Malayalam
കുറച്ചു കഷ്ടപെട്ടായാലും മറ്റു വല്ല ഭാഷയിലും സിനിമ ചെയ്താൽ മതിയായിരുന്നു. ഇനിയും കുറച്ചു കഥകൾ കൂടി പറയണമെന്നുണ്ടെ- അപ്പോത്തിക്കിരിയുടെ സംവിധായകൻ
കുറച്ചു കഷ്ടപെട്ടായാലും മറ്റു വല്ല ഭാഷയിലും സിനിമ ചെയ്താൽ മതിയായിരുന്നു. ഇനിയും കുറച്ചു കഥകൾ കൂടി പറയണമെന്നുണ്ടെ- അപ്പോത്തിക്കിരിയുടെ സംവിധായകൻ
കഴിഞ്ഞ ദിവസം തീയറ്ററിൽ എത്തിയ ചിത്രമായിരുന്നു ഗിന്നസ് പക്രുവിനെ പ്രധാന കഥാപാത്രമാക്കി മാധവ് രാമദാസ് ഒരുക്കിയ ഇളയരാജ .എന്നാല്‍ വേണ്ടത്ര പ്രേക്ഷക സ്വീകാര്യത ചിത്രത്തിന് ലഭിച്ചില്ല. തന്റെ ആദ്യ രണ്ട് ചിത്രങ്ങളേയും പോലെ ഇതും നല്ല സിനിമയെന്ന പേര് വാങ്ങി പരാജയമാകുമോ എന്ന പേടിയിലാണ് സംവിധായകന്‍. മേല്‍വിലാസം, അപ്പോത്തിക്കിരി എന്നീ സിനിമകളുടെ സംവിധായകനാണ് മാധവ് രാമദാസ്. ഇരു ചിത്രങ്ങളും മികച്ച സിനിമകളാണെന്ന് വിലയിരുത്തപ്പെട്ടെങ്കിലും തീയെറ്ററില്‍ വേണ്ട രീതിയില്‍ ശ്രദ്ധിക്കപ്പെട്ടില്ല. വീണ്ടും തനിക്ക് തെറ്റു പറ്റിയോ എന്ന് ചോദിച്ചുകൊണ്ടുള്ള മാധവ് രാമദാസിന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
മറ്റ് ഭാഷകളില്‍ സിനിമ ചെയ്താല്‍ ഇതിനേക്കാള്‍ ശ്രദ്ധിക്കപ്പടുമെന്നാണ് തന്റെ കുറിപ്പിലൂടെ മാധവ് രാമദാസ് പറയുന്നത്. ‘എനിക്ക് വീണ്ടും തെറ്റു പറ്റിയോ???? കുറച്ചു കഷ്ടപെട്ടായാലും മറ്റു വല്ല ഭാഷയിലും സിനിമ ചെയ്താല്‍ മതിയായിരുന്നു. ഇനിയും കുറച്ചു കഥകള്‍ കൂടി പറയണമെന്നുണ്ടെ.’ ഇളയരാജ, അപ്പോത്തിക്കിരി, മേല്‍വിലാസം എന്നീ സിനിമകളെ ചേര്‍ത്തുവെച്ചുകൊണ്ടാണ് സംവിധായകന്റെ ചോദ്യം.
മികച്ച നിരൂപണ പ്രശംസ നേടുന്നുണ്ടെങ്കിലും ചിത്രം കാണാന്‍ കുറച്ചു ആളുകള്‍ മാത്രമാണ് തീയെറ്ററില്‍ എത്തുന്നത്. അതിനെത്തുടര്‍ന്നാണ് സംവിധായകന്‍ അപേക്ഷയുമായി രംഗത്തെത്തിയത്. നടന്‍ ഗിന്നസ് പക്രുവും ചിത്രം തീയെറ്ററില്‍ പോയി കാണണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തി.
സാമൂഹത്തിലെ പ്രശ്‌നങ്ങളെ പ്രതിനിധാനം ചെയ്യുന്നതാണ് മാധവ് രാമദാസിന്റെ ചിത്രങ്ങള്‍. ആശുപത്രികളില്‍ നടക്കുന്ന മരുന്നുപരീക്ഷണങ്ങളെക്കുറിച്ചാണ് അപ്പോത്തിക്കിരിയില്‍ പറയുന്നത്. അതിന് ശേഷമാണ് ഇളയരാജയിലേക്കെത്തുന്നത്. വനജൻ എന്ന വ്യക്തിയെയും അയാളെ ചുറ്റിപ്പറ്റി ഉള്ള കാര്യങ്ങളുമാണ് ചിത്രത്തിൽ പറയുന്നത് .
director madhav ramdas about his movies
