Malayalam Breaking News
ഖുറേഷി അബ്‌റാം അവതരിച്ചു ; വ്യക്‌തമായ വെളിപ്പെടുത്തലുമായി പൃഥ്വിരാജ് – ലൂസിഫർ 2
ഖുറേഷി അബ്‌റാം അവതരിച്ചു ; വ്യക്‌തമായ വെളിപ്പെടുത്തലുമായി പൃഥ്വിരാജ് – ലൂസിഫർ 2
ആരാധകരുടെ ആവേശത്തിന്റെ മുൾമുനയിൽ നിർത്തി കാത്തിരിപ്പിന്റെ സുഖം അറിയിച്ചു പൃഥ്വിരാജ് വ്യക്തമായ പ്ലാനിങ്ങോട് കൂടി അവതരിപ്പിച്ച ചിത്രമാണ് മോഹൻലാൽ നായകനായ ലൂസിഫർ .പ്രേക്ഷകർ ഇരു കയ്യും നീട്ടി ആണ് ഈ ചിത്രത്തെ സ്വീകരിച്ചത് .ലൂസിഫർ ഇപ്പോഴും മികച്ച പ്രകടനമാണ് തീയറ്ററുകളിൽ കാഴ്ചവെക്കുന്നത് .എന്നാൽ ഇതിനിടയിൽ ആണ് പൃഥ്വിരാജ് മോഹൻലാലിൻറെ അടുത്ത കഥാപാത്രമായ ഖുറേഷി അബ്‌റാമിനെ അവതരിപ്പിച്ചു രണ്ടാം ഭാഗത്തെ പറ്റി ഉള്ള സൂചന നൽകുന്നത് .സൂചന മാത്രം അല്ല ഇത് രണ്ടാം തന്നെ എന്ന് ഉറപ്പാണ് എന്ന് ആരാധകർ .ആരാധകരുടെ ഹരമായി മാറിയ മോഹന്‍ലാല്‍ ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗം വരുന്നുവെന്ന് സൂചന നൽകി പൃഥ്‌വിരാജ് ഫേസ്ബുക്കില്‍ ചിത്രത്തിന്‍റെ അവസാന ക്യാരക്ടര്‍ പോസ്റ്റ് പങ്കുവെച്ചിരുന്നു.
മോഹൻലാൽ അവതരിപ്പിക്കുന്ന ഖുറേഷി അബ്‌റാം എന്ന അധോലോക നായകന്റെ ഫസ്റ്റ്ലുക്ക് ആണ് പൃഥ്വിരാജ് അവസാനപോസ്റ്ററിലൂടെ അവതരിപ്പിച്ചിരിക്കുന്നത്. അവസാനം…ആരംഭത്തിന്റെ തുടക്കം എന്ന അടിക്കുറിപ്പും. നേരത്ത സിനിമയുടേതായി 30 ക്യാരക്ടർ പോസ്റ്ററുകൾ പുറത്തിറക്കിയിരുന്നു.
എന്തായാലും ഖുറേഷി അബ്റാമിന്റെ പോസ്റ്ററിനു താഴെ ലൂസിഫർ 2 ഉണ്ടെന്ന ഉറച്ച നിലപാടിലാണ് ആരാധകർ. പൃഥ്വിരാജും കഴിഞ്ഞ ദിവസങ്ങളിലായി ഇതുസംബന്ധിച്ച ചില സൂചനകൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടിരുന്നു.
Khureshi – Ab’Raam The END..is only the BEGINNING!#Lucifer
Gepostet von Prithviraj Sukumaran am Dienstag, 16. April 2019
prithviraj about lucifer second part
