Malayalam
അച്ഛാ ഇത് നിങ്ങള്‍ക്ക് വേണ്ടി, കാണുന്നുണ്ട് എന്നെനിക്കറിയാം; ലൂസിഫര്‍ സുകുമാരന്‍ സമര്‍പ്പിച്ച് പൃഥ്വിരാജ്- പിന്തുണയുമായി ആരാധകർ
അച്ഛാ ഇത് നിങ്ങള്‍ക്ക് വേണ്ടി, കാണുന്നുണ്ട് എന്നെനിക്കറിയാം; ലൂസിഫര്‍ സുകുമാരന്‍ സമര്‍പ്പിച്ച് പൃഥ്വിരാജ്- പിന്തുണയുമായി ആരാധകർ
തന്റെ ആദ്യ സംവിധാന സംരംഭം ‘ലൂസിഫര്‍’ അച്ഛന് സുകുമാരന്‍ സമര്‍പ്പിച്ച് പ്രിഥ്വിരാജ്. അച്ഛാ ഇത് നിങ്ങള്‍ക്ക് വേണ്ടിയാണ്, കാണുന്നുണ്ട് എന്ന് എനിക്കറിയാം. പൃഥ്വിരാജ് ഫെയ്സ്ബുക്കില്‍ കുറിച്ചു. പൃഥ്വിരാജ് വലിയ വേട്ടയാടലുകളെ അതിജീവിച്ച താരമാണെന്നാണ് ധാരാളം ആരാധകര്‍ മറുപടികമന്റ് ചെയ്തിട്ടുണ്ട്.
അതേസമയം ലൂസിഫര്‍’ എ ആദ്യ പ്രദര്‍ശനം കാണാന്‍ ഭാര്യ സുപ്രിയയ്ക്കൊപ്പം പ്രിഥ്വിരാജ് എത്തി. മുരളി ഗോപി എഴുതി മോഹന്‍ലാല്‍ നായകനാകുന്ന ‘ലൂസിഫര്‍’ ഒരു പോളിറ്റിക്കല്‍ ത്രില്ലര്‍ ആണ്. മഞ്ജു വാര്യര്‍, ടോവിനോ തോമസ്, ബോളിവുഡ് താരം വിവേക് ഒബ്രോയ് തുടങ്ങി ഒരു വലിയ താരനിര തന്നെയുണ്ട് ചിത്രത്തില്‍.
സായ്കുമാര്, ഇന്ദ്രജിത്ത്, കലാഭവന്‍ ഷാജോണ്‍, സച്ചിന് കടേക്കര്‍, ശിവജി ഗുരുവായൂര്‍, ജോണി വിജയ്, , സുനില്‍ സുഖദ, ആദില്‍ ഇബ്രാഹിം, നന്ദു, ബാല, വി.കെ. പ്രകാശ്, അനീഷ് ജി. മേനോന്, ബാബുരാജ്, സാനിയ അയ്യപ്പന്, ഷോണ്‍ റോമി, മാലാ പാര്‍വതി, ശ്രേയാ രമേശ്, താരാ കല്യാണ്‍, കൈനകരി തങ്കരാജ് എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങള്‍.
സംവിധായകനായ പൃഥിരാജും ചിത്രത്തില്‍ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സൈദ് മസൂദ് എന്ന കഥാപാത്രത്തെയാണ് പൃഥി അവതരിപ്പിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്ബാവൂര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. മുരളി ഗോപിയുടെതാണ് കഥയും തിരക്കഥയും സംഭാഷണവും
prithviraj dedicates his film lucifer to his father
