Malayalam Breaking News
ആ ഹിറ്റ് ഡയലോഗ് പറയാൻ പ്രിത്വിയോട് ആരാധിക ; അച്ഛൻ വന്നിട്ടുണ്ടോ എന്ന് പൃഥ്വിരാജ് !
ആ ഹിറ്റ് ഡയലോഗ് പറയാൻ പ്രിത്വിയോട് ആരാധിക ; അച്ഛൻ വന്നിട്ടുണ്ടോ എന്ന് പൃഥ്വിരാജ് !
By
മലയാള സിനിമയിൽ ഇത്രയധികം വിമര്ശിക്കപെടുകയും വാഴ്ത്തപ്പെടുകയും ചെയ്ത വേറൊരു നടനില്ല . വിമർശനങ്ങളെ അതിജീവിച്ച് പ്രിത്വിരാജ് ഇന്ന് മലയാള സിനിമയുടെ നെറുകയിലാണ് . അഭിനേതാവായി കടന്നു വന്നു ഇന്നിപ്പോൾ സംവിധായകനായും നിർമ്മാതാവായും അഭിമാന നിമിഷങ്ങൾ പങ്കു വെയ്ക്കുകയാണ് പൃഥ്വിരാജ് . അത്രയധികം ജനകീയനായ താരമായി മാറി കഴിഞ്ഞു അദ്ദേഹം. മുൻപ് ജാഡക്കാരനെന്നു കേൾപ്പിച്ച പൃഥ്വിരാജ് ഇന്ന് ലൂസിഫറിലൂടെ മലയാളത്തിലെ ആദ്യ 200 കോടി ചിത്രത്തിന്റെ സംവിധായകനായി . ലൂസിഫറിലെ ഒരു മാസ്സ് ഡയലോഗിന്റെ പേരിൽ കയ്യടി നേടുകയാണ് താരമിപ്പോൾ .
ഒരു പരിപാടിയിലാണ് രസകരമായ സംഭവം ഉണ്ടായത് . എഴുന്നേറ്റ് നിന്ന ആരാധികയുടെ ആദ്യ ആവശ്യം പൃഥ്വി രണ്ടുവരി പാട്ടുമൂളണമെന്നായിരുന്നു. എന്നാല്‍ തന്റെ സിനിമയിലെ ഒരു പാട്ടിന്റെ വരികള്‍ കാണാപാഠം അറിയില്ലെന്നും, ഡയലോഗുകളെല്ലാം വ്യക്തമായി അറിയാമെന്നും പൃഥ്വി പറഞ്ഞു. അതോടെ സിനിമയിലെ ഏതെങ്കിലും ഒരു ഡയലോഗ് മതിയെന്നായി ആരാധിക. അതും ലൂസിഫറിലെ മോഹന്‍ലാലിന്റെ ഡയലോഗായ നിന്റെ തന്തയല്ല, എന്റെ തന്ത തന്നെ പറയണമെന്നായി.
എടുത്തവായിക്ക് പൃഥ്വിയുടെ മറുപടി ഇങ്ങനെ..കുട്ടിയുടെ അച്ഛന്‍ വന്നിട്ടുണ്ടോ? സദസില്‍ ചിരിപടര്‍ന്നപ്പോള്‍ പെണ്‍കുട്ടി മറുപടി പറഞ്ഞു. അച്ഛന്‍ ഇല്ല .തുടര്‍ന്ന് ലൂസിഫറിലെ ഹിറ്റ് ഡയലോഗ് പറഞ്ഞു കൈയ്യടി നേടുകയും ചെയ്തു.
ഏറെ കാലത്തിനു ശേഷം മലയാളികളുടെ പ്രിയ താരമായ മോഹൻലാൽ ആരാധകർ ആഗ്രഹിച്ച രീതിയിൽ എത്തിയ ചിത്രം കൂടി ആയിരുന്നു ലൂസിഫർ . പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരംഭമായ മോഹന്‍ലാല്‍ ചിത്രം ലൂസിഫര്‍ മലയാള സിനിമയില്‍ പുതിയ ചരിത്രം ആണ് രചിച്ചത് . ലോകമെമ്പാടു നിന്നും ഇരുന്നൂറ് കോടി സ്വന്തമാക്കുന്ന ആദ്യ മലയാള ചിത്രമെന്ന ഖ്യാതി സ്വന്തമാക്കിയിരിക്കുകയാണ് ചിത്രം.
