Malayalam Breaking News
ആർ എസ് വിമലിന്റെ കർണനിൽ നിന്നും എന്തിനു പിന്മാറി? – പൃഥ്വിരാജ് വ്യക്തമാക്കുന്നു .
ആർ എസ് വിമലിന്റെ കർണനിൽ നിന്നും എന്തിനു പിന്മാറി? – പൃഥ്വിരാജ് വ്യക്തമാക്കുന്നു .
By
ലൂസിഫറിന്റെയും നയനിന്റെയും തിരക്കുകളിൽ ആണ് പൃഥ്വിരാജ് .ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രവും ആദ്യമായി നിർമിക്കുന്ന ചിത്രവുമാണ് ലൂസിഫറും നയനും . ആ ചിത്രത്തിനെ പറ്റിയും കർണനിൽ നിന്ന് പിന്മാറിയതിനെ പറ്റിയും പൃഥ്വിരാജ് പറയുന്നു.
‘ഞാന്‍ ഒരു പുതുമുഖ സംവിധായകനാണ്, ഒരു നടനുമാണ്. എന്നെ സംബന്ധിച്ച് എല്ലാം എളുപ്പമാണ്. ലൂസിഫര്‍ നല്ല സിനിമ ആയാല്‍ കൊള്ളാം, മോശമായാല്‍ ഞാന്‍ ഇനി സംവിധാനം ചെയ്യില്ല. ലാലേട്ടനെന്ന (മോഹന്‍ലാല്‍) പ്രതിഭയ്ക്കൊപ്പം ജോലിചെയ്തപ്പോള്‍ ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ സാധിച്ചു. അതെല്ലാം ഭാവിയില്‍ എനിക്ക് ഗുണം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.’
ആര്. എസ് വിമല്‍ ഒരുക്കുന്ന കര്ണന് എന്ന സിനിമയില്‍ നിന്ന് പിന്മാറാനുള്ള കാരണവും പൃഥ്വിരാജ് വ്യക്തമാക്കി.
‘ഞാനും സംവിധായകനും തമ്മില്‍ സമയത്തിന്റെയും മറ്റുകാര്യങ്ങളുടെയും പേരില്‍ ചില അഭിപ്രായ വ്യത്യാസങ്ങള്‍ വന്നു. ഇതുകൊണ്ടാണ് ഞാന്‍ ആ സിനിമയില്‍നിന്ന് പിന്മാറിയത്. അദ്ദേഹത്തിന് ആ ചിത്രം പെട്ടന്ന് തന്നെ ചെയ്യണമെന്നായിരുന്നു ആഗ്രഹം.’
ബെന്യാമിന്റെ ആടുജീവിതം എന്ന കൃത്യയെ ആസ്പദമാക്കി ഒരുക്കുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നുവെന്നും പൃഥ്വിരാജ് പറഞ്ഞു. ബ്ലെസി ഒരുക്കുന്ന ഈ ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ തീര്‍ന്നുവെന്നും പൃഥ്വിരാജ് വ്യക്തമാക്കി.
prithviraj about karnan movie issue
