Connect with us

ലൂസിഫർ രാഷ്ട്രീയ സിനിമ എന്നാണോ കരുതിയത് ? മോഹൻലാൽ വന്നു മീശപിരിച്ചു കാണിച്ചാൽ മാത്രം സിനിമ വിജയിക്കില്ല ; ഇത് വിജയിച്ചില്ലേൽ ഇനി സംവിധാനവും ഇല്ല -പൃഥ്വിരാജ്

Malayalam Breaking News

ലൂസിഫർ രാഷ്ട്രീയ സിനിമ എന്നാണോ കരുതിയത് ? മോഹൻലാൽ വന്നു മീശപിരിച്ചു കാണിച്ചാൽ മാത്രം സിനിമ വിജയിക്കില്ല ; ഇത് വിജയിച്ചില്ലേൽ ഇനി സംവിധാനവും ഇല്ല -പൃഥ്വിരാജ്

ലൂസിഫർ രാഷ്ട്രീയ സിനിമ എന്നാണോ കരുതിയത് ? മോഹൻലാൽ വന്നു മീശപിരിച്ചു കാണിച്ചാൽ മാത്രം സിനിമ വിജയിക്കില്ല ; ഇത് വിജയിച്ചില്ലേൽ ഇനി സംവിധാനവും ഇല്ല -പൃഥ്വിരാജ്

റിലീസിന് ഇനി നാളുകൾ മാത്രം ശേഷിക്കവേ ഒരു വാൻ തരംഗമായി മാറിയിരിക്കുകയാണ് പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫർ .മോഹന്‍ലാലിനേയും മഞ്ജു വാര്യരേയും നായികനായകന്‍മാരാക്കി സിനിമയൊരുക്കുകയെന്ന തന്റെ ചിരകാലമോഹം കൂടിയാണ് അദ്ദേഹം ഈ ചിത്രത്തിലൂടെ പൂര്‍ത്തീകരിക്കുന്നത്.തന്റെ ആരാധനാമൂര്‍ത്തിയ കൈയ്യില്‍ കിട്ടിയാല്‍ ഏതൊരു സംവിധായകനും ചെയ്യുന്നതെന്താണോ അത് തന്നെയാണ് താനും ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.പ്രേക്ഷകർ ഏത് താരത്തിലാണോ മോഹൻലാലിനെ കാണാൻ ആഗ്രഹിക്കുന്നത് അതെ തരത്തിലാണ് മോഹൻലാൽ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത് എന്ന് പൃഥ്വിരാജ് ആദ്യം മുതൽക്കേ തന്നെ പറഞ്ഞിരുന്നു .

ലൂസിഫര്‍ പ്രമോഷന്‍ പരിപാടികള്‍ സജീവമായി നടക്കുകയാണ്. അതിനിടയിലാണ് ഇങ്ങനെയൊരു പേര് സ്വീകരിച്ചതിനെക്കുറിച്ചും ഇതൊരു രാഷ്ട്രീയ സിനിമയല്ലെന്നും മറ്റ് വിശേഷങ്ങളുമൊക്കെ പങ്കുവെച്ച്‌ അണിയറപ്രവര്‍ത്തകരെത്തിയത്.മോഹന്‍ലാല്‍ മുന്‍പെങ്ങും ഇത്ര ഉറപ്പോടെ ഒരു സിനിമയെക്കുറിച്ച്‌ വാചാലനാവുന്നത് കണ്ടിട്ടില്ലെന്നായിരുന്നു പ്രേക്ഷകര്‍ പറഞ്ഞത്. പൃഥവിരാജിലെ സംവിധായകനെ വാനോളം പുകഴ്ത്തിയാണ് അദ്ദേഹമെത്തിയത്. അതോടൊപ്പം തന്നെ ഈ സിനിമ നിങ്ങളെ നിരാശപ്പെടുത്തില്ലെന്ന ഉറപ്പും അദ്ദേഹം നല്‍കിയിരുന്നു.

സിനിമയെക്കുറിച്ച്‌ പ്രത്യേക അവകാശവാദങ്ങളൊന്നുമില്ലാതെയാണ് തങ്ങളെത്തുന്നതെന്ന് പൃഥ്വിരാജ് പറയുന്നു. ലൂസിഫറിനെക്കുറിച്ച്‌ ചോദിക്കുമ്ബോഴെല്ലാം എല്ലാവരും മിതത്വം പാലിച്ചാണ് സംസാരിക്കുന്നതെന്നത് ശ്രദ്ധേയമാണ്. സിനിമയെക്കുറിച്ച്‌ വാചാലനാവുന്നുണ്ടെങ്കിലും അമിത പ്രതീക്ഷകള്‍ നല്‍കാതിരിക്കാനുള്ള ശ്രമം കൂടിയാണിത്. വലിയ ബജറ്റിലുള്ള വലിയ സിനിമയാണെന്ന അവകാശവാദമില്ലെന്നും താരം പറയുന്നു. ഈ സിനിമ നന്നായില്ലെങ്കില്‍ പിന്നീട് സംവിധാനമില്ലെന്ന് നേരത്തെ അദ്ദേഹം വ്യക്തമാക്കിയിരുന്നു.

