Malayalam Breaking News
പതിമൂന്നും പതിനാലും ടേക്കുകളൊക്കെ ചെയ്യിച്ചിട്ടുണ്ട്…അപ്പോഴൊന്നും മോഹന്‍ലാല്‍ അസ്വസ്ഥനായിട്ടില്ല ; പൃഥ്വിരാജ്
പതിമൂന്നും പതിനാലും ടേക്കുകളൊക്കെ ചെയ്യിച്ചിട്ടുണ്ട്…അപ്പോഴൊന്നും മോഹന്‍ലാല്‍ അസ്വസ്ഥനായിട്ടില്ല ; പൃഥ്വിരാജ്
മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലൂസിഫർ. ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായി. ആദ്യമായി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ചിത്രത്തെക്കുറിച്ചും മോഹൻലാൽ എന്ന ലെജന്റിനെക്കുറിച്ചും ഏറെ വാചാലനാകാറുണ്ട് പൃഥ്വിരാജ്. ഇപ്പോഴിതാ താന്‍ മോഹന്‍ലാലുമായിട്ട് ഏറ്റവും അടുക്കുന്നത് ലൂസിഫറിലൂടെയാണെന്ന് പറയുകയാണ് പൃഥ്വി. ഒരുപാട് ടേക്കുകള്‍ പോയിട്ടും അപ്പോഴൊന്നും പരിഭവമില്ലാതെ മോഹന്‍ലാല്‍ തന്നോട് സഹകരിച്ചെന്നും പൃഥ്വി പറയുന്നു.
‘ലാലേട്ടനൊപ്പം ജോലി ചെയ്യുന്നത് തന്നെ ഒരു സന്തോഷമാണ്. പലപ്പോഴും ലാലേട്ടനെക്കൊണ്ട് ഒരുപാട് ടേക്കൊക്കെ ചെയ്യിപ്പിച്ചിട്ടുണ്ട്. പലപ്പോഴും ലാലേട്ടന്റെ കുഴപ്പംകൊണ്ടല്ല. ചിലപ്പോള്‍ ഒരു സങ്കീര്‍ണമായ ക്യാമറ മൂവ്‌മെന്റ് ആയിരിക്കും, അപ്പോള്‍ ഫോക്കസ് കിട്ടിയില്ലെന്ന് വരാം. വലിയ ആള്‍ക്കൂട്ടമുള്ള സീനാണെങ്കില്‍ പിന്നിലുള്ളവരുടെ ആക്ടിവിറ്റി ശരിയായിട്ടുണ്ടാവില്ല. അപ്പോഴൊക്കെ പതിമൂന്നും പതിനാലും ടേക്കുകളൊക്കെ ചെയ്യിച്ചിട്ടുണ്ട്. അപ്പോഴൊന്നും ഒരു അസ്വസ്ഥതയും പ്രകടിപ്പിച്ചിട്ടില്ല. ‘പിന്നെന്താ മോനേ, നമുക്ക് ഒന്നുകൂടി എടുക്കാം’ എന്നായിരിക്കും അദ്ദേഹം പറയുക, ഒരു ഇതിഹാസം ആണെന്ന് ഓര്‍ക്കണം. അത്രമാത്രം സിനിമയോടൊപ്പം നില്‍ക്കുന്ന നടനാണ് അദ്ദേഹം.’പൃഥ്വി പറഞ്ഞു.
സിനിമയ്ക്കുവേണ്ടി എന്തും ചെയ്യാൻ തയ്യാറാണ് മോഹൻലാലെന്നും എന്റെ ആഗ്രഹത്തിന് അനുസരിച്ച് സിനിമയിൽ എന്ത് ചെയ്യാനും അദ്ദേഹം തയ്യാറായിരുന്നെന്നും സംവിധായകന്റെ മനസ്സിലുള്ളത് ചെയ്തു എന്ന് അദ്ദേഹം ഉറപ്പു വരുത്തിയിരുന്നെന്നും പൃഥ്വിരാജ് പറഞ്ഞിരുന്നു. ഇതുകൊണ്ടാണ് അദ്ദേഹത്തെ ലെജൻഡ് എന്ന് വിശേഷിപ്പിക്കുന്നതെന്നും പൃഥ്വിരാജ് പറഞ്ഞിരുന്നു.
ബിഗ് ബജറ്റിൽ ഒരുങ്ങുന്ന പൊളിറ്റിക്കൽ ത്രില്ലറാണ് മുരളി ഗോപിയുടെ തിരക്കഥയിൽ പൃഥിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫർ. താരസമ്പന്നമായ ചിത്രത്തിൽ മോഹൻലാലിനൊപ്പം വിവേക് ഒബ്റോയ്, മഞ്ജുവാര്യർ, ടോവിനോ തോമസ്, ഇന്ദ്രജിത്ത് സുകുമാരൻ, ഫാസിൽ എന്നിവരും അഭിനയിക്കുന്നുണ്ട്. ചിത്രം 2019 മാർച്ച് 28 ൽ എത്തുമെന്ന് പൃഥിരാജ് പറയുന്നു.
സംവിധായകനാവാനുള്ള ഏറെ നാളത്തെ ആഗ്രഹ സാഫല്യമാണ് ലൂസിഫറിലൂടെ പൃഥ്വിരാജ് നിറവേറ്റാൻ പോകുന്നത്. പൃഥ്വിരാജിന്റെ നയൻ സിനിമ റിലീസായി . മികച്ച പ്രതികരണമാണ് ചിത്രത്തിനിപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത് . ഇനി താരത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രം ആട് ജീവിതമാണ്. ചിത്രത്തിന് വേണ്ടിയുള്ള പൃഥ്വിരാജിന്റെ മെയ്‌ക്ക് ഓവറും വളരെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അനാർക്കലി ടീം ഒന്നിക്കുന്ന പൃഥ്വിരാജ് ബിജു മേനോൻ കൂട്ടുകെട്ടിലുള്ള സിനിമയും അണിയറയിൽ ഒരുങ്ങുന്നുണ്ട്.
prithviraj about mohanlal
