്വം തെളിയിക്കാന്‍ കോടതിയില്‍ സമയം ലഭിക്കാറുണ്ട്. ഇത്തരത്തില്‍ ജാമ്യവ്യവസ്ഥയിലാണ് ഞാന്‍ മോചിതനായിരിക്കുന്നത്. എന്നാല്‍ തനിക്കെതിരെ രൂക്ഷമായ ട്രോളുകളാണ് വരുന്നത്, ഇവ മാനസികമായി വിഷമിപ്പിക്കുന്നു.

താന്‍ സഹായിച്ച ചിലര്‍ തന്നെ ചതിയില്‍ പെടുത്തിയാണ് ഇത്തരത്തില്‍ ജയിലിലായത്. ഞാന്‍ ഇന്നലെ ഒരു സ്‌റ്റോറി ഇട്ടിരുന്നു. ‘എന്നെ അകത്തോട്ടു തള്ളിവിട്ട ചേട്ടന്‍ ഇവിടെ തന്നെയുണ്ടോ? ഒന്നു കാണണമല്ലോ’ എന്നു പറഞ്ഞാണ് ഞാന്‍ വീഡിയോ ചെയ്തത്. ഞാന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് മനസ്സിലാക്കുന്ന കുറച്ചു പേരെങ്കിലും ഇപ്പോഴുമുണ്ട്. അതുകൊണ്ടാണ് ഇപ്പോള്‍ ഈ വീഡിയോ ചെയ്യുന്നത്, ഏതാനും ദിവസത്തിനുള്ളില്‍ കേസ് തീരുമാനമാകും, താന്‍ തെറ്റുകാരനാണെങ്കില്‍ എല്ലാവരുടെയും മുന്നില്‍ കോടതി തന്നെ അത് വ്യക്തമാക്കും.

വിനീത് വിജയന്‍ ഒരു വീട്ടമ്മയുടെ നഗ് നചിത്രങ്ങള്‍ പകര്‍ത്തി എന്നു വരെ വാര്‍ത്ത വന്നു. എന്നാല്‍ ഇങ്ങനെയൊരു കേസില്ല. ഇതുവരെ താന്‍ ഒരു സ്ത്രീയോടും മോശമായി പെരുമാറിയിട്ടില്ല. ‘നമ്മുടെ നാട്ടില്‍ പറയുന്നതു പോലെ ഒരു പെണ്ണു കേസ് പോലൊരു കാര്യം കാണിക്കേണ്ട സാഹചര്യം എനിക്കില്ല. എനിക്കും എന്റെ വീട്ടില്‍ ഒരു ചേട്ടനുണ്ട്, ചേച്ചിയുണ്ട്. എനിക്കൊരു ഫാമിലിയുണ്ട്. കാര്യം ഞാന്‍ അത്രയും വീട്ടിലൊരുപാട് ഇപ്പോ.. എന്താ പറയുക.. എന്റേത് ഒരു ബ്രാഹ്മിണ്‍സ് കുടുംബമാണ്. ഞാനൊരു അടിച്ചമര്‍ത്തപ്പെട്ട സ്ഥിതിയിലാണ് ഇപ്പോ. കേസ് കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്നതിനാല്‍ തനിക്ക് സത്യാവസ്ഥ ബോധ്യപ്പെടുത്താന്‍ കഴിയുന്നില്ല.

ഒരു സ്ത്രീയെ പീ ഡിപ്പിക്കേണ്ട സാഹചര്യം തനിക്കുണ്ടായിട്ടില്ല, പീ ഡനം നടന്നിട്ടില്ല. ഇപ്പോള്‍ കാണുന്നതു പോലെയല്ല, പഴയ മീശക്കാരന്റെ രൂപത്തില്‍ തന്നെ നിങ്ങളുടെ മുന്നില്‍ നില്‍ക്കും. നിരപരാധിത്വം ബോധ്യപ്പെടുത്തും. ഒത്തുതീര്‍പ്പായാലും വിവാഹമായാലും നിങ്ങള്‍ക്ക് മനസ്സിലാകും. അത്രയേ പറയാനുള്ളൂ. മീശ വടിച്ചതില്‍ വിഷമമൊന്നുമില്ല. മീശ എനിക്ക് ഒരു ഹരമാണ്. എന്റെ അച്ചനു മീശയുണ്ട്. ചേട്ടന് മീശയുണ്ട്. ഞാന്‍ അന്നും ഇന്നും എന്റെ അമ്മയോടു പറയും. അമ്മേ, ഉണ്ണി വളര്‍ന്നു. ഞാന്‍ ഉടനെ അങ്ങനെയാകും ഇങ്ങനെയാകും നടനാകും എന്നൊക്കെ പറഞ്ഞാണ് ഞാന്‍ നടന്നത്.

കേസിന്റെ കാര്യം വന്നപ്പോള്‍ അമ്മ ഏറെ വിഷമിച്ചു. എന്നാല്‍ ഉണ്ണി ഒരു പ്രശ്‌നവും ചെയിതിട്ടില്ല. ഉണ്ണി ഇനിയും മീശ അമ്മയുടെ മുന്നില്‍ വന്നു പിരിച്ചു നില്‍ക്കും’എന്നാണ് ഞാന്‍ പറഞ്ഞതെന്നും വിനീത് പറഞ്ഞു. അമ്മയെ വരെ പറയുന്ന ട്രോളുകളുണ്ടായി. ഇവരൊക്കെ സ്വന്തം അമ്മയെ ഓര്‍ത്ത് വിഷമിക്കും. വിനീത് അന്നും ഇന്നും മീശ പിരിച്ചു തന്നെ നില്‍ക്കും എന്നും വിനീത് പറയുന്നു.

More in Malayalam

Trending

Recent

To Top