150 കോടി രൂപ സ്വന്തമാക്കി ചരിത്രം സൃഷ്ടിച്ച മോഹന്‍ലാലിന്റെ തന്നെ പുലിമുരുകനെയാണ് ലൂസിഫര്‍ മറികടന്നത്. പുലിമുരുകനേക്കള്‍ വേഗത്തില്‍ 100, 150 കോടി ക്ലബുകളിലും ലൂസിഫര്‍ ഇടം നേടിയിരുന്നു.
മുരളി ഗോപി തിരക്കഥയെഴുതി ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിച്ച ചിത്രത്തില്‍ മഞ്ജു വാര്യര്‍, വിവേക് ഒബ്‌റോയ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍. പൃഥ്വിരാജും ചിത്രത്തില്‍ സുപ്രധാനമായൊരു വേഷം ചെയ്തിരുന്നു .
മലയാള സിനിമ കണ്ട മികച്ച ഫിലിം മാര്‍ക്കറ്റിംഗുകളില്‍ ഒന്നായിരുന്നു പൃഥ്വിരാജ്-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ വന്ന ‘ലൂസിഫറി’ന്റെത്. മാര്‍ച്ച് 28ന് റിലീസ് ചെയ്യപ്പെട്ട ചിത്രം സൂപ്പര്‍ ഹിറ്റിലേക്ക് കുതിക്കുമ്പോഴും പ്രൊമോഷന്‍ തുടരുകയാണ്. സാധാരണ മലയാള സിനിമയുടെ രീതി വച്ച് റിലീസ് ചെയ്തു രണ്ടു ദിവസം, അല്ലെങ്കില്‍ ഏറിയാല്‍ ഒരാഴ്ച, അതോടെ തീരും സിനിമയുടെ പ്രൊമോഷന്‍. അതിനു വിരുദ്ധമായാണ് ‘ലൂസിഫര്‍’ പ്രൊമോഷന്‍ തുടരുന്നത്. ‘ഇതിനിയും കഴിഞ്ഞില്ലേ?’, ‘തള്ളി മറിച്ചത് മതിയായില്ലേ?’ എന്നൊക്കെ കുറിച്ച് ട്രോളന്‍മാരും ‘ലൂസിഫറി’നെ വിടാതെ രംഗത്തുള്ളതും പ്രൊമോഷന് മുതല്‍ക്കൂട്ടാകുന്നു.
പ്രൊജക്റ്റ് അനൗൺസ് ചെയ്യപ്പെട്ടതു മുതൽ കൃത്യമായ മാർക്കറ്റിംഗ് പ്ലാനോടു കൂടിയാണ് ‘ലൂസിഫർ’ മുന്നോട്ടു പോയത്. അതില്‍ ആദ്യം എടുത്തു പറയേണ്ടത്, പ്രീറിലീസ് ഹൈപ്പ് കൈകാര്യം ചെയ്ത രീതിയാണ്. ഒട്ടും ചെറിയ ചിത്രമാല്ലാതിരുന്നിട്ടു കൂടി, ഇതൊരു ചെറിയ ചിത്രമാണ് എന്ന് സംവിധായകന്‍ ആവര്‍ത്തിച്ചു പറഞ്ഞു. പുതുമുഖസംവിധായകനാണ്, തെറ്റുകള്‍ പൊറുക്കണം, എന്ന് മുന്‍കൂര്‍ ജാമ്യവും തേടി.
റിലീസിന്റെ ഒരു മാസം മുൻപു തന്നെ ചിത്രത്തിലെ ക്യാരക്ടർ പോസ്റ്ററുകൾ ഒന്നൊന്നായി റിലീസ് ചെയ്തു തുടങ്ങി. ചിത്രത്തിലെ കുട്ടികഥാപാത്രങ്ങളിൽ നിന്നു തുടങ്ങി സ്റ്റീഫൻ നെടുമ്പുള്ളിയെന്ന കേന്ദ്രകഥാപാത്രം വരെ ക്രമത്തിൽ പരിചയപ്പെടുത്തികൊണ്ടുള്ള ക്യാരക്ടർ പോസ്റ്റർ സീരീസ് ‘ലൂസിഫർ’ റിലീസിന് ഒരു കൗണ്ട് ഡൗൺ സ്വഭാവമാണ് നൽകിയത്.
prithviraj replied to fan