Malayalam
വാടകയ്‌ക്കെടുത്ത ഫെറാറിയില്‍ ഛര്‍ദ്ദിച്ച് സുപ്രിയ, ഈ കാറില്‍ വരില്ലെന്ന് പറഞ്ഞു; പൃഥ്വിരാജ്
വാടകയ്‌ക്കെടുത്ത ഫെറാറിയില്‍ ഛര്‍ദ്ദിച്ച് സുപ്രിയ, ഈ കാറില്‍ വരില്ലെന്ന് പറഞ്ഞു; പൃഥ്വിരാജ്
നടനായും ഗായകനായും സംവിധായകനായും നിര്‍മ്മാതാവായുമെല്ലാം മലയാളികള്‍ക്കേറെ പ്രിയങ്കരനായ താരമാണ് പൃഥ്വിരാജ്. അദ്ദേഹത്തിന്റെതായി പുറത്തെത്താറുള്ള വിശേഷങ്ങള്‍ക്കെല്ലാം തന്നെ വളരെ സ്വീകര്യതയാണ് ലഭിക്കുന്നത്. ഇരുപതാം വയസില്‍ മലയാള സിനിമയില്‍ അരങ്ങേറിയ പൃഥ്വിരാജ് ഇന്ന് മലയാള സിനിമയില്‍ കൈവെയ്ക്കാത്ത മേഖലകളില്ല. തിരക്കുകളില്‍ നിന്നും തിരക്കുകളിലേക്ക് നീങ്ങുമ്പോള്‍ പൃഥ്വിക്ക് കൂട്ടായി നല്ലപാതിയായി സുപ്രിയയുമുണ്ട്. ഭാര്യ, അമ്മ എന്നതിനേക്കാളുപരി നിര്‍മാതാവായും സുപ്രിയ ശോഭിക്കുന്നുണ്ട്.
ആടുജീവിതം നേടിയ ചരിത്ര വിജയത്തിന് പിന്നാലെ ബോളിവുഡിലും സാന്നിധ്യം അറിയിക്കുകയാണ് പൃഥ്വിരാജ്. വര്‍ഷങ്ങള്‍ക്ക് ശേഷം പൃഥ്വിരാജ് ബോളിവുഡിലേക്ക് മടങ്ങിയെത്തുന്നത് അക്ഷയ് കുമാര്‍ടൈഗര്‍ ഷ്രോഫ് ചിത്രം ബഡേ മിയാന്‍ ഛോട്ടെ മിയാനിലെ വില്ലന്‍ വേഷത്തിലൂടെയാണ്. ആടുജീവിതം നൂറ് കോടിയും കടന്ന് കുതിപ്പ് തുടര്‍ന്നു കൊണ്ടിരിക്കുകയാണ് പൃഥ്വിയുടെ ബോളിവുഡ് റീ എന്‍ട്രി.
സിനിമയ്ക്ക് പുറമെ വാഹനങ്ങളോടും അതിയായ പ്രീയമുള്ള വ്യക്തിയാണ് പൃഥ്വിരാജ്. ഇപ്പോഴിതാ താനും ഭാര്യ സുപ്രിയ മേനോനും ഒരുമിച്ച് നടത്തിയൊരു യാത്രയുടെ രസകരമായ ഓര്‍മ്മ പങ്കുവെക്കുകയാണ് പൃഥ്വിരാജ്. പുതിയ ചിത്രമായ ബഡേ മിയാന്‍ ഛോട്ടെ മിയാന്റെ പ്രൊമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്.
എന്റെ ഭാര്യയ്ക്ക് കാറില്‍ സഞ്ചരിക്കുന്നത് ഇഷ്ടമല്ല. അവളൊരു കാര്‍ പേഴ്‌സണേ അല്ല. ഞങ്ങള്‍ സ്‌കോട്ട്‌ലാന്‍ഡിലായിരുന്നു സമയം. ഞാനൊരു ഫെറാറി ഒപ്പിച്ചെടുത്തു. ഐയില്‍ ഓഫ് സ്‌കൈയിലേക്ക് പോകുന്ന മനോഹരമായൊരു റോഡുണ്ട്. വളവും തിരിവുമൊക്കെയുള്ള. ഞാന്‍ നന്നായി ആസ്വദിച്ച് വണ്ടിയോടിക്കുകയാണ്. പെട്ടെന്ന് അവല്‍ ഛര്‍ദ്ദിക്കാന്‍ തുടങ്ങി. ക്ലൈമാക്‌സ് അതല്ല. ഞാന്‍ ഈ കാറില്‍ വരില്ലെന്ന് അവള്‍ പറഞ്ഞു എന്നും പൃഥ്വി പറയുന്നു.
