Malayalam
30 വര്‍ഷങ്ങള്‍ക്കു ശേഷം വൈറലായി ‘ഒരു വല്ലം പൊന്നും പൂവും’ ഗാനത്തിന്റെ മേക്കിംഗ് വീഡിയോ
30 വര്‍ഷങ്ങള്‍ക്കു ശേഷം വൈറലായി ‘ഒരു വല്ലം പൊന്നും പൂവും’ ഗാനത്തിന്റെ മേക്കിംഗ് വീഡിയോ
ഒരുകാലത്ത് മലയാളത്തില്‍ നിരവധി ആരാധകരുണ്ടായിരുന്ന താര ജോഡിയായിരുന്നു മോഹന്‍ലാലും ശോഭനയും. ഏകദേശം അറുപതില്‍ കൂടുതല്‍ ചിത്രങ്ങളില്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട് ഇവര്‍. ഈ താരജോഡികളുടെ എല്ലാ സിനിമകളും ഇപ്പോഴും മലയാളികളുടെ മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നവയുമാണ്. അതില്‍ ഒരു ചിത്രമാണ് മിന്നാരം. മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങിയ ചിത്രമായിരുന്നു ‘മിന്നാരം’.
ഇപ്പോഴിതാ 30 വര്‍ഷങ്ങള്‍ക്കു ശേഷം മിന്നാരം ചിത്രത്തിലെ ഗാന രംഗം ചിത്രീകരിക്കുന്നതിന്റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായി കൊണ്ടിരിക്കുന്നത്. മോഹന്‍ലാലും ശോഭനയും തകര്‍ത്താടിയ ‘ഒരു വല്ലം പൊന്നും പൂവും’എന്ന് തുടങ്ങുന്ന ഗാന രാഗം ചിത്രീകരിക്കുന്ന വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ശോഭനയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
https://www.instagram.com/reel/C5np5U2MI-P/?utm_source=ig_web_copy_link&igsh=MzRlODBiNWFlZA==
സെറ്റിലെ രസകരമായ ചെറിയ നിമിഷങ്ങള്‍ എല്ലാം തന്നെ വീഡിയോയില്‍ ഉണ്ട്. പഴയ മോഹന്‍ലാലിനെ കാണാന്‍ എന്തൊരു ക്യൂട്ട് ആണ്, ഇനി ശോഭനയും മോഹന്‍ലാലും ഒന്നിച്ചു എത്തുമോ എന്നെല്ലാമാണ് വീഡിയോയ്ക്ക് താഴെ വന്നിരിക്കുന്ന കമന്റുകള്‍.
മിനിസ്‌ക്രീനില്‍ ഏറ്റവും റിപ്പീറ്റ് വാച്ചബിലിറ്റിയുള്ള മോഹന്‍ലാല്‍ ചിത്രമാണ് മിന്നാരം. 1994 സെപ്റ്റംബര്‍ 16 നാണ് മിന്നാരം റിലീസ് ചെയ്തത്. കംപ്ലീറ്റ് ഫണ്‍ പാക്കേജ് ആയാണ് ചിത്രം എത്തിയതെങ്കിലും തിയേറ്ററുകളില്‍ ചിത്രം വിജയമായിരുന്നില്ല. പില്‍ക്കാലത്ത് സിനിമ മിനിസ്‌ക്രീനിലൂടെയാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്.
മിന്നാരത്തിന്റെ ക്ലൈമാക്‌സില്‍ ശോഭനയുടെ കഥാപാത്രം മരിക്കുന്നത് കാണിക്കുന്നുണ്ട്. നായികയുടെ മരണം ഒരു ട്രാജിക്ക് എന്‍ഡാണ് സിനിമയ്ക്ക് കൊടുക്കുന്നത്. ശങ്കരാടി, കെ പി ഉമ്മര്‍, ജഗതി ശ്രീകുമാര്‍, ഗീതാ വിജയന്‍, വേണു നാഗവള്ളി, ലാലു അലക്‌സ് എന്നിവരടങ്ങുന്ന ശക്തമായ സഹതാരങ്ങള്‍ക്കൊപ്പം മോഹന്‍ലാല്‍, ശോഭന, തിലകന്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ തിളങ്ങിയിരുന്നു. ചിത്രത്തിലെ ഗാനങ്ങളും വമ്പന്‍ ഹിറ്റുകളായിരുന്നു.