സിനിമയുടെ ട്രയിലറില്‍ കാണുന്ന കാര്യങ്ങളില്‍ രാഷ്ട്രീയമുണ്ടെന്ന് കരുതി ഇതൊരു രാഷ്ട്രീയ ചിത്രമല്ലെന്ന് അദ്ദേഹം പറയുന്നു. ഈ സിനിമയുടെ കഥയുടെ പശ്ചാത്തലങ്ങളിലൊന്ന് രാഷ്ട്രീയമാണെന്ന് മാത്രം. പൊളിറ്റിക്കല്‍ ത്രില്ലറുമായാണ് പൃഥ്വിയുടെ വരവെന്ന് പ്രഖ്യാപനം മുതല്‍ത്തന്നെ വ്യക്തമായതാണ്. രാഷ്ട്രീയ ചിത്രമാണെന്ന മുന്‍വിധിയോടെ ലൂസിഫറിനെ സമീപിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

സഹോദരനായതുകൊണ്ടല്ല ഇന്ദ്രജിത്തിനെ ഈ സിനിമയിലേക്ക് ക്ഷണിച്ചതെന്ന് പൃഥ്വിരാജ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. അദ്ദേഹത്തിന്റെ വിവരണത്തോടെയായിരുന്നു ട്രെയിലറെത്തിയത്. ഇന്ദ്രജിത്ത് സുകുമാരന്‍ മലയാളത്തിലെ മികച്ച അഭിനേതാക്കളിലൊരാളാണ്, ഇപ്പോഴും മലയാള സിനിമ വേണ്ടത്ര ഉപയോഗിച്ചിട്ടില്ലാത്ത ഫൈനസ്റ്റ് ആക്ടറാണ് അദ്ദേഹം. അനിയനായിട്ടല്ല സംവിധായകനാണ് താനിപ്പോള്‍ സംസാരിക്കുന്നതെന്നും താരം പറയുന്നു

മലയാളത്തിന്റെ അഭിമാന താരങ്ങളായ മോഹന്‍ലാലിനേയും മഞ്ജു വാര്യരേയും വെച്ച്‌ സിനിമ ചെയ്യാനാവുകയെന്ന വലിയ ഭാഗ്യമാണ് തനിക്ക് ലഭിച്ചതെന്നും അക്കാര്യത്തില്‍ ഏറെ സന്തോഷമുണ്ടെന്നും താരം പറയുന്നു. ഈ സിനിമയില്‍ തനിക്ക് ലഭിച്ച വലിയ ഭാഗ്യങ്ങളിലൊന്ന് അതാണ്. അവരുടെ കഴിവാണ് ഈ സിനിമ.

മുണ്ടും മീശയും ജീപ്പും കൊണ്ട് മാത്രം ഒരു സിനിമയും വിജയിക്കില്ലെന്ന് മോഹന്‍ലാല്‍ പറഞ്ഞു. എങ്ങനെയാണ് അത് അവതരിപ്പിക്കുന്നതെന്നത് പ്രധാനപ്പെട്ടതാണ്. അതൊരു കഴിവാണ്. പ്രേക്ഷകര്‍ ആഗ്രഹിക്കുന്നത് അതേ പോലെ കൊടുക്കണം. സ്റ്റീഫന്‍ നെടുമ്ബള്ളിയായാണ് താരമെത്തുന്നത്. ഏറെ സൂക്ഷ്മതയോടെയാണ് പൃഥ്വി ഈ സിനിമ സംവിധാനം ചെയ്തിട്ടുള്ളത്.

എല്ലാവരെപ്പോലെ തന്നെ താനും ലൂസിഫര്‍ കാണാനായുള്ള ആകാംക്ഷയിലാണ്. പൃഥ്വിരാജിനോടൊപ്പം നേരത്തെ പ്രവര്‍ത്തിച്ചിട്ടില്ല. അതിനാല്‍ത്തന്നെ അഭിനേതാവ്-സംവിധായകന്‍ വ്യത്യാസത്തെക്കുറിച്ച്‌ പറയാന്‍ താനാളല്ലെന്നും മഞ്ജു വാര്യര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

ലൂസിഫറിന്റെ മിത്ത് എല്ലാവര്‍ക്കും അറിയാമായിരിക്കുമെന്നും ദൈവത്തിന്റെ പ്രിയപ്പെട്ട മാലാഖ, ഗോഡ്‌സ് ഫേവറിറ്റ് എയ്ഞ്ചലാണ്, ഒരു പ്രത്യേക സാഹചര്യത്തില്‍ സ്വര്‍ഗത്തില്‍ നിന്നും പുറന്തള്ളപ്പെടുകയാണ്. സ്റ്റീഫന്‍ നെടുമ്ബള്ളി എന്ന കഥാപാത്രത്തിന്റെ പശ്ചാത്തലത്തിന് ഈ മിത്തുമായി സാമ്യമുണ്ട്. അതിനാലാണ് ഈ പേര് സ്വീകരിച്ചത്.

prithviraj about lucifer

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top