എന്റെ അസിസ്റ്റന്റുമാര്‍ പിന്നാലെ ഹ്യുണ്ടായിയില്‍ വരുന്നുണ്ട്. ഞങ്ങള്‍ ആ കാറിലേക്ക് മാറി. അങ്ങനെ ഞാന്‍ ഹ്യൂണ്ടായി ഓടിച്ച് പോകുമ്പോള്‍ എന്റെ സഹായികള്‍ പിന്നാലെ ഫെറാറിയില്‍ വന്നു എന്നാണ് പൃഥ്വിരാജ് പറയുന്നത്. തനിക്ക് വാഹനങ്ങളോട് പ്രിയം തോന്നാനുള്ള കാരണവും പൃഥ്വിരാജ് പങ്കുവെക്കുന്നത്. അച്ഛന്‍ സുകുമാരനൊപ്പമുള്ള കുട്ടിക്കാലത്തെ കാര്‍ യാത്രകളാണ് അതിന് പിന്നിലെന്നാണ് പൃഥ്വിരാജ് പറയുന്നത്.
അച്ഛന്‍ തന്നെ മടിയിലിരുത്തി, കാറിന്റെ സ്റ്റിയറിംഗ് പിടിക്കാന്‍ തരുമായിരുന്നു. വണ്ടിയോടിച്ചിരുന്നത് അച്ഛന്‍ തന്നെ ആയിരുന്നുവെങ്കിലും താന്‍ ചെയ്യുന്നത് പോലെ തോന്നുമായിരുന്നു. സ്റ്റിയറിംഗ് വീല്‍ തങ്ങളെ മുന്നോട്ട് നയിക്കുന്നത് പോലെ തോന്നുമായിരുന്നു. ആ ഓര്‍മ്മകളാണ് തന്നെ ഒരു കാര്‍ പ്രേമിയാക്കി മാറ്റിയതെന്നാണ് പൃഥ്വിരാജ് പറയുന്നത്. സ്‌കൂളില്‍ പഠിക്കുമ്പോള്‍ തന്റെ മുറിയില്‍ കാറുകളുടെ പോസ്റ്ററുണ്ടായിരുന്നു. ലമ്പോര്‍ഗിനി വാങ്ങാനുള്ള ആഗ്രഹം കുട്ടികാലത്ത് തന്നെ മനസില്‍ ഉണ്ടായിരുന്നുവെന്നും താരം പറയുന്നു.
അതേസമയം ബോക്‌സ് ഓഫീസില്‍ വിജയക്കുതിപ്പ് തുടരുകയാണ് ആടുജീവിതം. ബ്ലെസി സംവിധാനം ചെയ്ത ചിത്രം ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിന്റെ ചലച്ചിത്രാവിഷ്‌കാരമാണ്. ചിത്രം ഇതിനോടകം തന്നെ നൂറ് കോടി ക്ലബ്ബില്‍ ഇടം നേടിയിട്ടുണ്ട്. പൃഥ്വിരാജിന്റെ കരിയര്‍ ബെസ്റ്റാണ് ആടുജീവിതം എന്നാണ് സിനിമ കണ്ടവരുടെ വിലയിരുത്തല്‍. ഇതിന് പിന്നാലെയാണ് പൃഥ്വിരാജിന്റെ ബോളിവുഡ് ചിത്രവും ബോക്‌സ് ഓഫീസിലേക്ക് എത്തുന്നത്.
നായകനായ സിനിമയും സംവിധാനം ചെയ്ത ചിത്രവും 100 കോടി ക്ലബിലെത്തിച്ച ഏക നായകനാണ് പൃഥ്വിരാജ്. മോഹന്‍ലാലിനെ നായനാക്കി ഒരുക്കുന്ന ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന്റെ ചിത്രീകരണ തിരക്കിലാണ് പൃഥ്വിരാജ് ഇപ്പോള്‍. പിന്നാലെ നിരവധി സിനിമകള്‍ പൃഥ്വിയുടേതായി ബോക്‌സ് ഓഫീസിലേക്ക് എത്തും. ബേസില്‍ ജോസഫിനും അനശ്വര രാജനുമൊപ്പം അഭിനയിക്കുന്ന ഗുരുവായൂരമ്പല നടയില്‍ ഈയ്യടുത്താണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്.
